കേരളത്തിൽ നിന്നുള്ള ഒരു വോളിബോൾ താരമാണ് ഫാത്തിമ റുക്സാന[1][2][3]. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയാണ്. ചെന്നൈയിൽ നടന്ന 67-ാം സീനിയർ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരളത്തെ നയിച്ചത് ഫാത്തിമയാണ്[4][5]. പത്തുവർഷംനീണ്ട ഇടവേളയ്ക്കുശേഷമാണ് കേരളത്തിന്‌ കിരീടം ലഭിച്ചത്. അഞ്ചുവർഷമായി കേരള വനിത സീനിയർ ടീമിൽ അംഗമായ ഫാത്തിമ റുക്സാന കെ.എസ്.ഇ.ബി. താരംകൂടിയാണ്[6][7].

  1. "കേരളത്തിന് ദേശീയ കിരീടം ..." മീഡിയവൺ. 2019-02-18.
  2. "വോളിബോളിൽ അഭിമാനതാരമായി ഫാത്തിമ റുക്സാന". മാതൃഭൂമി. 2019-06-14. Archived from the original on 2019-12-21.
  3. "പിറന്നു വോളിയിലൊരു പുതുയുഗം". ദേശാഭിമാനി.
  4. MV, Vijesh (Jan 18, 2013). "Kerala teams eye titles in Youth National Volleyball Champio".
  5. "ഫാത്തിമ റുക്സാനയ്ക്ക് സ്വീകരണം". manoramaonline.com.
  6. "ദേശീയ വോളി: അഖിൽ, ഫാത്തിമ ടീം നായകർ". മലയാളമനോരമ.
  7. "റെയിൽവേയുടെ പാളം തെറ്റിച്ച കേരളത്തിൻറെ". Archived from the original on 2019-02-26.
"https://ml.wikipedia.org/w/index.php?title=ഫാത്തിമ_റുക്സാന&oldid=3927230" എന്ന താളിൽനിന്ന് ശേഖരിച്ചത്