സുക്കോളച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ഇറ്റലിയൻ മിഷണറിയാണ് ഫാദർ ലിനോ മരിയ സൂക്കോൾ എസ്.ജെ. (Vicar Rev. Fr. L M Sukkol S J). ഇദ്ദേഹം പരിയാരം മരിയപുരം നിത്യസഹായമാതാ ദേവാലയത്തിൽ ദീർഘകാലം വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതംതിരുത്തുക

1916 ഫിബ്രവരി 8ന് ഇറ്റലിയിൽ സർനൊനിക്കോയിൽ ജനനം. അച്ഛൻ ജുസെപ്പെ അമ്മ ബാർബറ. 12 വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1940ൽ പൗരോഹിത്യം സ്വീകരിച്ചു. 1943 ൽ ഈശോസഭ അഥവാ ജസ്യൂട്ട് സഭയിൽ ചേരുകയായിരുന്നു. [1] 1948ൽ ഇന്ത്യയിലെത്തി. ആദ്യം ബോംബേയിൽ മിഷൻ പ്രവർത്തനം നടത്തി. 48ൽ തന്നെ വയനാട്ടിൽ ചുണ്ടേൽ വിശു. യൂദാ തദേവൂസ് ഇടവകയിൽ വികാരിയായി. കുറിച്യർക്കായി പള്ളി ഭൂമി നൽകിയതും 1969ൽ പട്ടുവത്തെത്തിയ മദർ പേത്രക്ക് ദീനസേവനസഭ സ്ഥാപിക്കാൻ സഹായം നൽകിയതും അച്ചനാണ്.[2] 74 മുതൽ മറിയാപുരം പള്ളീവികാരിയാണ്. 1980ൽ ഇന്ത്യൻ പൗരത്വം നേടി. 30ഓളം പള്ളികളും നിരവധി കോൺവന്റുകളും സ്ഥാപിച്ചു.[3]

പാവങ്ങളുടെ ഇടയൻതിരുത്തുക

പാവങ്ങളുടെ ഇടയിലെ പ്രവർത്തനമാണ് ഈശോ സഭാംഗമായ അച്ചനെ ശ്രദ്ധേയനാക്കിയത്. പാവങ്ങൾക്കായി ഏഴായിരത്തോളം വീടു വച്ചുകൊടുത്തിട്ടുണ്ട്. ഒരുപാട് കിണറുകളും കുഴിച്ചുനൽകി. തൊഴിലില്ലാത്തവർക്കായി ഒരുപാട് സ്വയം തൊഴിൽ സംരംഭങ്ങളും അച്ചൻ ആരംഭിച്ചു [4]

2014 ജനുവരി 7ന് ശ്വാസകോശ അർബുദബാധയെ തുടർന്ന് കോഴിക്കോട് നിർമ്മല ആശുപത്രിയിൽ വച്ച് അന്തരിച്ചു.

അവലംബംതിരുത്തുക

  1. "ലാറ്റിൻകത്തോലിക്കേരള.ഒആർജി". മൂലതാളിൽ നിന്നും 2014-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-12.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-12.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-12.
  4. http://www.mangalam.com/kannur/136780
"https://ml.wikipedia.org/w/index.php?title=ഫാദർ_ലിനോ_മരിയ_സൂക്കോൾ&oldid=3638379" എന്ന താളിൽനിന്ന് ശേഖരിച്ചത്