ഫാർമർ ഇൻ ദ സ്കൈ
റോബർട്ട് എ. ഹൈൻലൈൻ 1950-ൽ രചിച്ച ഒരു സയൻസ് ഫിക്ഷൻ നോവലാണ് ഫാർമർ ഇൻ ദ സ്കൈ. ടെറാഫോം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിലേയ്ക്ക് തന്റെ പിതാവിനും രണ്ടാനമ്മയ്ക്കും അർത്ഥസഹോദരിക്കുമൊപ്പം കുടിയേറുന്ന ഒരു കൗമാരക്കാരന്റെ കഥയാണിത്. ഈ നോവലിന്റെ സംക്ഷിപ്തരൂപം ബോയ്സ് ലൈഫ് എന്ന മാഗസിന്റെ 1950-ലെ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ലക്കങ്ങളിൽ "സാറ്റലൈറ്റ് സ്കൗട്ട്" എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ നോവലിന് 2001-ൽ റിട്രോ ഹ്യൂഗോ പുരസ്കാരം ലഭിക്കുകയുണ്ടായി
കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | ക്ലിഫോർഡ് ഗിയറി |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ഹൈൻലൈൻ ജുവനൈൽസ് |
സാഹിത്യവിഭാഗം | സയൻസ് ഫിക്ഷൻ നോവൽ |
പ്രസാധകർ | ചാൾസ് സ്ക്രിബ്നേഴ്സ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 1950 |
ISBN | [[Special:BookSources/0-345-32438-2|0-345-32438-2]] |
മുമ്പത്തെ പുസ്തകം | റെഡ് പ്ലാനറ്റ് |
ശേഷമുള്ള പുസ്തകം | ബിറ്റ്വീൻ പ്ലാനറ്റ്സ് |
റൈസ്ലിംഗിന്റെ "ദ ഗ്രീൻ ഹിൽസ് ഓഫ് എർത്ത്" എന്ന ഗാനത്തെയും അതിന്റെ രചയിതാവിനെയും പറ്റിയുള്ള പരാമർശങ്ങൾ ഈ കൃതി ഹൈൻലൈന്റെ "ഫ്യൂച്ചർ ഹിസ്റ്ററി" എന്ന വിഭാഗത്തിന്റെ ഭാഗമാണെന്ന് കരുതാൻ ഇടയാക്കിയിട്ടുണ്ട്.
സ്വീകരണം
തിരുത്തുകഫാർമർ ഇൻ ദ സ്കൈ "കൗമാരക്കാർക്കുവേണ്ടിയുള്ളതാനെന്ന മട്ടിലാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ഈ മാസം പുറത്തിറങ്ങിയ പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള സയൻസ് ഫിക്ഷൻ നോവലുകളിലെയും ഏറ്റവും മികച്ച ഒന്നാണിത്.... അസാധാരണമാം വിധം യഥാതഥമായതാണിത്. ഇത് കുട്ടിത്തരമല്ല" എന്ന് ഗ്രോഫ് കോൺക്ലിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] ബൗച്ചർ, മക്‌കൊമാസ് എന്നിവർ "[1950]-ലെ ഒരേയൊരു പക്വതയുള്ള സയൻസ് ഫിക്ഷൻ നോവലാണിത്" എന്നഭിപ്രായപ്പെടുകയുണ്ടായി. "മറ്റ് ഗോളങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ചുള്ള സാങ്കേതികവിദ്യയും മാനുഷികപ്രശ്നങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പഠനമാണിത്" എന്നും ഇവർ പ്രസ്താവിച്ചു[2] ഡാമൺ നൈറ്റ് ഇത് ഹൈൻലൈന്റെ കയ്യൊപ്പുള്ള ഒരു കൃതിയാണെന്നും വളരെ മികച്ചതും വായനായോഗ്യവുമാണെന്നും അഭിപ്രായപ്പെട്ടു.[3]
