ഫിലിം വേഗം

(ഫിലിം വേഗത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛായാഗ്രഹണ മാധ്യമത്തിന്റെ/ഫിലിമിന്റെ പ്രകാശത്തിനോടുള്ള സംവേദനദക്ഷത(sensitivity) വിവക്ഷിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ഫിലിം വേഗം. സെൻസിറ്റോമെട്രി വഴി അളക്കുന്ന ഫിലിം വേഗതയെ പല ഏകകങ്ങൾ കൊണ്ടും പ്രധിനിധാനം ചെയ്യുന്നു. ഐഎസ്ഒ( ISO ) ആണ് ഇപ്പോൾ പൊതുവെ ഉപയോഗത്തിലിരിക്കുന്ന ഏകകം.

ഒരു നിശ്ചിത ദൃശ്യം ചിത്രീകരിക്കാൻ സചേതനത കുറവുള്ള ഫിലിമിനു ആവശ്യമുള്ള എക്സ്പോഷർ സചേതനത കൂടുതലുള്ള ഫിലിമിനേക്കാൾ കൂടുതലായിരിക്കും. സചേതനത കൂടുന്നതനുസരിച്ച് ഫിലിം വേഗം കൂടുന്നു എന്നു പറയുന്നു.

ഫിലിം ഛായാഗ്രഹണത്തിലും ഡിജിറ്റൽ ഛായഗ്രഹണത്തിലും കൂടിയ ഫിലിം വേഗം ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ എക്സ്പോഷർ നേടുമ്പോൾ ചിത്രത്തിന്റെ ഗുണനിലവാരം കുറയുന്നു. ഫിലിം ഗ്രെയ്ൻ, ഇമേജ് നോയ്സ് എന്നിവ മൂലമാണ് ഗുണനിലവാരം കുറയുന്നത്. ഫിലിം വേഗം കൂടും തോറും ഇവയും കൂടുന്നു.

ഫിലിം വേഗം അളക്കുന്നതിനുള്ള സങ്കേതങ്ങൾ

തിരുത്തുക

കാലഹരണപ്പെട്ട സങ്കേതങ്ങൾ

തിരുത്തുക

വാർണർക്കെ

തിരുത്തുക

ഛായാഗ്രഹണ മാധ്യമങ്ങളുടെ വേഗം അളക്കുന്നതിനുള്ള അറിയപ്പെടുന്നതിൽ ആദ്യത്തെ സെൻസിറ്റോമീറ്റർ കണ്ടുപിടിച്ചത് 1880ൽ പോളിഷ് എഞ്ചിനീയറായ ലിയോൺ വാർണർക്കെയാണ്.[1] അദ്ദേഹത്തിനു അതിന്റെ പേരിൽ 1882ൽ ഫോട്ടോഗ്രഫിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രോഗ്രസ്സ് മെഡൽ ലഭിച്ചു. [2][3]1881ൽ തന്നെ ഈ കണ്ടുപിടിത്തം വാണിജ്യവൽക്കരിക്കപ്പെട്ടു.

വാർണർക്കെ സങ്കേതത്തിലുള്ള സെൻസിറ്റോമീറ്ററിൽ നമ്പറിട്ട, പടിപടിയായി പിഗ്മന്റ് ചെയ്തിട്ടുള്ള 25 സമചതുരങ്ങൾ അടങ്ങിയ ഒരു അതാര്യതിരസ്കരണി ഉപയോഗിക്കുന്നു. ആദ്യം ഒരു ഫോസ്ഫോറസെന്റ് ഫലകം മഗ്നീഷ്യം റിബൺ ജ്വലിക്കുമ്പോൾ പുറപ്പെടുന്ന പ്രകാശത്തിൽ വെച്ച് ഉത്തേജിപ്പിക്കുന്നു. ഈ ഫലകം ഉപയോഗിച്ച് അതാര്യതിരസ്കരണിയിൽ വെച്ച് ഛായാഗ്രഹണ ഫലകം എക്സ്പോസ് ചെയ്യുന്നു. ഈ സങ്കേതത്തിൽ വേഗം ഡിഗ്രി വാർണർക്കെയിലാണ് അളക്കുന്നത്. ഫിലിം ഡെവലപ്പ് ചെയ്തതിനു ശേഷം അതാര്യ തിരസ്കരണിയിലെ ദൃശ്യമായ അവസാന സംഖ്യയാണ് ഇത്.[3] ഓരോ സംഖ്യയും 1/3 വേഗം കൂടുന്നതിനെ പ്രധിനിധാനം ചെയ്യുന്നു. സാധാരണ ഫിലിം വേഗം 10 ഡിഗ്രി വാർണർക്കെക്കും 25 ഡിഗ്രി വാർണർക്കെക്കും ഇടയിലാണ് അന്നത്തെ കാലത്തുണ്ടായിരുന്നത്.

ഈ സങ്കേതം കുറച്ചു വിജയം കൈവരിച്ചെങ്കിലും വൈകാതെ അതിന്റെ വർണ്ണരാജി പ്രകാശത്തോട് സചേതനമെന്നു തിരിച്ചറിയപ്പെടുകയും ഈ സങ്കേതം വിശ്വസനീയമല്ലെന്നു തെളിയിക്കപ്പെടുകയും ചെയ്തു.

