ഫാരഡേയുടെ വൈദ്യുതവിശ്ലേഷണ നിയമങ്ങൾ

ഫാരഡേയുടെ വൈദ്യുതവിശ്ലേഷണ നിയമങ്ങൾ 1834 ൽ പ്രസിദ്ധീകരിച്ച ഇലക്ട്രോകെമിക്കൽ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിമാണസംബന്ധിയായ ബന്ധങ്ങൾ കാണിക്കുന്ന നിയമങ്ങളാണ്. [1] ഫാരഡേയുടെ രീതികളിൽ നിന്നും തീർത്തും സ്വതന്ത്രമായി ഇതേ വർഷം തന്നെ ഇറ്റലിയിലെ കാർലോ മുറ്റെയ്ക്കി വൈദ്യുതവിശ്ലേഷണ നിയമങ്ങൾ കണ്ടെത്തിയിരുന്നു. വൈദ്യുതവിശ്ലേഷണ നിയമങ്ങളെ Faraday-Matteucci's laws എന്നും പറയുന്നു.

Michael Faraday.

ഗണിതരൂപം

തിരുത്തുക

ഫാരഡേയുടെ നിയമങ്ങളെ ഇങ്ങനെ ചുരുക്കിപ്പറയാം:

 

ഇവിടെ,

  • mഎന്നത് ഒരു ഇലക്ട്രോഡിൽ സ്വതന്ത്രമായ പദാർത്ഥത്തിന്റെ ഗ്രാമിലുള്ള മാസാണ്
  • Qഎന്നത് പദാർത്ഥത്തിലൂടെ കടന്നുവരുന്ന ആകെ വൈദ്യുത ചാർജ്ജിന്റെ കൂളോംബിലുള്ള അളവാണ്
  • F = 96485 C mol−1 എന്നത് ഫാരഡെ സ്ഥിരാങ്കമാണ്
  • M എന്നത് ഗ്രാം പെർ മോളിലുള്ള പദാർത്ഥത്തിന്റെ മോളാർ മാസാണ്
  • z പദാർത്ഥത്തിന്റെ അയോണുകളുടെ വാലൻസി നമ്പറാണ് (ഓരോ അയോണിലും കൈമാറ്റം നടക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം).

ഫാരഡേയുടെ ആദ്യനിയമമനുസരിച്ച്, M, F, z എന്നിവ സ്ഥിരാങ്കങ്ങളാണ്. അങ്ങനെ വരുമ്പോൾ, Q ന്റെ മൂല്യം കൂടുന്നതനുസരിച്ച് m ന്റെ മൂല്യവും വർധിക്കും.

ഫാരഡേയുടെ രണ്ടാം നിയമമനുസരിച്ച്, Q, F, zഎന്നിവ സ്ഥിരാങ്കങ്ങളാണ്. അങ്ങനെ വരുമ്പോൾ, M/z ന്റെ (equivalent weight) മൂല്യം കൂടുമ്പോൾ m ന്റെ മൂല്യവും വർധിക്കും.

സ്ഥിരമായ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവിശ്ലേഷണം നടക്കുന്ന ലളിതമായ അവസരത്തിൽ,   ആയതിനാൽ ഇങ്ങനെ എഴുതാം:

 

അങ്ങനെ,

 

ഇവിടെ,

  • n എന്നത് സ്വതന്ത്രമാക്കപ്പെടുന്ന പദാർത്ഥത്തിന്റെ അളവാണ് ("number of moles") : n = m/M
  • t എന്നത് സ്ഥിരമായ വൈദ്യുതപ്രവാഹം കൊടുക്കുന്ന സമയമാണ്.

വ്യതിചലിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതപ്രവാഹമുള്ള കൂടുതൽ സങ്കീർണ്ണമായ അവസരത്തിൽ, ആകെ ചാർജ്ജ് Q എന്നത് വൈദ്യുതപ്രവാഹത്തെ I( ) സമയത്തിനുമേൽ   ഇന്റഗ്രേറ്റ് ചെയ്യുന്നതായിരിക്കും:

 

ഇവിടെ, t എന്നത് വൈദ്യുതവിശ്ലേഷണത്തിനു വേണ്ട ആകെ സമയമാണ്. [2]

ഇതും കാണുക

തിരുത്തുക
  1. Ehl, Rosemary Gene; Ihde, Aaron (1954). "Faraday's Electrochemical Laws and the Determination of Equivalent Weights". Journal of Chemical Education. 31 (May): 226–232. Bibcode:1954JChEd..31..226E. doi:10.1021/ed031p226.
  2. For a similar treatment, see Strong, F. C. (1961). "Faraday's Laws in One Equation". Journal of Chemical Education. 38 (2): 98. Bibcode:1961JChEd..38...98S. doi:10.1021/ed038p98.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Serway, Moses, and Moyer, Modern Physics, third edition (2005),principles of physics.