ഫലകത്തിന്റെ സംവാദം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ

Latest comment: 13 വർഷം മുമ്പ് by Praveenp in topic kssp ലോഗോ

എന്താണ്‌ ഇങ്ങനെ ഒരു ഫലകം നിർമ്മിച്ചതിന്റെ കാരണം ? ഇനി ഇപ്പോ cpm ൽ,കോൺഗ്രസ്സിൽ,മുസ്ലിംലീഗിൽ,,പു.ക.സ യിൽ,യുക്തിവാദ സംഘത്തിൽ,ആർ.എസ്.എസിൽ അംഗമായവർക്കോക്കെ ഫലകം വേണ്ടിവരില്ലെ ?--Apibrahimk 12:06, 4 ജൂലൈ 2009 (UTC)Reply

ഇത്തരം ഫലകങ്ങൾ ആകാം എന്നു കരുതുന്നു. അതുവഴി ഉപയോക്താവിന്റെ വ്യക്തിത്വവും അഭിരുചിയും ചായ്വും മറ്റുള്ളവർക്ക് മനസിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് ഉപയോക്താവിന്റെ താൾ, തന്നെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനുള്ള ഇടമാണല്ലോ. --Vssun 12:37, 4 ജൂലൈ 2009 (UTC)Reply

തീർച്ചയായും അത്രയേ ഉദ്ദേശ്യമുള്ളൂ. ഉപയോക്താവിന്റെ താളിൽ മാത്രമാണല്ലോ ഇത്തരം ഫലകങ്ങൾ ഇടുന്നത്. അതിനാൽ പൊതുവായ ഒരു പ്രശ്നവും ഉദിക്കുന്നില്ല. പിന്നെ സത്യത്തിൽ ഫലകം എങ്ങിനെ നിർമ്മിക്കാം എന്നത് പരീക്ഷിച്ചു നോക്കിയതാണ്. മറ്റു ഫലകങ്ങളുടെ രീതികൾ നോക്കിയപ്പോൾ ഇത്തരത്തിലും ഒരു ഫലകം ആകാമെന്നു കരുതി. പരീക്ഷണം വെറുതേ ആകണ്ടല്ലോ. അത്ര മാത്രം..--Edukeralam|ടോട്ടോചാൻ 17:58, 4 ജൂലൈ 2009 (UTC)Reply

kssp ലോഗോ തിരുത്തുക

kssp ലോഗോ നിലനിർത്താൻ തീരുമാനിച്ചത്കൊണ്ട് ഈ ഫലകത്തിൽ വീണ്ടും അതുപയോഗിക്കാനാകില്ലേ? — ഈ തിരുത്തൽ നടത്തിയത് S.pratheesh (സംവാദംസംഭാവനകൾ) 
ഒരു സംഘടനയുടെ ലോഗോ അവരെക്കുറിച്ചുള്ള താളിൽ ന്യായോപയോഗ പ്രകാരമുപയോഗിക്കാമെങ്കിലും, മറ്റ് താളുകളിൽ ഉപയോഗിക്കുന്നതിനു വിലക്കുകളുണ്ടാകാം. ലളിതമായ ജ്യാമിതീയ രൂപങ്ങൾ സ്വയം പൊതു സഞ്ചയത്തിൽ വരുമെങ്കിലും (ഉദാ: പ്രമാണം:UbuntuCoF.svg ) എല്ലാ ലോഗോയുമപ്രകാരമാകണമെന്നില്ല (ഉദാ: പ്രമാണം:Firefox-logo.svg) . അതുകൊണ്ട് പലപ്പോഴും മറ്റുപയോഗങ്ങൾക്ക് യഥാർത്ഥ ലോഗോയോടടുത്തു നിൽക്കുന്ന രൂപങ്ങൾ തിരഞ്ഞെടുക്കാം (ഉദാ: ചിത്രം:User browser firefox.png ). ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലോഗോ ലളിത ജ്യാമിതീയ രൂപമാണെന്ന് നിർവചിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ശാസ്ത സാഹിത്യ പരിഷത്തിനെ പറ്റിയുള്ള താളിനു പുറത്ത് അതുപയോഗിക്കണമെങ്കിൽ അതിന്റെ ഒരു ഡെറിവേറ്റീവ് ഉണ്ടാക്കി ഉപയോഗിക്കുന്നതാവും ഭംഗി. ആശംസകൾ--പ്രവീൺ:സംവാദം 17:58, 6 മേയ് 2010 (UTC)Reply
"കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ" താളിലേക്ക് മടങ്ങുക.