ഹർട്ടർ & ഡ്രിഫീൽഡ്

തിരുത്തുക

1890ൽ സ്വിസ്സ് വംശജനായ ഫെർഡിനാന്റ് ഹർട്ടറും ബ്രിട്ടീഷ് വംശജനായ വെറോ ചാൾസ് ഡ്രിഫീൽഡും വികസിപ്പിച്ച ഫിലിം വേഗം അളക്കുന്ന സങ്കേതമാണ് ഹർട്ടർ & ഡ്രിഫീൽഡ് സങ്കേതം എന്നറിയപ്പെടുന്നത്.

ഈ സങ്കേതത്തിൽ ആവശ്യമുള്ള എക്സ്പോഷറിനു വിപരീതാനുപാതത്തിലാണ് വേഗതാ സംഖ്യകൾ സ്ഥിരീകരിച്ചിട്ടുള്ളത്. ഉദാഹരണമായി 250 എച്ച്&ഡി വേഗതയുള്ള ഒരു ഛായാഗ്രഹണമാധ്യമത്തിന് 2500 എച്ച്&ഡി വേഗതയുള്ള മാധ്യമത്തേക്കാൾ പത്തുമടങ്ങ എക്സ്പോഷർ വേണ്ടിവരും.

ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൂലിയസ് ഷെയ്നർ 1894ൽ വികസിപ്പിച്ചെടുത്ത സങ്കേതമാണ് ഷെയ്നർ. ജ്യോതിശാസ്ത്രഛായാഗ്രഹണത്തിൽ ഉപയോഗിക്കുന്ന ഛായാഗ്രഹണ ഫലകങ്ങളുടെ വേഗതകൾ താരതമ്യപ്പെടുത്താനാണ് അദ്ദേഹം ഇതു വികസിപ്പിച്ചത്.

ഷെയ്നർ സങ്കേതം ഛായാഗ്രഹണ ഫലകങ്ങളുടെ വേഗം നിജപ്പെടുത്തുന്നത് ആ ഫലകത്തിൽ ദൃശ്യമായ മാറ്റമുണ്ടാക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ എക്സ്പോഷർ നോക്കിയാണ്. ഡിഗ്രി ഷെയ്നർ ആണ് വേഗതയ്ക്ക് ഈ സങ്കേതത്തിൽ ഉപയോഗിക്കുന്ന ഏകകം. 1° ഷെയ്നർ മുതൽ 20° ഷെയ്നർ വരെയാണ് ആദ്യ ഷെയ്നർ സങ്കേതത്തിലുണ്ടായിരുന്നത്. 1 മുതൽ 20 വരെയുള്ള 19° ഷെയ്നർ വർധന 100 ഇരട്ടി സെൻസിറ്റിവിറ്റി വർധനയെ കാണിക്കുന്നു. അതായത് 3° ഷെയ്നർ വർധന ഇരട്ടി സെൻസിറ്റിവിറ്റി വർധനയെ കാണിക്കുന്നു.[4][5]

 

ഈ സങ്കേതം പിന്നീട് മെച്ചപ്പെടുത്തി കൂടുതൽ പരിധി ഉൾപ്പെടുത്തി. കൂടാതെ ഇതിന്റെ ചില പ്രായോഗിക കുറ്റങ്ങളും കുറവുകളും ഓസ്ട്രിയക്കാരനായ ജോസഫ് മരിയ ഈഡറും വാൾട്ടർ ഹെക്റ്റും പരിഹരിച്ചു.[6] എന്നിട്ടും ഈ സങ്കേതം ഉപയോഗിച്ച് ഫിലിം വേഗം നിർണ്ണയിക്കുന്നത് ഫിലിം നിർമ്മാതാക്കൾക്ക് എളുപ്പമായിരുന്നില്ല. അതുമൂലം ഷെയ്നർ സങ്കേതത്തിൽ മാറ്റങ്ങൾ വരുത്തിയുള്ള പതിപ്പുകൾ പലതും വന്നുതുടങ്ങി. ഇവ ഷെയ്നറുടെ മൗലിക പ്രവർത്തനങ്ങൾ പിന്തുടരുന്നവയായിരുന്നില്ല. അതു കൊണ്ടു തന്നെ അവയെ ഷെയ്നറുമായി താരതമ്യം ചെയ്യാനും സാധ്യമല്ലാതായി.[6]

ഡിഐഎൻ സങ്കേതം 1934ൽ അടിസ്ഥാന മാതൃകയായതോടെ ഷെയ്നർ സിസ്റ്റ്ം ജർമ്മനിയിൽ ഉപയോഗിക്കാതായി. പല രൂപങ്ങളിൽ ഈ സങ്കേതം കുറച്ചു വർഷങ്ങൾ കൂടി പല രാജ്യങ്ങളിലും നില നിന്നിരുന്നു.

ഡിഐഎൻ അഥവാ ഡിൻ സങ്കേതം ഔദ്യോഗികമായി ഡിഐഎൻ സ്റ്റാൻഡേർഡ് 4512 എന്നറിയപ്പെടുന്നു. 1934ൽ ഡോയിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫർ നോർമങ്ങ്(Deutsches Institut für Normung) പ്രസിദ്ധീകരിച്ച ഫിലിം വേഗംനിർണയ സങ്കേതം ആണ്.

