ഫലൂഡ
ഇന്ത്യയിലെ സാധാരണ ലഭ്യമായ ഒരു പാനീയമാണ് ഫലൂഡ (ഉർദു: فالودہ). ഇത് പ്രധാനമായും പനിനീർ, വെർമിസെല്ലി, കിഴങ്ങിന്റെ വിത്തുകൾ എന്നിവ പാലിലോ വെള്ളത്തിലോ ചേർത്താണ് ഉണ്ടാക്കുന്നത്. [2] ഫലൂഡ പേർഷ്യൻ മധുരപലഹാരമായ ഫലൂഡെയിൽ (Faloodeh) നിന്നാണ് ഉടലെടുത്തതെന്ന് കരുതുന്നു. മുഗൾ സാമ്രാജ്യകാലത്താണ് ഇത് ഇന്ത്യയിലേക്ക് വന്നത്. ഇതിൽ ഐസ് ക്രീമും ചേർക്കുന്ന പതിവുണ്ട്. പക്ഷേ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ കാണുന്ന ഫലുഡേയിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇന്ത്യയിൽ ലഭിക്കുന്ന ഫലൂഡ. ഇതിൽ പ്രധാന ഘടകം വെർമിസെല്ലി ആണ്. കൂടാതെ മാങ്ങ, ചോക്കളേറ്റ് എന്നീ ഫ്ലേവറുകളിലും ഫലൂഡ ലഭ്യമാണ്. ഗോതമ്പ്,[3] ആരോറൂട്ട്, കോൺസ്റ്റാർച്ച്, അല്ലെങ്കിൽ ചൗവ്വരി തുടങ്ങിയവയിൽ നിന്നാണ് ഫലൂഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെർമിസെല്ലി നിർമ്മിക്കുന്നത്. [4]
ഫലൂഡ Faluda | |
---|---|
ഫലൂഡ | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | തെക്കേ ഏഷ്യ |
പ്രദേശം / സംസ്ഥാനം: | തെക്കേ ഏഷ്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പാനീയം |
പ്രധാന ഘടകങ്ങൾ: | തൈര് |
വകഭേദങ്ങൾ : | റാബ്‌ഡി ഫലൂഡ[1] |
പഞ്ചാബ്, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ, ഗൾഫ് രാജ്യങ്ങളിൽ ഇത് ഒരു വേനൽക്കാല പാനീയമായിട്ടാണ് ഉപയോഗിക്കുന്നത്. പൊതുവെ ഹോട്ടലുകളിലും, ബീച്ചുകളിലെ സ്റ്റാളുകളിൽ ഇത് ലഭ്യമാണ്. ഇതിന്റെ മറ്റൊരു തരമായ ഫലൂഡ കുൾഫിയും ഇന്ത്യയിൽ പലയിടങ്ങളിലും ലഭ്യമാണ്. ഇതിൽ ഫലൂഡയും കുൾഫിയും ഒന്നിച്ച് ഉണ്ടാക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-25. Retrieved 2009-10-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-24. Retrieved 2009-10-21.
- ↑ "Falooda". ifood.tv. Archived from the original on 25 January 2015. Retrieved 26 January 2015.
- ↑ "Falooda Sev Recipe". Retrieved 3 January 2017.