ഫാത്മ അലിയേ ടോപസ് (ജീവിതകാലം: 9 ഒക്ടോബർ 1862 - ജൂലൈ 13, 1936) ഒരു തുർക്കി സ്വദേശിയായ നോവലിസ്റ്റ്, കോളമിസ്റ്റ്, ഉപന്യാസവിദഗ്ദ്ധ, വനിതാവകാശ പ്രവർത്തക, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 1877-ൽ[1] തുർക്കിയിലെ വനിതാ എഴുത്തുകാരി സഫർ ഹനാം നേരത്തെ പ്രസിദ്ധീകരിച്ചതായി ഒരു നോവൽ ഉണ്ടായിരുന്നിട്ടുകൂടി അത് അവരുടെ ഒരേയൊരു നോവലായി തുടർന്നതിനാൽ, അഞ്ച് നോവലുകൾ രചിച്ച ഫാത്ത്മ അലിയേ ഹനാം തുർക്കി, സാഹിത്യത്തിലെയും ഇസ്ലാമിക ലോകത്തിലെയും ആദ്യത്തെ വനിതാ നോവലിസ്റ്റായി സാഹിത്യ വൃത്തങ്ങളാൽ അംഗീകരിക്കപ്പെട്ടു.[2][3]

ഫാത്മ അലിയേ ടോപസ്
ജനനം(1862-10-09)9 ഒക്ടോബർ 1862
ഇസ്താംബൂൾ, ഓട്ടമൻ സാമ്രാജ്യം
മരണം13 ജൂലൈ 1936(1936-07-13) (പ്രായം 73)
ഇസ്താംബൂൾ, തുർക്കി
തൂലികാ നാമംBir Hanım (A Lady), Mütercime-i Meram (Translator of Meram)
തൊഴിൽNovelist, columnist, essayist
ദേശീയതTurkish
Period1889–1915
വിഷയംWomen's rights
ശ്രദ്ധേയമായ രചന(കൾ)Muhadarat (1892), Udi (1899)
ബന്ധുക്കൾAhmet Cevdet Pasha (father)
Emine Semiye (sister)

ആദ്യകാലജീവിതം

തിരുത്തുക

1862 ഒക്ടോബർ 9 ന് ഇസ്താംബൂളിലാണ് ഫാത്മ അലിയ ജനിച്ചത്. പ്രമുഖ ഓട്ടോമൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും പ്രശസ്ത ചരിത്രകാരനും ബ്യൂറോക്രാറ്റുമായ അഹമ്മദ് സെവ്ഡെറ്റ് പാഷയുടെയും (1822–1895)[4] പത്നി അദ്വിയേ റാബിയ ഹാനിമിന്റെയും[5] രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അലി സെഡാറ്റ് എന്ന പേരിൽ ഒരു സഹോദരനും എമിൻ സെമിയേ (1864)  എന്ന പേരിൽ ഒരു സഹോദരിയും അവർക്കുണ്ടായിരുന്നു.[6]

ഒരു വാലിയായി (പ്രവിശ്യാ ഗവർണർ)  ഈജിപ്തിലേക്കും പിന്നീട് ഗ്രീസിലേക്കുമുള്ള പിതാവിന്റെ സ്ഥാനമാറ്റം കാരണം, 1866 മുതൽ 1868 വരെയുള്ള മൂന്ന് വർഷക്കാലം അവർ അലപ്പോയിലും 1875 ൽ ആറുമാസക്കാലം ജനിനയിലും ചെലവഴിച്ചു. പിതാവ് പിന്നീട് ദമാസ്കസിലേയ്ക്കു നിയമിതനായപ്പോൾ 1878-ൽ അവർ കുടുംബത്തോടൊപ്പം അവിടെയും ഒൻപത് മാസക്കാലം താമസിച്ചു,

വനിതാ വിദ്യാഭ്യാസത്തിന് നിയമപരമായ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിൽപ്പോലും ഔപചാരിക ക്ലാസുകളിൽ അക്കാലത്ത് പെൺകുട്ടികൾ പ്രവേശിക്കുന്നത് സാധാരണമായിരുന്നില്ല. അതിനാൽ ഫാത്മ അലി വീട്ടിലിരുന്ന് അനൌപചാരികമായാണ് തന്റെ പഠനം നടത്തിയത്. അവരുടെ ബൌദ്ധികമായ ജിജ്ഞാസ അറബിയിലും ഫ്രഞ്ചിലും ഉയർന്ന വൈദഗ്ദ്ധ്യം നേടുന്നതിനു കാരണമായി.[7][8]

1879-ൽ, പതിനേഴാമത്തെ വയസിൽ പിതാവ് അവരെ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ അംഗരക്ഷകനും ഗാസി ഉസ്മാൻ പാഷയുടെ അനന്തരവനും, പ്ലെവ്ന ഉപരോധത്തിന്റെ (1877) നായകനുമായിരുന്ന ക്യാപ്റ്റൻ-മേജർ (ഓട്ടോമൻ ടർക്കിഷ്: Kolağası) മെഹ്മെത് ഫെയ്ക്ക് ബേയ്ക്ക് വിവാഹം ചെയ്തുകൊടുത്തു. ഹാറ്റിസ് (ജനനം 1880), അയ്സ് (ജനനം 1884), നിമെത് (ജനനം 1900), സുബെയ്ഡ് ഇസ്മെത് (ജനനം 1901) എന്നിങ്ങനെ നാലു പെൺമക്കളാണ് അവർക്കുണ്ടായിരുന്നത്.[9] ഭർത്താവ് അവളേക്കാൾ ബുദ്ധിപരമായി പക്വത കുറവുള്ള വ്യക്തിയായിരുന്നതിനാൽ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ വിദേശ ഭാഷകളിൽ നോവലുകൾ വായിക്കാൻ അവർ അനുവദിക്കപ്പെട്ടിരുന്നില്ല.[10]