സെൻസിറ്റോമെട്രിക്കു ഒരു മാനദണ്ഡം ഉണ്ടാക്കാൻ വേണ്ടി Deutsche Gesellschaft für photographische Forschung-ന്റെ സെൻസിറ്റോമെട്രി സമിതി നിർദ്ദേശിക്കുകയും. Deutscher Normenausschuß für Phototechnik ഇതിനു വേണ്ടി കരടു രേഖ തയ്യാറാക്കുകയും ചെയ്തു. റോബർട്ട് ലൂതറും ഇമ്മാനുവൽ ഗോൾഡ്‌ബർഗും സംയുക്തമായി ജർമ്മനിയിലെ ഡ്രെസ്ഡനിൽ 1931 ഓഗസ്റ്റ് 3 മുതൽ 8 വരെ നടന്ന അന്തർദേശീയ ഫോട്ടോഗ്രഫി കോൺഗ്രസ്സിൽ ഇതു പ്രബന്ധമായി അവതരിപ്പിക്കുകയും ചെയ്തു. ഈ കരടു രേഖയിൽ നിന്നാണ് ഡിൻ സങ്കേതം വികസിതമായത്.

ഷെയ്നർ സങ്കേതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിൻ സങ്കേതം വികസിതമായിരിക്കുന്നത്.[6] പക്ഷെ സചേതനതയെ പ്രതിനിധാനം ചെയ്യുന്നത് സചേതനതയെ 10 കൊണ്ട് ഗുണിച്ച സംഖ്യയുടെ ലോഗരിതം സംഖ്യ ഉപയോഗിച്ചാണ്(ഡെസിബൽ പോലെ). അതുകൊണ്ട് ഏകകത്തിലെ 20° വർധനവാണ്(ഷെയ്നർ 19°) നൂറുമടങ്ങ് വേഗതാവർധനവിനെ കാണിക്കുന്നത്. 3°യുടെ വ്യത്യാസം 2ന്റെ ലോഗരിതമിക് വിലയോട്(0.30103…) കൂടുതൽ അടുത്തു നിൽക്കുന്നു.:[5]

 

ഷെയ്നർ സിസ്റ്റത്തിലേതു പോലെ ഡിൻ സിസ്റ്റത്തിലും ഡിഗ്രികളിലായിരുന്നു ഫിലിം വേഗം അടയാളപ്പെടുത്തുന്നത്. ആദ്യകാലത്ത് സചേതനത പത്തിന്റെ ഘടകമായാണ് എഴുതിയിരുന്നത് (ഉദാ: "18/10° ഡിഐഎൻ" )[7], ഇതിൽ നിന്നു കിട്ടുന്ന 1.8 എന്ന വില ഫിലിം വേഗതയുടെ പത്തിന്റെ അടിസ്ഥാനത്തിലുള്ള ലോഗരിത വിലയെ പ്രതിനിധാനം ചെയ്യുന്നു. ഡിഐഎൻ 4512:1957-11 മാനദണ്ഡം പ്രകാരം പത്തിന്റെ ഘടകത്തെ നീക്കം ചെയ്തു.ഇതു പ്രകാരം മുകളിലത്തെ ഉദാഹരണം "18° ഡിഐഎൻ" എന്നു മാത്രമായി എഴുതാം[4].

ഈ മാനദണ്ഡം സംശോധനത്തിനു വിധേയമായി ഡിഐഎൻ 4512:1961-10 മാനദണ്ഡം പ്രസിദ്ധീകൃതമായി. ഡിഐഎൻ 4512:1961-10 മാനദണ്ഡം പ്രകാരം ഡിഗ്രി അടയാളവും നീക്കപ്പെട്ടു. ഈ പുനഃസംശോധനം പ്രകാരം ഫിലിം വേഗതയുടെ നിർവചനവും വലിയ മാറ്റങ്ങൾക്കു വിധേയമായി. അമേരിക്കൻ എഎസ്എ പിഎച്ച്2.5-1960 മാനദണ്ഡത്തെ ഉൾപ്പെടുത്താനാണ് ഇതു ചെയ്തത്. അതു മൂലം ബ്ലാക്ക് & വൈറ്റ് നെഗറ്റീവ് ഫിലിമിന്റെ വേഗം ഏകദേശം ഇരട്ടിയായി. അതായത് മുൻപ് 18° ഡിഐഎൻ ആയി നിജപ്പെടുത്തിയ ഒരു ഛായഗ്രഹണമാധ്യമം പുതുക്കിയ മാനദണ്ഡപ്രകാരം 21 ഡിഐഎൻ ആയി മാറി.

ഡിഐഎൻ ബ്ലാക്ക് & വൈറ്റ് ഫിലിമിനെ മാത്രം മുന്നിൽ കണ്ട് വികസിപ്പിച്ച സങ്കേതമാണെന്നാലും പിന്നീട് ഈ സിസ്റ്റം വിപുലീകരിക്കുകയും ഒൻപത് ഭാഗങ്ങളായി ക്രമീകരിക്കുകയും ചെയ്തു. ഇതിൽ ബ്ലാക്ക് & വൈറ്റ് നെഗറ്റീവ് ഫിലിമിനായി ഡിഐഎൻ 4512-1:1971-04, കളർ റിവേഴ്സൽ ഫിലിമിനായി ഡിഐഎൻ 4512-4:1977-06, കളർ നെഗറ്റീവ് ഫിലിമിനായി ഡിഐഎൻ 4512-5:1977-10 എന്നീ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്നു.

