ഫിലിപ്പ് കാൻ
ഫിലിപ്പ് കാൻ (1952 മാർച്ച് 16 ന് ജനനം)ഒരു എഞ്ചിനീയറും, സംരംഭകനുമാണ്[3] ക്യാമറ ഫോൺ കണ്ടുപിടിച്ചത് ഫിലിപ്പ് കാനാണ്.[4][5] ഇത് വ്യാപിപ്പിക്കാൻ കാൻ ലൈറ്റ് സർഫ് ടെക്നോളജീസിന് തുടക്കമിട്ടു. വെരിസൈൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി ഇപ്പോൾ. കാൻ തുടങ്ങിയ പ്രശസ്ത സോഫ്റ്റ്‌വേർ കമ്പനിയായ ബോർലാൻഡിന്റെ ആദ്യത്തെ വിജയിച്ച ഉല്പ്പന്നം ടർബോ പാസ്കൽ എന്ന കമ്പ്യൂട്ടർ ഭാഷയാണ്. സ്റ്റാർ ഫിഷ് സോഫ്റ്റ്‌വേർ (മോട്ടോറോള സ്വന്തമാക്കി),ഫുൾ പവർ ടെക്നോളജീസ് എന്നിവ കാനിന്റെ മറ്റു രണ്ട് കമ്പനികളാണ്. ധരിക്കാവുന്ന ടെക്‌നോളജി ബൗദ്ധിക സ്വത്തവകാശത്തിന്റെ പയനിയർ, കൂടാതെ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലിംഗ്, വെയറബിൾ, ഐവെയർ, സ്‌മാർട്ട്‌ഫോൺ, മൊബൈൽ, ഇമേജിംഗ്, വയർലെസ്, സിൻക്രൊണൈസേഷൻ, മെഡിക്കൽ ടെക്‌നോളജികൾ എന്നിവ ഉൾക്കൊള്ളുന്ന ഡസൻ കണക്കിന് സാങ്കേതിക പേറ്റന്റുകളുടെ ഉടമസ്ഥനാണ്.[6][7]
ഫിലിപ്പ് കാൻ | |
---|---|
ജനനം | [1][2] Paris, France | മാർച്ച് 16, 1952
തൊഴിൽ | CEO of Borland Software, Fullpower Technologies, Inventor, Entrepreneur |
അറിയപ്പെടുന്നത് | Executive, inventor, serial entrepreneur |
ജീവിതപങ്കാളി(കൾ) | Sonia Lee |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകചാൾസ്-ഹെൻറി കാൻ (1915-1999), ക്ലെയർ മോനിസ് (1922-1967) എന്നിവരുടെ മകനാണ് ഫിലിപ്പെ കാൻ.
ഫ്രാൻസിലെ പാരീസിലാണ് കാൻ ജനിച്ചതും വളർന്നതും..[8] യഹൂദ കുടിയേറ്റക്കാരാണ് അദ്ദേഹത്തിന്റെ പൂർവ്വികർ.
അദ്ദേഹത്തിന്റെ അമ്മ ഒരു ഫ്രഞ്ച് ഗായികയും നടിയും വയലിനിസ്റ്റുമായിരുന്നു, റഷ്യൻ വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയ മാതാപിതാക്കൾ പാരീസിലാണ് താമസിച്ചിരുന്നത്. 1942-ൽ ഫ്രഞ്ച് റെസിസ്റ്റൻസിൽ ലെഫ്റ്റനന്റ് ആയതിന് അറസ്റ്റിലായി, ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കുമ്പോൾ അവൾക്ക് 21 വയസ്സായിരുന്നു. അൽമ റോസ് നടത്തിയ ഓഷ്വിറ്റ്സ് വനിതാ ഓർക്കസ്ട്രയിലെ അംഗമായി അവർ അതിജീവിച്ചു.[9] 1957-ൽ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം, ഫിലിപ്പ് കാനെ വളർത്തിയത് അമ്മ മാത്രമാണ്. പാരീസിൽ ഒരു വാഹനാപകടത്തെ തുടർന്ന് അമ്മ മരിക്കുമ്പോൾ അദ്ദേഹത്തിന് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.[10][11]
ഇവയും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ Harry Henderson (2003). A to Z of computer scientists. Infobase Publishing. p. 127. ISBN 978-0-8160-4531-0. Retrieved January 14, 2012.
- ↑ Lewis, Peter H. (August 18, 1991). "The Executive Computer; Philippe Kahn of Borland, in His Own Words". The New York Times. Retrieved January 16, 2012.
- ↑ Darrow, Barbara (November 10, 1999). "Phillipe Kahn". CRN. Computer Reseller News. Archived from the original on December 6, 2013. Retrieved February 19, 2012.
- ↑ "In just one hour, two Bell Labs scientists had a breakthrough that won the Nobel prize — and changed photography forever". businessinsider.com. 2015-06-17. Retrieved 2019-11-19.
- ↑ Epstein, Sonia (August 2018). "The Birth of the Camera Phone". Retrieved 2018-08-07.
- ↑ "iPhoneographers learn from the pros at 1197 conference". Macworld. 2011-10-24. Retrieved 2019-11-19.
- ↑ "MEMS Journal -- The Largest MEMS Publication in the World". memsjournal.com. 2013-08-01. Retrieved 2019-11-19.
- ↑ "Meet the Man Behind the Very First Camera Phone". mashable.com. 2012-03-06. Retrieved 2019-11-13.
- ↑ "Faire une recherche - Mémoire des hommes".
- ↑ Weber, Jonathan (February 23, 1992). "Kahn the Barbarian". Los Angeles Times. Retrieved February 7, 2012.
- ↑ "Dr. Susan Eischeid Honored with Presidential Excellence Award for Research". valdosta.edu. 2017-10-12. Retrieved 2019-11-19.