പഞ്ചാബിന്റെ സൂഫി പാരമ്പര്യത്തിലെ ഏറ്റവും പ്രശ്സ്ത സൂഫിയാണ് ഫരീദ് ഗഞ്ച്ശക്കർ. ബാബ ഫരീദ്, ഷെയ്ഖ് ഫരീദ്, ഫരീദുദ്ദീൻ ഔലിയ, തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.

Fariduddin Masud Ganjshakar
Sheikh ul Alam
Qutb-e-Akbar
ജനനം1580
Kothewal, Multan, Punjab
മരണം1659
Pakpattan, Punjab
വണങ്ങുന്നത്Islam specifically the Chishti Sufi order
പ്രധാന തീർത്ഥാടനകേന്ദ്രംPakpattan, Punjab

ചിശ്തിയ തരീഖത്ത് എന്ന സൂഫി മാർഗ്ഗം ഇന്ത്യയിൽ, പ്രത്യേകിച്ച് ഇന്ത്യ/പാക് പഞ്ചാബ് ദേശത്തിൽ പ്രചാരത്തിൽ വരുവാൻ ഫരീദ്ദീന്റെ കൃതികൾ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പഞ്ചാബി ഭാഷയെ സാഹിത്യപരമായി ഉയർത്തുന്നതിൽ ഏറ്റവും നിർണായകമായത് ഫരീദിന്റ് രചനകളാണ് എന്നു പറയപ്പെടുന്നു.
പഞ്ചാബിലെ മൊഖാൽഹാർ എന്ന പ്രദേശം ഫരീദ് സന്ദർശിക്കുകയും നാല്പതു ദിവസം ധ്യാനമിരിക്കുകയും ചെയ്തു. ഇതേ തുടർന്നു ആ പ്രദേശം ഫരീദ് കോട്ട് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ഫരീദ്കോട്ട് ഇന്ന് ഇന്ത്യൻ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ്. ധ്യാനസ്ഥലം തില ബാബ ഫരീദ് എന്നറയിപ്പെടുന്നു.
പാകിസ്താൻ പഞ്ചാബിലെ, പാക്പട്ടൺ ജില്ലയിലെ പാക്പട്ടാണിലാണ് ബാബ ഫരീദ് ഖബറടക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മൃതികുടീരം പ്രമുഖ തീർത്ഥാടനകേന്ദ്രമാണ്.

ജീവിതരേഖതിരുത്തുക

ക്രിസ്താബ്ദം 1580ൽ പാകിസ്താൻ പഞ്ചാബിലെ മുൾട്ടാനിനടുത്തുള്ള കൊത്തെവാലിലാണ് ബാബ ഫരീദ് ജനിച്ചത്. ജമാലുദ്ദീൻ സുലൈമാൻ/മറിയം ബീവി ദമ്പതികളായിരുന്നു മാതാപിതാക്കൾ.

മുൾട്ടാനിലുള്ള മതപഠനാനന്തരം, സിസ്താൻ, കണ്ടഹാർ, മക്ക എന്നീ ദേശങ്ങളിലും യാത്ര ചെയ്തിരുന്നു. ചിശ്തിയ തരീഖത്തിന്റെ (സൂഫി മാർഗ്ഗം) അധിപനായിരുന്ന ഖുത്തുബുദ്ദീൻ ബക്തിയാർ കാക്കിയായിരുന്നു ഫരീദിന്റെ പ്രധാന ഗുരു. ഖുത്തുബുദീന്റെ നിര്യാണത്തെ തുടർന്ന് ഫരീദ് ചിശ്തിയ തരീഖത്തിന്റെ ഖലീഫ ആവുകയായിരുന്നു.ഫരീദിന്റെ പ്രമുഖ ശിഷ്യനായ നിസാമുദ്ദീൻ ഫരീദിനെ തുടർന്ന് ഖലീഫ ആവുകയായിരുന്നു.നിസാമുദ്ദീൻ ഔലിയ എന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്.

"https://ml.wikipedia.org/w/index.php?title=ഫരീദ്_ഗഞ്ചശക്കർ&oldid=2429223" എന്ന താളിൽനിന്ന് ശേഖരിച്ചത്