അന്തർദേശീയ തലത്തിൽ നോക്കുകയാണെങ്കിൽ 1980കളിൽ ഡിഐഎൻ സങ്കേതത്തെ ഐഎസ്ഒ 6:1974,[8] ഐഎസ്ഒ 2240:1982,[9] ഐഎസ്ഒ 5800:1979[10] സങ്കേതങ്ങൾ മാറ്റി സ്ഥാപിച്ചു. ഇവയിൽ ഒരേ സചേതനത വരിവരിയായും ലോഗരിതമായും എഴുതുന്നു.(ഉദാ:ഐഎസ്ഒ 100/21°). അവസാനമായി പുറത്തുവന്ന ഡിഐഎൻ 4512 മാനദണ്ഡങ്ങളെ സമാനമായ ഐഎസ്ഒ മാനദണ്ഡങ്ങൾ പുനഃസ്ഥാപിച്ചു. ഡിഐഎൻ 4512-1:1993-05നെ ഡിഐഎൻ ഐഎസ്ഒ 6:1996-02 (സെപ്റ്റംബർ 2000), ഡിഐഎൻ 4512-4:1985-08നെ ഡിഐഎൻ ഐഎസ്ഒ 2240:1998-06,ഡിഐഎൻ 4512-5:1990-11നെ ഡിഐഎൻ ഐഎസ്ഒ 5800:1998-06 (രണ്ടും ജൂലൈ 2002).

ബ്രിട്ടീഷ് സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ പുറപ്പെടുവിച്ച ഫിലിം വേഗതാ മാനദണ്ഡമാണ് ബിഎസ്ഐ. ഇത് ഡിഐഎൻ സങ്കേതത്തോട് ഏകദേശം തുല്യമാണ്. ഇവ തമ്മിലുള്ള വ്യത്യാസം ഫിലിം വേഗം രേഖപ്പെടുത്തുന്ന ബിഎസ് സംഖ്യ തുല്യമായ ഡിഐഎൻ സംഖ്യയേക്കാൾ 10 ഡിഗ്രി കൂടുതലാണ് എന്നതാണ്.

വെസ്റ്റൺ

തിരുത്തുക

എഎസ്എ സങ്കേതം വികസിതമാകുന്നതിനു മുൻപ് വെസ്റ്റൺ ഫിലിം വേഗതാ നിർണ്ണയം ബ്രിട്ടീഷുകാരനായ ഡോ. എഡ്വേർഡ് വെസ്റ്റണും അദ്ദേഹത്തിന്റെ മകനായ എഡ്വേർഡ് ഫാരഡെ വെസ്റ്റണും ലോകത്തിനു പരിചയപ്പെടുത്തി.[11] എഡ്വേർഡ് വെസ്റ്റൺ ഇലക്ട്രിക്കൽ എഞ്ചിനീയറും അമേരിക്ക ആസ്ഥാനമായ വെസ്റ്റൺ ഇലക്ട്രിക്കൽ കോർപ്പറേഷന്റെ സ്ഥാപകനും ആയിരുന്നു.[11] 1932 ഓഗസ്റ്റിൽ അവർ പുറത്തിറക്കിയ വെസ്റ്റൺ മോഡൽ 617 ഫോട്ടോ-ഇലക്ട്രിക്ക് എക്സ്പോഷർ മീറ്ററാണ് ആദ്യമായി ഈ സങ്കേതം ഉപയോഗിച്ചത്. ഈ മീറ്ററും വേഗതാ നിർണ്ണയ സങ്കേതവും വികസിപ്പിച്ചത് വെസ്റ്റണുവേണ്ടി ജോലി ചെയ്തിരുന്ന[12] വില്യം നെൽസൺ ഗുഡ്‌വിൻ ജൂനിയർ ആണ്.[13][14] ഈ കണ്ടുപിടിത്തത്തിന് വില്യമിന് പിന്നീട് ഹോവാർഡ് എൻ. പോട്ട്സ് മെഡൽ ലഭിച്ചു.

വെസ്റ്റൺ കമ്പനി അന്നത്തെകാലത്ത് നിലവിലിരുന്ന ഒട്ടുമിക്ക ഫിലിമുകളും പരീക്ഷിക്കുകയും അവയുടെ വേഗതാ നിലവാരം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ വെസ്റ്റൺ എക്സ്പോഷർ മീറ്ററുകളിൽ ഈ നിലവാരം കണ്ടെത്താൻ കഴിയും. പല ഫിലിം നിർമ്മാതാക്കളും വെസ്റ്റൺ നിലവാര സൂചിക അവരുടെ എക്സ്പോഷർ ഗൈഡുകളിൽ ഉപയോഗിച്ചു.[15] പല നിർമ്മാതാക്കളും അവരുടെ ഫിലിം വേഗതയെ ആവശ്യത്തിനനുസരിച്ച് മാറ്റി പറഞ്ഞിരുന്നതിനാൽ വെസ്റ്റൺ കമ്പനിയ്ക്ക് അവരുടെ ഫിലിം വേഗതാ നിലവാരങ്ങൾ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഉപയോക്താക്കളെ അറിയിക്കാൻ പരസ്യം ചെയ്യേണ്ടിയും വന്നു.[16]