സാഹിത്യലോകം

തിരുത്തുക

വിവാഹിതയായി പത്തുവർഷങ്ങൾക്കുശേഷം ഭർത്താവിന്റെ അനുമതിയോടെ 1889 ൽ ജോർജസ് ഓനെറ്റിന്റെ ഫ്രഞ്ച് ഭാഷാ നോവൽ വോലോണ്ടെ, ‘മെറാം’ എന്ന പേരിൽ തുർക്കി ഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് സാഹിത്യത്തിൽ അരങ്ങേറ്റം നടത്തി. "ബിർ ഹനിം" ("എ ലേഡി") എന്ന തൂലികാനാമത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[11]  പ്രശസ്ത എഴുത്തുകാരൻ അഹ്മത്ത് മിതാത്ത് അവരിൽ വളരെയധികം ആകർഷിതനാകുകയും ടെർകമാൻ-ഇ ഹക്കികാത്ത് ("സത്യത്തിന്റെ വ്യാഖ്യാതാവ്") എന്ന പത്രത്തിൽ അവരെ തന്റെ ഒരു മകളായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഫാത്മ അലി തന്റെ പിതാവിന്റെ ശ്രദ്ധയെയും ആകർഷിക്കുകയും അങ്ങനെ അദ്ദേഹം അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. ആദ്യത്തെ വിവർത്തനത്തിനുശേഷം തുടർന്നുള്ള പരിഭാഷകളിൽ അവർ, "മറ്റർസിമെ-ഇ മെറാം" (അക്ഷരാർത്ഥത്തിൽ: "വോലോണ്ടയുടെ വനിതാ പരിഭാഷക) എന്ന തൂലികാ നാമം ഉപയോഗിച്ചു.[12][13]

1894 ൽ അഹ്മത്ത് മിതാത് എഫെൻഡിയുമായി ചേർന്ന് ഹയാൽ വെ ഹക്കികാത്ത് ("സ്വപ്നവും സത്യവും") എന്ന നോവൽ രചിച്ചു. നായികയ്‌ക്കായി അവൾ ഭാഗങ്ങൾ എഴുതിയപ്പോൾ പുരുഷ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അഹ്മത്ത് മിതാത്ത് എഴുതി. ഈ നോവലിനെത്തുടർന്ന്, രണ്ട് എഴുത്തുകാരും പരസ്പരം വളരെക്കാലം എഴുത്തുകൾ കൈമാറുകയും പിന്നീട് അവ ടെർകമാൻ- ഇ ഹക്കികാത്ത് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.

  1. "Zafer Hanim'in Ask-i Vatan Romani". Archived from the original on February 26, 2012. Retrieved 5 March 2016.
  2. "50 lira edebiyat dünyasını ikiye böldü" (in Turkish). Hürriyet. 24 January 2009. Retrieved 26 April 2009.{{cite news}}: CS1 maint: unrecognized language (link)
  3. "Fatma Aliye'nin gölgesinde kalan kardeşi". Haber7 (in Turkish). 2009. Retrieved 23 April 2009.{{cite news}}: CS1 maint: unrecognized language (link)
  4. Bayer, Yalçın (11 January 2009). "Paralardaki Aliye Hanım..." (in Turkish). Hürriyet. Retrieved 5 October 2017.{{cite news}}: CS1 maint: unrecognized language (link)
  5. Yunus, Ceyda (28 March 2008). "Fatma Aliye kime uzak?" (in Turkish). Milliyet. Retrieved 3 May 2009.{{cite news}}: CS1 maint: unrecognized language (link)
  6. "Fatma Aliye'nin gölgesinde kalan kardeşi". Haber7 (in Turkish). 2009. Retrieved 23 April 2009.{{cite news}}: CS1 maint: unrecognized language (link)
  7. Yunus, Ceyda (28 March 2008). "Fatma Aliye kime uzak?" (in Turkish). Milliyet. Retrieved 3 May 2009.{{cite news}}: CS1 maint: unrecognized language (link)
  8. "E-9 Fifty Turkish Lira". TC Merkez Bankası. Archived from the original on 2009-04-17. Retrieved 3 May 2009.
  9. Yunus, Ceyda (28 March 2008). "Fatma Aliye kime uzak?" (in Turkish). Milliyet. Retrieved 3 May 2009.{{cite news}}: CS1 maint: unrecognized language (link)
  10. Yunus, Ceyda (28 March 2008). "Fatma Aliye kime uzak?" (in Turkish). Milliyet. Retrieved 3 May 2009.{{cite news}}: CS1 maint: unrecognized language (link)
  11. Yunus, Ceyda (28 March 2008). "Fatma Aliye kime uzak?" (in Turkish). Milliyet. Retrieved 3 May 2009.{{cite news}}: CS1 maint: unrecognized language (link)
  12. "E-9 Fifty Turkish Lira". TC Merkez Bankası. Archived from the original on 2009-04-17. Retrieved 3 May 2009.
  13. "Fatma Aliye Hanım" (in Turkish). Edebiyat Öğretmeni. Retrieved 3 May 2009.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫാത്മ_അലിയേ_ടോപസ്&oldid=3345851" എന്ന താളിൽനിന്ന് ശേഖരിച്ചത്