ഫരീദ്‌കോട്ട് ജില്ല

പഞ്ചാബിലെ ജില്ല

ഇന്ത്യയിലെ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് ഫരീദ്‌കോട്ട് ജില്ല. ഇതിന്റെ തലസ്ഥാനം ഫരീദ്കോട്ട് പട്ടണം ആണ്. 1996 വരെ ഫെറോസ്പൂർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫരീദ്കോട്ട് ഡിവിഷന്റെ രൂപീകരണശേഷം, അത് ഫെറോസ്പൂരിൽ നിന്നും വേർതിരിഞ്ഞു. ബത്തിണ്ടയും മാൻസയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

Faridkot district

ਫ਼ਰੀਦਕੋਟ ਜ਼ਿਲ੍ਹਾ
Skyline of Faridkot district
CountryIndia
StatePunjab
DistrictFaridkot
സ്ഥാപകൻRaja Mokalsi
നാമഹേതുSheikh Fariduddin Ganjshakar
ഭരണസമ്പ്രദായം
 • Deputy CommissionerMalwinder Singh Jaggi , IAS
വിസ്തീർണ്ണം
 • ആകെ1,458 ച.കി.മീ.(563 ച മൈ)
ഉയരം
196 മീ(643 അടി)
ജനസംഖ്യ
 (2011)
 • ആകെ617,508
 • റാങ്ക്17
 • ജനസാന്ദ്രത424/ച.കി.മീ.(1,100/ച മൈ)
Demonym(s)Faridkotian, Faridkotiya
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
151203
Telephone code+91-1639
വാഹന റെജിസ്ട്രേഷൻPB-04, PB-62
Sex ratio1000/890 /
Literacy69.60%
വെബ്സൈറ്റ്www.faridkot.nic.in

പേരിന്റെ ഉദ്ഭവം

തിരുത്തുക

ഈ ജില്ല അതിന്റെ തലസ്ഥാനമായ, ഫരീദ്കോട്ടിന്റെ നാമത്തിൽനിന്നും വന്നതാണ്. മുസ്ലിം മതപ്രചാരകനും സൂഫി വിശുദ്ധനുമായ ബാബാ ഫരീദിന്റെ പേരിൽനിന്നുമാണ് ഈ പ്രദേശത്തിനു ഫരീദ്കോട്ട് എന്ന നാമം ലഭിച്ചത്. ഈ പട്ടണം പതിമൂന്നാം നൂറ്റാണ്ടിൽ, രാജസ്ഥാനിലെ ഭട്നായിർ ലെ ഭട്ടി പ്രമുഖനായ റായ് മുഞ്ചിന്റെ കൊച്ചുമകനായ, രാജ മൊകൽസി, മൊകൽഹാർ എന്ന പേരിൽ സ്ഥാപിച്ചതാണ്. ഒരു നാടോടിവിശ്വാസപ്രകാരം, ഈ പട്ടണം സന്തർശിച്ച വിശുദ്ധനായ ബാബാ ഫരീദിന്റെ ബഹുമാനാർഥം രാജ മൊകൽസി ഈ പട്ടണത്തിന്റെ പേരു മാറ്റി എന്നു പറയപ്പെടുന്നു. മൊകൽസിയുടെ മക്കളായ, ജൈർസിയുടെയും വൈർസിയുടെയും ഭരണകാലത്ത് ഈ പട്ടണംതന്നെയായിരുന്നു ഈ ജില്ലയുടെ തലസ്ഥാനം.

ആശുപത്രികൾ

തിരുത്തുക
  1. ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളിജ്, ഫരീദ്കോട്ട്
"https://ml.wikipedia.org/w/index.php?title=ഫരീദ്‌കോട്ട്_ജില്ല&oldid=3556151" എന്ന താളിൽനിന്ന് ശേഖരിച്ചത്