ഫിലിം സൊസൈറ്റി
ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മ. കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കാണാനും ചർച്ചചെയ്യുവാനുമുള്ള വേദി. ലോകമെമ്പാടും ഇത്തരം സംഘങ്ങൾ നിലവിലുണ്ട്.
ഫിലിം സൊസൈറ്റികൾ ഇന്ത്യയിൽ
തിരുത്തുകഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം മുംബൈയിലെ ഒരു സംഘം ചലച്ചിത്രപ്രേമികളുടെ പ്രവർത്തനത്തിലൂടെ ആയിരുന്നു. ഇല്ലസ്ട്രേറ്റഡ് വീൿലിയുടെ പത്രാധിപരായിരുന്ന സ്റ്റാൻലി ജാപ്‌സണിന്റെ നേതൃത്വത്തിൽ ആദ്യത്തെ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത് 1937-ലാണ്. സ്വന്തമായി സിനിമ നിർമ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 1942-ൽ ഡോക്യുമെന്ററി സിനിമാതല്പരരും മുംബൈയിൽ ഫിലിം സൊസൈറ്റി ആരംഭിച്ചു. ചലച്ചിച്ചിത്രനിർമ്മാണസംരംഭത്തിലായിരുന്നു ആദ്യത്തെ രണ്ടു സൊസൈറ്റികൾക്കും താല്പര്യം.
കൃത്യമായ സാങ്കേതികാർത്ഥത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സൊസൈറ്റി 1947-ൽ സത്യജിത് റേ സുഹൃത്തുക്കളോടൊത്ത് സംഘടിപ്പിച്ച കൽക്കത്താ ഫിലിം സൊസൈറ്റിയാണ്. ഒരു കലാരൂപം എന്ന നിലയിൽ സിനിമയിൽ തല്പരരായ ഒരു സംഘം ചലച്ചിത്രങ്ങൾ കാണാനും പഠിക്കാനും അതേക്കുറിച്ച് സംവദിക്കുവാനുമാണ് ഈ സംഘടന രൂപവത്കരിച്ചത്. റായ്‌യോടൊപ്പം നൊമായ് ഘോഷ്, ചിദാനന്ദ ദാസ്‌ഗുപ്ത എന്നിങ്ങനെ പില്ക്കാലത്ത് ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രാമാണികരായിത്തീർന്നവരായിരുന്നു ഉണ്ടായിരുന്നത്. ഒരു ഫിലിം സൊസൈറ്റിയിൽ ചേരൂ,നാം ജീവിക്കുന്ന ലോകം കാണൂ എന്നതായിരുന്നു കൽക്കത്ത ഫിലിം സൊസൈറ്റിയുടെ മുദ്രാവാക്യം.
കൽക്കത്ത ഫിലിം സൊസൈറ്റിയെ തുടർന്ന് ഇന്ത്യയിലെ പല വൻ നഗരങ്ങളിലും പല ഘട്ടങ്ങളിലായി ഫിലിം സൊസൈറ്റികൾ സംഘടിപ്പിക്കപ്പെട്ടു. ഇത്തരം സൊസൈറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ ന്യൂ ദൽഹി ആസ്ഥാനമായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസും സംഘടിപ്പിക്കപ്പെട്ടു.
ഫിലിം സൊസൈറ്റികൾ കേരളത്തിൽ
തിരുത്തുകപൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, കുളത്തൂർ ഭാസ്കരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 1965-ൽ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി.
കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റി, കാസറഗോട് പ്രവർത്തൻച്ചിരുന്ന കാസറഗോഡ് ഫിലിം സൊസൈറ്റി, തൃശ്ശൂർ മാസ്സ് ഫിലിം സൊസൈറ്റി, കോഴിക്കോട് ജില്ലയിലെ ചോമ്പാല ദൃശ്യ ഫിലിം സൊസൈറ്റി,മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റി എന്നിവ ആദ്യകാല ഫിലിം സൊസൈറ്റികളിൽ ശ്രദ്ധേയമായവയാണ്. അടിയന്തരാവസ്ഥയ്ക്കു തൊട്ട് പിന്നാലെയുണ്ടായാ സാംസ്കാരിക-രാഷ്ട്രീയപ്രതിരോധത്തിന്റെ അന്തരീക്ഷം ഫിലിം സൊസൈറ്റികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി. മിക്കവാറും എല്ലാ കേരളീയഗ്രാമങ്ങളിലും ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിച്ച കാലഘട്ടം ഇതാണ്.
ഫിലിം സൊസൈറ്റികൾ ഇന്ന്
തിരുത്തുക- ചേതന ഫിലിം സൊസൈറ്റി,തൃശ്ശൂർ.
- ബെർക്ക്മാൻസ് ഫിലിം സൊസൈറ്റി,ചങ്ങനാശ്ശേരി
- രശ്മി ഫിലിം സൊസൈറ്റി,മലപ്പുറം.
- ചേതന ഫിലിം സൊസൈറ്റി,മയ്യിൽ,കണ്ണൂർ.
- കാണി ഫിലിം സൊസൈറ്റി,ചങ്ങരം കുളം,മലപ്പുറം
- റാന്നി ഫാസ്(റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി)
- കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി,കൊടുങ്ങല്ലൂർ