അൽ ഫത്ഹുൽ മുബീൻ

(ഫത്ഹുൽ മുബീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട്ടുകാരനായ ഇസ്‌ലാമത പണ്ഡിതനും സൂഫിയുമായ ഖാളി മുഹമ്മദിൻറെ തൂലികയിൽ വിരചിതമായ കൃതിയാണ് ഫത്ഹുൽ മുബീൻ. ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രത്തിലെ സാഹിത്യ കൃതികളുടെ കൂട്ടത്തിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് ഫത്ഹുൽ മുബീൻ. അറബി ഭാഷയിൽ ഫത്ഹുൽ മുബീൻ എന്നാൽ വ്യക്തമായ വിജയം എന്നാണ് അർത്ഥം. പോർച്ചുഗീസുകാരെ തോൽപ്പിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാളികൾ ചാലിയം കോട്ട പിടിച്ചെടുത്ത വീരേതിഹാസ ചരിത്രത്തെക്കുറിച്ചാണീ കാവ്യ കൃതി വിരചിതമായിട്ടുള്ളത്. പോർച്ചുഗീസുകാരുടെ ഭരണകാലത്ത് കേരളത്തിലെ മോശമായ അവസ്ഥകളും അവരുടെ മുസ് ലിംകളോടും മറ്റു ന്യൂനപക്ഷങ്ങളോടുമുള്ള കിരാത പ്രവർത്തങ്ങളുടെയും വിശദീകരണമാണിത്, കവിത അറിയിക്കുന്നത് കേരള ചരിത്ര സംഭവങ്ങളാണ് .538 ബൈതുകളാണിതിൽ ഉൾപ്പെടുന്നത്.

മാപ്പിള്ളപാട്ടിലെ തന്നെ ആദ്യ കൃതി എന്ന് കരുതപ്പെടുന്ന മുഹ്യുദ്ദീൻ മാലയുടെ രചയിതാവാണ് ഖാളി മുഹമ്മദ്. ഇദ്ദേഹം എഴുത്തുകാരൻ എന്നതിനു പുറമെ ഒരു സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്നു. മമ്പുറം തങ്ങൾ, സൈനുദ്ദീൻ മഖ്ദൂമുമാർ, ഉമർ ഖാളി തുടങ്ങിയ മതനേതാക്കളെ പോലെ തന്നെ ഇദ്ദേഹം ഒരു മതപണ്ഡിതനും സാമൂഹ്യപ്രവർത്തകനും കൂടിയായിരുന്നു ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=അൽ_ഫത്ഹുൽ_മുബീൻ&oldid=3702278" എന്ന താളിൽനിന്ന് ശേഖരിച്ചത്