വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. എല്ലാത്തരം കാലാവസ്ഥയും, ഒട്ടുമിക്കയിനം ജീവജാലങ്ങളും, എഷ്യയിലാണ്‌.
ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ മതങ്ങൾ ഒക്കെയും ജനിച്ചത്‌ ഇവിടെയാണ്‌.

"https://ml.wikipedia.org/w/index.php?title=ഫലകം:ആമുഖം:ഏഷ്യ/ആമുഖം&oldid=682403" എന്ന താളിൽനിന്ന് ശേഖരിച്ചത്