വെസ്റ്റൺ കേഡറ്റ്(മോഡൽ 852, വർഷം 1949), ഡയറക്റ്റ് റീഡിങ്(മോഡൽ 853, വർഷം 1954, മാസ്റ്റർ III (മോഡൽ 737 , മോഡൽ S141.3 വർഷം 1956) എന്നിവയായിരുന്നു വെസ്റ്റൺ നിരയിൽ ആദ്യമായി വെസ്റ്റൺ സങ്കേതം ഉപേക്ഷിച്ച് എഎസ്എ സങ്കേതം സ്വീകരിച്ചത്. മറ്റുള്ള മോഡലുകൾ 1955 വരെ വെസ്റ്റൺ സങ്കേതം ഉപയോഗിച്ചു. 1955 നു ശേഷവും വെസ്റ്റൺ ഫിലിം വേഗതകൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും[17] തനതായ വെസ്റ്റൺ സങ്കേതം ഉപയോഗിക്കാതെ എഎസ്എ വേഗതാ വിലകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇവ കണ്ടുപിടിച്ചിരുന്നത്. അതു കൊണ്ടുതന്നെ പഴയ വെസ്റ്റൺ ഉപകരണങ്ങളിൽ ഈ വിലകൾ ഉപയോഗിക്കണമെങ്കിൽ ഇവയിൽ നിന്നും 1/3 കുറയ്ക്കണമായിരുന്നു.[17]

ജനറൽ ഇലക്ട്രിക്

തിരുത്തുക

എഎസ്എ സങ്കേതം വരുന്നതിനു മുമ്പേ വെസ്റ്റണിനെ പോലെ തന്നെ മറ്റൊരു ഇലക്ട്രിക് കമ്പനിയായ ജനറൽ ഇലക്ട്രിക്കും 1937ൽ സ്വന്തമായി ഫിലിം വേഗമളക്കുവാൻ സങ്കേതം വികസിപ്പിച്ചു.[18] അതിലുപയോഗിച്ചിരിക്കുന്ന വിലകളെ ജനറൽ ഇലക്ട്രിക് ഫിലിം വിലകൾ എന്നു പറയുന്നു.

ജനറൽ ഇലക്ട്രിക്കിന്റെ എക്സ്പോഷർ മീറ്ററുകളിൽ ഉപയോഗിക്കാവുന്ന ഈ വിലകൾ ചെറു പുസ്തകങ്ങളായി ജനറൽ ഇലക്ട്രിക് പ്രസിദ്ധീകരിച്ചു.[19][20] ഈ പുസ്തകം കാലത്തിനനുസരിച്ച് പുതുക്കുകയും ചെയ്തിരുന്നു. ജനറൽ ഇലക്ട്രിക് പ്രസിദ്ധീകരിച്ചിരുന്ന ഫോട്ടോ ഡാറ്റാ ബുക്കിലും ഈ വിലകൾ ഉൾപ്പെടുത്തിയിരുന്നു.[21]

ജി.ഇ. 1946ൽ എഎസ്എ സങ്കേതത്തിലേക്കുമാറി. ഫെബ്രുവരി 1946 മുതൽ പുറത്തിറക്കിയ മീറ്ററുകളിലെല്ലാം എഎസ്എ ആണ് ഉപയോഗിച്ചത്.

കൊഡാക്കിലെ ഗവേഷകനായ ലോയ്ഡ് ആൻസിൽ ജോൺസിന്റെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയും വെസ്റ്റൺ, ജനറൽ ഇലക്ട്രിക് ഫിലിം വേഗ നിർണ്ണയ സങ്കേതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും അമേരിക്കൻ സ്റ്റാൻഡേഡ്സ് അസോസിയേഷൻ(ഇപ്പോൾ ആൻസി(ANSI)) പുറത്തിറക്കിയ ഫിലിം വെഗ നിർണ്ണയ സങ്കേതമാണ് എഎസ്എ. 1943ലാൺ ബ്ലാക്ക് & വൈറ്റ് നെഗറ്റീവ് ഫിലിമുകളുടെ വേഗ നിർണ്ണയത്തിനും സ്ഥിരീകരണത്തിനുമുള്ള എഎസ്എ സങ്കേതം പ്രസിദ്ധീകൃതമായത്.

സാംഖിക ഏകകമാണ് എഎസ്എ സങ്കേതം ഉപയോഗിച്ചിരുന്നത്. അതായത് 200 എഎസ്എ സചേതനതയുള്ള ഒരു ഫിലിം 100 എഎസ്എ സചേതനതയുള്ള ഫിലിമിനേക്കാൾ ഇരട്ടി വേഗതയുള്ളതായിരിക്കും.

എഎസ്എ ഇസെഡ്38.2.1-1943 1946ലും 1947ലും നവീകരണത്തിനു വിധേയമാവുകയും അവസാനം എഎസ്എ പിഎച്ച്2.5-1954 മാനദണ്ഡമായി വളരുകയും ചെയ്തു. ആദ്യകാലത്ത് എഎസ്എ വിലകളെ അമേരിക്കൻ സ്റ്റാൻഡേഡ് വേഗ സംഖ്യകളെന്നും എഎസ്എ എക്സ്പോഷർ സൂചികാ സംഖ്യകളെന്നും വിളിച്ചിരുന്നു.

