പർവീൺ റാണ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പർവീൺ റാണ (നവംബർ 12 1992) ഇന്ത്യൻ ഗുസ്തിക്കാരനാണ്. 2008 ലെ മൂന്നാമത് യൂത്ത് കോമൺ വെൽത്ത് ഗെയിംസിൽ [1] സ്വർണ്ണമെഡൽ നേടിയാണ് പർവീൺ പ്രശസ്ത്നായത്. 2011 ഇൽ ബുചറസ്റ്റിൽ നടന്ന ജൂനിയർ റസ്റ്റ്ലിംഗ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
Sport |
---|
വ്യക്തി ജീവിതവും കുടുംബവും
തിരുത്തുകഡൽഹിയിലെ ഖുത്തബ്ഗർ ജില്ലയിലെ ഉദയ്ബാൻ റാണ, രാജ്ബാല എന്നിവരുടെ മകനായി ജനിച്ചു. പർവീൺ എട്ടാം വയസ്സിൽ തന്നെ തന്റെ ഗുസ്തി പരിശീലനം ആരംഭിച്ചിരുന്നു. അച്ഛനും മൂത്ത സഹോദരനും സിവിൽ എഞ്ചിനീയറുമായ നവീൻ റാണയുമാണ് അതിനുള്ള പിന്തുണയും നിർദ്ദേശവും നൽകിയത്. പിന്നീട് ഡൽഹിയിൽ തന്നെയുള്ള ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് റാണ മാറി. ഛത്രസാൽ സ്റ്റേഡിയത്തിൽ ദ്രോണാചാര്യ അവാർഡ് ജേതാവായ മഹാബലി സപ്താലിന്റെ കീഴിൽ ആണ് റാണ ഇപ്പോൾ പരിശീലനം ചെയ്യുന്നത്. കൂടാതെ സുശീൽ കുമാർ, യോഗേശ്വർ ദത്ത് എന്നിവരും. പർവീൺ തന്റെ ആദർശമാതൃകയായി കാണുന്നത് സുശീൽ കുമാറിനെയാണ്. ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തെപ്പോലെ മെഡൽ നേടണമെന്നാണ് പർവീണിന്റെ ആഗ്രഹം.
ഔദ്യോഗിക ജീവിതം
തിരുത്തുക2008 യൂത്ത് കോമൺ വെൽത്ത് ഗെയിംസ്
മൂന്നാമത് യൂത്ത് കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ
2011 റസ്റ്റ്ലിംഗ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ്
2011 ഇൽ ബുചാറസ്റ്റിൽ നടന്ന വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ.
2012 ഹരിരാം ഇന്ത്യൻ ഗ്രാന്റ് പ്രിക്സ് റസ്റ്റ്ലിംഗ് ചാമ്പ്യൻഷിപ്പ്
20 വയസുള്ള റാണ 66 കിലോഭാരമുയർത്തി.
2013 ദേശീയ സീനിയർ റസ്റ്റ്ലിംഗ് ചാമ്പ്യൻഷിപ്പ്
2013 ഇൽ കോൽക്കത്തയിൽ നടന്ന സീനിയർ ദേശീയ റസ്റ്റ്ലിംഗ് ചാമ്പ്യൻഷിപ്പിലും സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗ്ഗിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിലും സ്വർണ്ണ മെഡൽ നേടി.
2014 സീനിയർ ദേശീയ ഗെയിംസ്
2014 പർവീണിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച സമയമായിരുന്നു. ജൂണിൽ തൊഴിലിനെ ബാധിക്കുന്ന തരത്തിൽ കഴുത്തിനു പരിക്കുണ്ടായി. ഡോക്ടർ നിഖിൽ ലാറ്റേയുടെ ശുശ്രൂഷയിലായിരുന്നു. സീനിയർ ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി പർവീൺ ശ്രദ്ധേയമായൊരു തിരിച്ചു വരവ് നടത്തി. ഇതിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ 70 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
2015 പ്രോ റസ്റ്റ്ലിംഗ് ലീഗ്
ഡിസംബർ 10 മുതൽ 27 വരെ 6 പട്ടണങ്ങളിലായാണ് പ്രോ റസ്റ്റ്ലിംഗ് ലീഗ് നടന്നത്. ഇത് നേടിയ ആദ്യത്തെ ഇന്ത്യൻ പുരുഷ വിഭാഗം ഗുസ്തിക്കാരൻ ആണ് പർവീൺ.
2016 ഒളിമ്പിക്സ് ഗെയിംസ്
2016 റിയോ ഒളിമ്പിക്സിലേക്ക് പർവീൺ തിരഞ്ഞെടുക്കപ്പെട്ടു
References
തിരുത്തുക- ↑ "2008 Commonwealth Youth". Archived from the original on 2016-10-09.