ജാക്ക് വില്യംസണിന്റെ അഭിപ്രായത്തിൽ ഒരു കൗമാരക്കാരന് അനുയോജ്യമല്ലാത്തവിധം സത്യത്തെ തുറന്നു കാണിക്കുന്ന കൃതിയായിരുന്നു ഫാർമർ ഇൻ ദ സ്കൈ.[4]
പ്രധാന പ്രമേയങ്ങൾ
തിരുത്തുകബോധപൂർവ്വം പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ നടന്ന കുടിയേറ്റങ്ങളെ ഓർമിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നുണ്ട്. അമേരിക്കൻ ആദിമവാസികളെ കുടിയിറക്കേണ്ടിവരുന്നതിന്റെ മാനസികപ്രശ്നങ്ങൾ ഈ ഗ്രന്ഥത്തിൽ കടന്നുവരുന്നില്ല എന്നുമാത്രം.[5]
ശാസ്ത്രീയമായ വിശദാംശങ്ങൾ
തിരുത്തുകവ്യാഴത്തിന്റെ ഉള്ളിലെ മൂന്ന് ഉപഗ്രഹങ്ങൾ ഈ കൃതിയിൽ പരാമർശിച്ചിരിക്കുന്നതുപോലെ ഒരിക്കലും ഭ്രമണത്തിനിടെ ഒരേ നിരയിൽ വരുകയില്ല. ഇവയിൽ രണ്ടെണ്ണം ഒരേ നിരയിൽ വരുമ്പോൾ മൂന്നാമത്തെ ഉപഗ്രഹം ഈ നിരയിലായിരിക്കില്ല എന്നു മാത്രമല്ല, മിക്കപ്പോഴും വ്യാഴത്തിന്റെ മറുവശത്തായിരിക്കും.
ഗാനിമേഡിന്റെ ഉപരിതലം ചന്ദ്രനിലേതുപോലെ അഗ്നിപർവ്വതശിലയാണെന്ന് ഹൈൻലൈൻ ഊഹിച്ചുവെങ്കിലും പിന്നീടുള്ള കണ്ടുപിടിത്തങ്ങൾ ഇത് 90% ഹിമമാണെന്ന് കണ്ടെത്തുകയുണ്ടായി.
പരാമർശങ്ങൾ
തിരുത്തുകസ്പേസ് കേഡറ്റ് എന്ന കൃതിയിൽ പരാമർശിക്കുന്ന "സ്പേസ് പെട്രോൾ" എന്ന ഗ്രഹാന്തര സമാധാന സേന ഈ നോവലിലും പരാമർശിക്കപ്പെടുന്നുണ്ട്.
ബോയ് സ്കൗട്ട്സിന്റെ മാഗസിനായ ബോയ്സ് ലൈഫിൽ പ്രസിദ്ധീകരിക്കാനാണ് ഈ കൃതി ആദ്യം തയ്യാറാക്കിയത്. ഇതുകാരണം ബിൽ ലെർമറിനെപ്പറ്റി എല്ലാ അദ്ധ്യായത്തിലും ഒരു പരാമർശമെങ്കിലുമുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ↑ Conklin, Groff (February 1951). "Galaxy's 5 Star Shelf". Galaxy Science Fiction. p. 99. Retrieved 17 October 2013.
- ↑ "Recommended Reading," F&SF, June 1951, p.84
- ↑ "The Dissecting Table", Worlds Beyond, February 1951, p.93
- ↑ Jack Williamson, "Youth Against Space," Algol 17, 1977, p.11.
- ↑ Abbott, Carl (July 2005). "Homesteading on the Extraterrestrial Frontier". Science Fiction Studies; , ,. 32 (2): p240–264. ISSN 0091-7729.
{{cite journal}}
:|pages=
has extra text (help)CS1 maint: extra punctuation (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Farmer in the Sky title listing at the Internet Speculative Fiction Database