ഫൂയെൻറ്ഷോലിംഗ്

(ഫണ്ട്ഷോളിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫൂയെൻറ്ഷോലിംഗ് തെക്കൻ ഭൂട്ടാനിലെ ഒരു അതിർത്തി പട്ടണവും ചുഖ ജില്ലയുടെ ഭരണകേന്ദ്രവുമാണ്.[1][2] ഫൂയെൻറ്ഷോലിംഗ് ഗെവോഗ്, സാംഫെലിങ്ങ് ഗെവോഗ് എന്നീ ഗ്രാമബ്ലോക്കുകളുടെ ഭാഗങ്ങൾ ഈ പട്ടണത്തിൽ ഉൾക്കൊള്ളുന്നു.[3] ഫൂയെൻറ്ഷോലിംഗ് ഇന്ത്യൻ നഗരമായ ജയ്‍ഗാവോണുമായി ചേർന്നു സ്ഥിതിചെയ്യുന്നതിനാൽ അതിർത്തി വ്യാപാരം വഴിയുള്ള പ്രാദേശിക പുരോഗതി കൈവരിച്ചിട്ടുണ്ട്. തിംപുവിലേയ്ക്കു മാറ്റുന്നതിനു മുൻപ് ബാങ്ക് ഓഫ് ഭൂട്ടാൻറെ ആസ്ഥാനമായിരുന്നു ഈ നഗരം. 2005 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 20,537 ആയിരുന്നു.[4]

Phuentsholing

ཕུན་ཚོགས་གླིང་

Phuentsholing
Town
Phuntsholing, Bhutan
Phuntsholing, Bhutan
Phuentsholing is located in Bhutan
Phuentsholing
Phuentsholing
Location in Bhutan
Coordinates: 26°51′0″N 89°23′0″E / 26.85000°N 89.38333°E / 26.85000; 89.38333
Country Bhutan
DzongkhagChukha District
GewogPhuentsholing, Sampheling
ഉയരം
961 അടി (293 മീ)
ജനസംഖ്യ
 (2005)
 • ആകെ20,537
സമയമേഖലUTC+6 (BTT)
വെബ്സൈറ്റ്www.pcc.bt
[പ്രവർത്തിക്കാത്ത കണ്ണി] The ornate border gate between Bhutan and India, seen from Bhutan
[പ്രവർത്തിക്കാത്ത കണ്ണി] Another view seen from Jaigaon, India
[പ്രവർത്തിക്കാത്ത കണ്ണി] Highways of Bhutan

ചരിത്രം

തിരുത്തുക

1964 ഏപ്രിൽ 5 ന് രാജാവ് സ്വിറ്റ്സർലണ്ടിൽ രോഗബാധിതനായിരുന്ന കാലത്ത് രാജവാഴ്ചയെ പിന്തുണയ്ക്കുന്ന സൈനികവിഭാഗം പരിഷ്കരണവാദിയായിരുന്ന പ്രധാനമന്ത്രി ജഗ്മെ ദോർജിയെ ഫൂയെൻറ്ഷോലിംഗിൽ വെച്ച് വധിച്ചിരുന്നു. അതിനു ശേഷം ദോർജിയുടെ കുടുംബം സൈനികരുടെ കടുത്തി നിരീക്ഷണത്തിലായിരുന്നു.[5] 1958 ലായിരുന്നു ഒരു വ്യാപാര സ്ഥാപനം ഉൾക്കൊണ്ട ആദ്യത്തെ ഒറ്റനില കോട്ടേജ് നിർമ്മിക്കപ്പെട്ടത്.

