ഫാദിയ ഫഖീർ
പ്രമുഖ ജോർദാൻ ബ്രിട്ടീഷ് എഴുത്തുകാരിയാണ് ഫാദിയ ഫഖീർ (English: Fadia Faqir (Arabic: فادية الفقير)
ജീവചരിത്രം
തിരുത്തുക1956ൽ ജോർദാനിലെ അമ്മാനിൽ ജനിച്ചു. ജോർദാനിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മാനിലെ ജോർദാൻ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 1984ൽ ബ്രിട്ടനിൽ പോയി. ഇംഗ്ലണ്ടിലെ ലാങ്കസ്റ്റർ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1990ൽ ഈസ്റ്റ് ആങ്കിള സർവ്വകലാശലയിൽ നിന്ന് പി എച്ച്ഡി കരസ്ഥമാക്കി.[1] അവരുടെ ആദ്യ നോവലായ നിസാനിത് 1988ൽ പെൻഗ്വിൻ പുറത്തിറക്കി. രണ്ടാമത്തെ നോവലായ പില്ലാർസ് ഓഫ് സാൾട്ട് 1996 ക്വാർട്ടറ്റ് ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചത്. ഈ നോവൽ ജർമ്മൻ, ഡാനിഷ്, ഡച്ച്, റൊമാനിയൻ, ബൾഗേറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു.[2]
നോവലുകൾ
തിരുത്തുക- Willow Trees Don't Weep, Heron Books, 2014, ISBN 978-1782069508
- My Name is Salma (USA title The Cry of the Dove), Transworld, 2007, ISBN 978-0385610988
- Pillars of Salt, Quartet Books, 1996, ISBN 978-1566562539
- Nisanit, Penguin, 1988, ISBN 978-0140133332
അവലംബം
തിരുത്തുക- ↑ UEA.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Fadia Suyoufie, "The Appropriation of Tradition in Selected Works of Contemporary Arab Women Writers", Journal of Arabic Literature 39 (2008), 230.