1960ൽ എഎസ്എ ഒരു സമൂല പുനഃസംശോധനത്തിനു വിധേയമായി എഎസ്എ പിഎച്ച്2.5-1960 പുറത്തു വന്നു. ഇതിൽ കൂടുതൽ നവീകരിക്കപ്പെട്ട വേഗതാനിർണ്ണയ സംവിധാനങ്ങൾ അടങ്ങിയിരുന്നു. കൂടാതെ ആദ്യ എഎസ്എയിൽ ഉപയോഗിച്ചിരുന്ന കുറഞ്ഞ എക്സ്പോഷർ പ്രശ്നത്തെ പ്രതിരോധിക്കാൻ വേണ്ട ഘടകങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അതുമൂലം പുതിയ സങ്കേതം പ്രകാരം പല ബ്ലാക്ക് & വൈറ്റ് ഫിലിമുകളുടെയും വേഗം ഇരട്ടിയായി.

സാംഖിക വേഗ ഏകകം കൂടാതെ എഎസ്എ പിഎച്ച്2.5-1960 ലോഗരിതം എഎസ്എ ക്രമവും പുറത്തിറക്കി(100 എഎസ്എ = 5° എഎസ്എ). 1° എഎസ്എ വ്യത്യാസം ഒരു പടി എക്സ്പോഷർ വ്യത്യാസത്തെ പ്രതിനിധീകരിക്കുന്നു, അതായത് വേഗതയെ ഇരട്ടിപ്പിക്കുന്നു. കുറച്ചു കാലം ലോഗരിതം വിലകളും എഎസ്എ സാംഖിക വിലകൾക്കൊപ്പം ഉപകരണങ്ങളിൽ അച്ചടിച്ചിരുന്നു.

എഎസ്എ പിഎച്ച്2.5-1960 ആൻസി നവീകരിക്കുകയും ആൻസി പിഎച്ച്2.5-1979 മാനദണ്ഡമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ നിന്നും ലോഗരിതം വേഗതാ ഏകകം നീക്കം ചെയ്തിരുന്നു. ഈ മാനദണ്ഡം നാഷ്ണൽ അസോസിയേഷൻ ഓഫ് ഫോട്ടോഗ്രഫിക് മാനുഫാക്ചറേഴസ് പുറത്തിറക്കിയ എൻഎ‌പിഎം ഐ‌ടി2.5-1986 എന്ന മാനദണ്ഡത്താൽ പുനഃസ്ഥാപിക്കപ്പെട്ടു. അന്തർദേശീയ മാനദണ്ഡമായ ഐഎസ്ഒ 6 അമേരിക്കയിൽ ഉപയോഗിക്കാനാണ് ഇതു ചെയ്തത്. 1993ലാണ് ആൻസി/എൻഎ‌പിഎം ഐ‌ടി2.5 അവസാനമായി നവീകരിച്ച് പ്രസിദ്ധീകൃതമായത്.

വർണ്ണ നെഗറ്റീവ് ഫിലിമുകൾക്കായി എഎസ്എ പിഎച്ച്2..27-1965 മാനദണ്ഡമാണ് ഉള്ളത്. ഇത് 1971,1979,1981 വർഷങ്ങളിൽ നവീകരണത്തിനു വിധേയമാവുകയും അവസാനം ആൻസി ഐ‌ടി2.27-1988 ആയി മാറുകയും ചെയ്തു. പിൻവലിക്കപ്പെടുന്നതു വരെ ഇതായിരുന്നു ഉപയോഗത്തിലിരുന്നത്.

കളർ റിവേഴ്സൽ ഫിലിം വേഗങ്ങൾ ആൻസി പിഎച്ച്2.21-1983 മാനദണ്ഡത്തിലാണ് വിവരിച്ചിരിക്കുന്നത്. ഇത് 1989ൽ നവീകരിക്കപ്പെടുകയും അവസാനം 1994ൽ ആൻസി/എൻഎ‌പിഎം ഐ‌ടി2.21 മാനദണ്ഡമായി മാറുകയും ചെയ്തു.

അന്താരാഷ്ട്രതലത്തിൽ എഎസ്എ സങ്കേതം ഐഎസ്ഒ സങ്കേതത്താൽ 1982 മുതൽ 1987 വരെ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാലും സാംഖിക എഎസ്എ വേഗ ഏകകം ഐഎസ്ഒ സങ്കേതത്തിലെ ലീനിയർ വേഗ വിലകളായി ഇപ്പോളും നിലനിൽക്കുന്നു.

ജിഒഎസ്‌ടി(ഗോസ്റ്റ്)

തിരുത്തുക

ജിഒഎസ്‌ടി അഥവാ ഗോസ്റ്റ് ഒരു സാംഖിക ഫിലിം വേഗ നിർണയ സങ്കേതമാണ്. ഗോസ്റ്റ് 2817-45,ഗോസ്റ്റ് 2817-50 മാനദണ്ഡങ്ങൾ പ്രകാരം നിർവചിക്കപ്പെട്ടിരിക്കുന്ന ഈ സങ്കേതം സോവിയറ്റ് യൂണിയനിലാണ് ഉപയോഗിച്ചിരുന്നത്. ഹർട്ടർ & ഡ്രിഫ്ഫീൽഡ് സങ്കേതത്തെയാണ് ഗോസ്റ്റ് പുനഃപ്രതിഷ്ഠിച്ചത്.