ഈ പ്രദേശത്തു കോൺക്രീറ്റ് വീടുകളും മറ്റും നിർമ്മിക്കേണ്ടതാണെന്നു മുൻ പ്രധാനമന്ത്രിയായിരുന്ന ജിഗ്മേ ദോർജി പ്രദേശവാസികളോടു നിർദ്ദേശിച്ചിരുന്നു. ടാഷി ഗ്രൂപ്പ് കമ്പനി ഇവിടെ ആദ്യത്തെ കോൺക്രീറ്റ് വീടു നിർമ്മിക്കുകയും തുടർന്ന് സമീപത്തെ ടിബറ്റുകാരും ഇന്ത്യക്കാരും ഇത് പിന്തുടരുകുയും ചെയ്തു. ഭൂട്ടാൻ എന്റർപ്രൈസസ്, ജാതൻ പ്രസാദ് ലാൽ ചന്ദ് പ്രസാദ് ഷോപ്പ്, സാങ്ങ്‍ഡോപെർലി ഇഹാഖാങ്ങിനടുത്തുള്ള ബ്യൂട്ടിപാർലർ തുടങ്ങിയ കെട്ടിടങ്ങളാണ് അക്കാലത്തു നിർമ്മിക്കപ്പെട്ടതിൽ ഇന്നും നിലവിലുള്ളത്. ഒരു പ്രഖ്യാപനത്തിനുശേഷം, 18 വ്യാപാരശാലകൾ സാങ്ങ്‍ഡോപെർലി പ്രദേശത്ത് നിർമ്മിക്കപ്പെട്ടു. സാങ്ങ്‍ഡോപെർലി പ്രദേശത്ത് ഒരു ബസ് ടെർമിനലും, ശനിയാഴ്ചകളിലെ ഒരു ആഴ്ച ചന്തയും രൂപീകരിക്കപ്പെട്ടിരുന്നു.കോട്ടേജുകൾക്കുപുറമെ, ധാരാളം കുടിലുകളും നിലനിന്നിരുന്ന ഫൂയെൻറ്ഷോലിംഗ് പട്ടണം മെല്ലെ വളരാൻ തുടങ്ങി.[6]

വാസ്തുവിദ്യയും സംസ്കാരവും

തിരുത്തുക

ഫൂയെൻറ്ഷോലിംഗിലെ ഇന്ത്യ-ഭൂട്ടാൻ അതിർത്തി രണ്ട് വ്യത്യസ്ത ജനവിഭാഗങ്ങളെയും സംസ്കാരത്തെയും വ്യക്തമായി വേർതിരിക്കുന്നു. അതിർത്തിക്കടുത്തുള്ള ജയ്‍ഗോൺ പട്ടണം മറ്റു വലിയ ബംഗാളി വ്യാപാര കേന്ദ്രങ്ങളേപ്പോളെ വലുതും തിരക്കേറിയതും ശബ്ദമുഖരിതവുമാണ്. ഭൂട്ടാനിലെ അനേകം ആളുകൾ ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. ഭൂട്ടാനിലെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ തലസ്ഥാനമായി നിലകൊള്ളുന്ന ഈ പട്ടണം, അപൂർവ്വമായി ഭൂട്ടാനിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കൂടുതൽ നഗരവത്‍കൃതമാണ്. അയൽപക്കത്തെ സംസ്ക്കാരം ഈ പട്ടണത്തെ അല്പം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടുത്തെ സംസ്കാരം കൂടുതൽ വിഭിന്നമാണ്.

സമ്പദ്‍വ്യവസ്ഥ

തിരുത്തുക

ഭൂട്ടാനിലേയ്ക്കുള്ള ഭൂരിപക്ഷം ഉൽപ്പന്നങ്ങളും കടന്നുപോകുന്നത് ഫൂയെൻറ്ഷോലിംഗ് വഴിയാണ്. അതിനാൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൻറെ ഒരു വ്യവസായ ഇടനാഴിയായി ഈ പട്ടണം പ്രവർത്തിക്കുന്നു.

ഇന്ത്യൻ അതിർത്തി

തിരുത്തുക

ഇന്ത്യയുമായുള്ള അതിർത്തി ഒരു ഭൂട്ടാനീസ് വാതിൽ സ്ഥാപിച്ചിട്ടുള്ള നീളമുള്ള ഒരു മതിൽകൊണ്ടു വേർതിരിക്കപ്പെട്ടിരിക്കുന്നു. തദ്ദേശവാസികൾക്ക് പലപ്പോഴും ഒദ്യോഗിക രേഖകളുടെ അഭാവത്തിൽത്തന്നെ അതിർത്തി കടന്നുപോകാൻ സാധിക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കു ഭൂട്ടാനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല. എന്നാൽ പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളോടെ ഫൂയെൻറ്ഷോലിംഗിലേയ്ക്കു പ്രവേശിക്കുവാനുള്ള പെർമിറ്റി ലഭിക്കുന്നു. മറ്റു വിദേശികൾക്ക് രജിസ്റ്റർ ചെയ്ത ടൂർ ഗൈഡു വഴിയുള്ള വിസയാണ് ആവശ്യമാണ്. പട്ടണത്തിലേയ്ക്കുള്ള പ്രവേശന കവാടം ഇന്ത്യൻ ആർമി, ഭൂട്ടാനി ആർമി ഗാർഡുകൾ കൈകാര്യം ചെയ്യുന്നു.

