2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി 2007 ൽ ഭാരതത്തിലറങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ചലച്ചിത്രമാണ്‌ പർസാനിയ (ഭാഷാർഥം:ഭൂമിയിലെ സ്വർഗ്ഗവും നരഗവും[2]). രാഹുൽ ധലാക്കിയ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ധലോക്കിയയും ഡേവിഡ്. എൻ. ധോനിഹുവും ചേർന്നാണ്‌ എഴുതിയത്. നസീറുദ്ദീൻ ഷാ,സരിക എന്നിവരാണ്‌ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്. ഏഴുലക്ഷം അമേരിക്കൻ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം ചിത്രീകരിച്ചത് അഹമദാബാദിലും ഹൈദരാബാദിലും ആയിരുന്നു.

പർസാനിയ
പ്രമാണം:Parzania.jpg
സംവിധാനംരാഹുൽ ദലോക്കിയ
നിർമ്മാണംരാഹുൽ ദലോക്കിയ
കമാൽ പട്ടേൾ
രചനഡേവിഡ്. എൻ. ധോനിഹു
രാഹുൽ ദലോക്കിയ
അഭിനേതാക്കൾനസറുദ്ദീൻ ഷാ
സരിക
കോറിൻ നിമക്
രാജ് സുറ്റ്സി
പർസാൻ ദസ്തൂർ
സംഗീതംസാക്കിർ ഹുസൈൻ
തൗഫീഖ് ഖുറൈഷി
ഛായാഗ്രഹണംറോബർട്ട് ഡി.ഇറാസ്
ചിത്രസംയോജനംആരിഫ് ശൈഖ്
വിതരണംപി.വി.ആർ. പിക്‌ചേഴ്സ്
റിലീസിങ് തീയതിനവംബർ 26, 2005
(ചലച്ചിത്രമേള)
ജനുവരി 26, 2007
(theatrical)
രാജ്യംയു.എസ്.എ.
ഭാരതം
ഭാഷഇംഗ്ലീഷ്
ഗുജറാത്തി
പാർസി
ബജറ്റ്US$ 700,000[1]
സമയദൈർഘ്യം122 min

2002 ലെ ഗുജറാത്ത് കലാപകാലത്ത് അപ്രത്യക്ഷനായ അസ്ഹർ മോഡി എന്ന് പത്തുവയസ്സായ പാർസി ബാലന്റെ (ചിത്രത്തിൽ പർസാൻ പിതാവാല) യഥാർഥ കഥയാണ്‌ ഈ ചിത്രത്തിന്‌ പ്രചോദനമായത്. പിതാവാല കുടുംബം തങ്ങളുടെ കാണാതായ മകനെ അന്വേഷിച്ചിറങ്ങുന്ന യാത്രയെ പിന്തുടരുകയാണ്‌ ചിത്രം.

2007 ജനുവരി 26 ന്‌ ചിത്രം പ്രദർശനത്തിനെത്തുന്നതിന്‌ മുമ്പ് 2005 നവംബർ 26 ന്‌ ഗോവയിൽ നടന്ന 36-ആമത് അന്തർദേശീയ ചലച്ചിത്ര മേളയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടിരുന്നു[3].

  1. Chu, Henry (2007-02-25). "Film about massacre banned in India state". The Los Angeles Times. San Francisco Chronicle. Retrieved 2009-02-22. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help); Italic or bold markup not allowed in: |work= (help)
  2. "Heaven & Hell On Earth - Overview". Allmovie. Retrieved 2009-02-22.[പ്രവർത്തിക്കാത്ത കണ്ണി]
  3. Kamath, Sudhish (2005-12-03). "Turnout spells success for IFFI". The Hindu. Archived from the original on 2006-03-05. Retrieved 2009-02-22. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=പർസാനിയ&oldid=3787969" എന്ന താളിൽനിന്ന് ശേഖരിച്ചത്