നിലവിലുള്ള സങ്കേതം

തിരുത്തുക

എഎസ്എ സങ്കേതവും ഡിഐഎൻ സങ്കേതവും സംയോജിപ്പിച്ചാണ് നിലവിലുള്ള ഫിലിം വേഗതാസങ്കേതമായ ഐഎസ്ഒ വികസിപ്പിച്ചത്. 1970ലായിരുന്നു ഇത്.

കളർ നെഗറ്റീവ് ഫിലിമിന്റെ നിലവിലുള്ള ഫിലിം വേഗതയുടെ അന്താരാഷ്ട്ര മാനദണ്ഡം ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ രൂപം നൽകിയ ഐഎസ്ഒ 5800:2001 ആണ്.

  1. വാർണർക്കെ, ലിയോൺ. "ഹിസ്റ്റോറിക് ക്യാമറ". Archived from the original on 2016-03-04. Retrieved 6 ഒക്ടോബർ 2012.
  2. Royal Photographic Society. Progress medal. Web-page listing people, who have received this award since 1878 ([1] Archived 2012-08-22 at the Wayback Machine.): “Instituted in 1878, this medal is awarded in recognition of any invention, research, publication or other contribution which has resulted in an important advance in the scientific or technological development of photography or imaging in the widest sense. This award also carries with it an Honorary Fellowship of The Society. […] 1882 Leon Warnerke […] 1884 J M Eder […] 1898 Ferdinand Hurter and Vero C Driffield […] 1910 Alfred Watkins […] 1912 H Chapman Jones […] 1948 Loyd A Jones […]”
  3. 3.0 3.1 Berhard Edward Jones (editor). Cassell's cyclopaedia of photography, Cassell, London, 1911 ([2]). Reprinted as Encyclopaedia of photography - With a New Picture Portfolio and introduction by Peter C. Bunnell and Robert A. Sobieszek. Arno Press Inc., New York 1974, ISBN 0-405-04922-6, pp. 472–473: ‘Soon after the introduction of the gelatine dry plate, it was usual to express the speed of the emulsion as "x times," which meant that it was x times the speed of a wet collodion plate. This speed was no fixed quantity, and the expression consequently meant but little. Warnerke introduced a sensitometer, consisting of a series of numbered squares with increasing quantities of opaque pigment. The plate to be tested was placed in contact with this, and an exposure made to light emanating from a tablet of luminous paint, excited by burning magnesium ribbon. After development and fixation the last number visible was taken as the speed of the plate. The chief objections to this method were that practically no two numbered tablets agreed, that the pigment possessed selective spectral absorption, and that the luminosity of the tablet varied considerably with the lapse of time between its excitation and the exposure of the plate. […] Chapman Jones has introduced a modified Warnerke tablet containing a series of twenty-five graduated densities, a series of coloured squares, and a strip of neutral grey, all five being of approximately equal luminosity, and a series of four squares passing a definite portion of the spectrum; finally, there is a square of a line design, over which is superposed a half-tone negative. This “plate tester,” […] is used with a standard candle as the source of light, and is useful for rough tests of both plates and printing papers.’
  4. 4.0 4.1 Arthur Lindsay MacRae Sowerby (editor) (1961). Dictionary of Photography: A Reference Book for Amateur and Professional Photographers (19th ed.). London: Iliffe Books Ltd. pp. 582–589. {{cite book}}: |author= has generic name (help)
  5. 5.0 5.1 Martin Riat. Graphische Techniken - Eine Einführung in die verschiedenen Techniken und ihre Geschichte. E-Book, 3. German edition, Burriana, spring 2006 ([3]), based on a Spanish book: Martin Riat. Tecniques Grafiques: Una Introduccio a Les Diferents Tecniques I a La Seva Historia. 1. edition, Aubert, September 1983, ISBN 84-86243-00-9.
  6. 6.0 6.1 6.2 DIN 4512:1934-01. Photographische Sensitometrie, Bestimmung der optischen Dichte. Deutscher Normenausschuß (DNA), 1934: In the introduction to the standard, Warnerke's system is described as the first practical system used to measure emulsion speeds, but as being unreliable. In regard to Scheiner's system, it states: “Auch hier erwies sich nach einiger Zeit, daß das Meßverfahren trotz der von Eder vorgenommenen Abänderungen den Anforderungen der Praxis nicht vollständig Rechnung zu tragen vermag, so daß jeder Hersteller […] nach seinem eigenen System die Empfindlichkeit in Scheinergraden ermitteln muß, häufig in sehr primitiver Weise durch […] Vergleich mit Erzeugnissen anderer Hersteller. Die so ermittelten Gebrauchs-Scheinergrade haben mit dem ursprünglich […] ausgearbeiteten Meßverfahren nach Scheiner sachlich nichts mehr zu tun. […] Als Folge hiervon ist allmählich eine Inflation in Empfindlichkeitsgraden eingetreten, für die das Scheiner'sche Verfahren nichts mehr als den Namen hergibt.”
  7. Walther Benser (1957). Wir photographieren farbig. Europäischer Buchklub. p. 10.
  8. ISO 6:1993: Photography – Black-and-white pictorial still camera negative film/process systems – Determination of ISO speed.
  9. ISO 2240:2003: Photography – Colour reversal camera films – Determination of ISO speed.
  10. ISO 5800:1987: Photography – Colour negative films for still photography – Determination of ISO speed.