ഇവിടെ വിമാനത്താവളമോ റെയിൽവേയോ ഇല്ല. ഇന്ത്യൻ റെയിൽവേയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ നിലനിൽക്കുന്ന വടക്കൻ ബംഗാളിലെ ഹാഷിമാരയിൽ നിന്നും ഫൂയെൻറ്ഷോലിംഗിലേയ്ക്ക് 20 കിലോമീറ്റർ (12 മൈൽ) റെയിൽവേ ട്രാക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തുള്ള ഏറ്റവും വലിയ നഗരം ഇന്ത്യയിലെ സിലിഗുരിയാണ്. ന്യൂ ജൽപൈഗുരി, ന്യൂ ആലിപ്പർദ്വാർ എന്നിവയാണ് സമീപസ്ഥങ്ങളായ റെയിൽവേ ജംഗ്ഷനുകൾ.വടക്കൻ ബംഗാളിലെ പട്ടണങ്ങളിൽ നിന്ന് ഇവിടേയ്ക്കു യാത്രചെയ്യുവാൻ ബസ് ലഭിക്കുന്നു. ബസ് സർവ്വീസ് കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ, ഭൂട്ടാനീസ് സർക്കാർ ഓപ്പറേറ്റർമാരാണ്. ഫൂയെൻറ്ഷോലിംഗിലെത്തിച്ചേരുന്ന യാത്രക്കാർക്ക് ലാറ്ററൽ റോഡുവഴി ബൂട്ടാനിലെ ബാക്കിയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്ര ചെയ്യാൻ സാധിക്കുന്നു. ഫൂയെൻറ്ഷോലിംഗ് പട്ടണത്തിൽനിന്ന് ഏതാണ്ട് എവിടെ നിന്നു നോക്കിയാലും, മലമുകളിൽ നിന്ന് തുംഫു വഴി പെരുമ്പാമ്പിനേപ്പോളെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് കാണാൻ കഴിയും. വൈകുന്നേരങ്ങളിൽ തലസ്ഥാനത്തെ ലക്ഷ്യമാക്കി പോകുന്ന സുദീർഘവാഹനങ്ങളുടെ ഹെഡ്ലൈറ്റുകൾ എളുപ്പത്തിൽ കാണാൻ സാധിക്കുന്നു. ഭൂട്ടാനിലെ പ്രധാന ഹൈവേയായ ലാറ്ററൽ റോഡ് ഫൂയെൻറ്ഷോലിംഗിൽനിന്ന് ആരംഭിച്ച് കിഴക്ക് ട്രാഷിഗാങ്ങിലേയ്ക്ക് 557 കിലോമീറ്റർ (346 മൈൽ)[7] ദൂരമുള്ളതാണ്.

  1. Pelden, Sonam (2010-05-07). "Cabinet Approves Thromdes". Bhutan Observer online. Archived from the original on 2011-01-20. Retrieved 2011-07-30.
  2. Dorji, Kezang (2010-11-26). "LG Elections Finalized". Bhutan Observer online. Archived from the original on 2012-02-04. Retrieved 2011-07-30.
  3. "Chiwogs in Chukha" (PDF). Election Commission, Government of Bhutan. 2011. Archived from the original (PDF) on 2011-10-02. Retrieved 2011-07-28.
  4. "Bhutan: largest cities and towns and statistics of their population". World Gazetteer. Retrieved 2008-07-11.[പ്രവർത്തിക്കാത്ത കണ്ണി]
  5. Ram Rahul (1997). Royal Bhutan: a political history. Vikas. pp. 94–95. ISBN 81-259-0232-5.[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-24. Retrieved 2017-11-25.
  7. "Directions from Phuentsholing to Trashigang". Google maps. Google. Archived from the original on July 24, 2011. Retrieved 2011-07-25.
"https://ml.wikipedia.org/w/index.php?title=ഫൂയെൻറ്ഷോലിംഗ്&oldid=3661505" എന്ന താളിൽനിന്ന് ശേഖരിച്ചത്