പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

[നിർമ്മിക്കുക] ഫലകത്തിന്റെ വിവരണം
"https://ml.wikipedia.org/w/index.php?title=ഫലകം:WAM_Welcome&oldid=2420518" എന്ന താളിൽനിന്ന് ശേഖരിച്ചത്