  11. 11.0 11.1 Charles J. Mulhern. Letter to John D. de Vries. 15th June 1990, (Copyscript on John D. de Vries' web-site Archived 2013-01-03 at Archive.is): “In 1931, Edward Faraday Weston applied for a U.S patent on the first Weston Exposure meter, which was granted patent No. 2016469 on October 8, 1935, also an improved version was applied for and granted U.S patent No. 2042665 Archived 2017-02-26 at the Wayback Machine. on July 7th 1936. From 1932 to around 1967, over 36 varieties of Weston Photograhic Exposure Meters were produced in large quantities and sold throughout the world, mostly by Photographic dealers or agents, which also included the Weston film speed ratings, as there were no ASA or DIN data available at that time.”
  12. Martin Tipper. Weston — The company and the man. In: www.westonmeter.org.uk, a web-page on Weston exposure meters: “[…] the Weston method of measuring film speeds. While it had some shortcomings it had the advantage of being based on a method which gave practical speeds for actual use and it was independent of any film manufacturer. Previous speed systems such as the H&D and early Scheiner speeds were both threshold speeds and capable of considerable manipulation by manufacturers. Weston's method measured the speed well up on the curve making it more nearly what one would get in actual practice. (This means that he was a bit less optimistic about film sensitivity than the manufacturers of the day who were notorious for pretending their films were more sensitive than they really were.) A certain Mr. W. N. Goodwin of Weston is usually credited with this system.”
  13. William Nelson Goodwin, Jr. Weston emulsion speed ratings: What they are and how they are determined. American Photographer, August 1938, 4 pages.
  14. Everett Roseborough. The Contributions of Edward W. Weston and his company. In: Photographic Canadiana, Volume 22, Issue 3, 1996, ([4]).
  15. Harold M. Hefley. A method of calculating exposures for photomicrographs. In: Arkansas Academy of Science Journal, Issue 4, 1951, University of Arkansas, Fayetteville, USA, ([5]), research paper on an exposure system for micro-photography based on a variation of Weston film speed ratings.
  16. Weston (publisher). Weston film ratings — Weston system of emulsion ratings. Newark, USA, 1946. Booklet, 16 pages, ([6]): ‘You cannot necessarily depend on Weston speed values from any other source unless they are marked “OFFICIAL WESTON SPEEDS BY AGREEMENT WITH THE WESTON ELECTRICAL INSTRUMENT CORPORATION”’.
  17. 17.0 17.1 Sangamo Weston (publisher). Weston ratings. Enfield, UK, 1956. Booklet, 20 pages, ([7]): “WESTON RATINGS—Correct exposure depends on two variables: (1) the available light and (2) its effect on the film in use. WESTON have always considered these two to be of equal importance and therefore introduced their own system of film ratings. Subsequently this system was found to be so successful that it was widely accepted in photographic circles and formed the basis for internationally agreed standards.”
  18. General Electric (publisher). GW-68. Manual GES-2810, USA: The manual states that ASA was working on standardized values, but none had been established at this time.
  19. General Electric (publisher). General Electric Film Values. Leaflet GED-744, USA, 1947. General Electric publication code GED-744, Booklet, 12 pages, ([8]): “This General Electric Film Value Booklet contains the […] exposure-index numbers for […] photographic films in accordance with the new system for rating photographic films that has been devised by the American Standards Association. This system has been under development for several years and is the result of co-operative effort on the part of all the film manufacturers, meter manufacturers, the Optical Society of America, and the Bureau of Standards. It was used by all of the military services during the war. The new ASA exposure-index numbers provide the photographer with the most accurate film-rating information that has yet been devised. The G-E exposure meter uses the ASA exposure-index numbers, not only in the interest of standardization, but also because this system represents a real advancement in the field of measurement. The exposure-index number have been so arranged that all earlier model G-E meters can be used with this series of numbers. For some films the values are exactly the same; and where differences exist, the new ASA exposure-index value will cause but a slight increase in exposure. However […] a comparison of the new ASA exposure-index numbers and the G-E film values is shown […] A complete comparison of all systems of emulsion speed values can be found in the G-E Photo Data Book. […] All G-E meters manufactured after January, 1946, utilize the ASA exposure indexes. Although the new ASA values can be used with all previous model G-E meters, interchangeable calculator-hoods with ASA exposure indexes are available for Types DW-48, DW-49, and DW-58 meters.”
  20. General Electric. Attention exposure meter owners. Advertisement, 1946 ([9]): “Attention! Exposure meter owners! Modernizing Hood $3.50 […] Modernize your G-E meter (Type DW-48 or early DW-58) with a new G-E Hood. Makes it easy to use the new film-exposure ratings developed by the American Standards Association … now the only basis for data published by leading film makers. See your photo dealer and snap on a new G-E hood! General Electric Company, Schenectady 5, N.Y.”.
  21. General Electric (publisher). General Electric Photo Data Book. GET-I717.
"https://ml.wikipedia.org/w/index.php?title=ഫിലിം_വേഗം&oldid=3997849" എന്ന താളിൽനിന്ന് ശേഖരിച്ചത്