പർബതി ഗിരി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

പർബതി ഗിരി [1] പടിഞ്ഞാറൻ ഒഡിഷയിലെ മദർ തെരേസ എന്നാണറിയപ്പെടുന്നത്. ഇന്ത്യയിലെ ഒഡിഷയിൽനിന്നുള്ള വനിതാ സ്വാതന്ത്രസമരസേനാനിയുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്രസമരയുദ്ധത്തിൽ ഒഡിഷയിൽ നിന്നുള്ള വനിതാ സ്വതന്ത്രസമരസേനാനികൾ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. പൈക്കമൽ ഗ്രാമത്തിൽ ഒരു അനാഥാശ്രമം ആരംഭിക്കുകയും ജീവിതത്തിന്റെ ശിഷ്ടകാലം അനാഥകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു.[2]

Parbati Giri
ജനനം1926
മരണം1995
ദേശീയതIndia

മുൻകാലജീവിതം

തിരുത്തുക

കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിൽ ഗ്രാമത്തിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും മൂന്നാം ക്ലാസ്സിൽ നിന്ന് പുറത്താകുകയുംചെയ്തു. 1938- ൽ, 12 വയസുള്ളപ്പോൾ, മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സമലൈപദർ യോഗത്തിൽ കോൺഗ്രസ് നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ അനുവദിക്കാൻ പിതാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒരു യുവതിയായിരുന്ന അവർ ബാരി ആശ്രമത്തിലേക്ക് പോയി. ആശ്രമത്തിൽ നിന്ന് കരകൗശലങ്ങൾ, അഹിംസയുടെയും സ്വയം റിലയസിന്റെ തത്ത്വചിന്തയുടേയും ഉൾപ്പെടെ പല കാര്യങ്ങളും പാർബതി പഠിച്ചു.[3]

കോൺഗ്രസ്സിനായി പ്രവർത്തിക്കുന്നു

തിരുത്തുക

പാർബതിയുടെ അമ്മാവൻ രാമചന്ദ്രഗിരി കോൺഗ്രസ് നേതാവായിരുന്നു. ദേശീയസ്നേഹികൾ ഒത്തൊരുമിച്ചിരുന്ന ഒരു പ്രധാന സ്ഥലമായിരുന്നു സമലൈപദർ. സ്വാതന്ത്ര്യസമര സേനാനായകനായിരുന്ന അവരുടെ അമ്മാവനോടൊപ്പം നടത്തിയ മീറ്റിംഗുകളിൽ ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്യുമായിരുന്നു. [4]1940- ൽ പാർബതി ബാർഗ, സംബാൽപുർ, പാടംപൂർ, പാനിമാരാ, ഗേൻസ് എന്നിവിടങ്ങളിലേക്ക് കോൺഗ്രസിനോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങി. ഖാദി എങ്ങനെ നെയ്യും എന്ന് ഗ്രാമീണരെ പഠിപ്പിക്കുകയും ചെയ്തു. 1942 മുതൽ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന് വേണ്ടി അവർ പല തവണ അറസ്റ്റു ചെയ്യപ്പെട്ടു. പക്ഷേ, അവർ പ്രായപൂർത്തിയാകാത്തതിനാൽ അവരെ പോലീസ് മോചിപ്പിച്ചു.[5]ബർഗറിലുള്ള എസ്.ഡി.ഒ ഓഫീസിലെത്തിയ അവർ ഒടുവിൽ അറസ്റ്റിലാകുകയായിരുന്നു. സംബാൽപുരി ജയിലിൽ രണ്ടു വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ബാർഗർ കോടതിയിൽ, ബ്രിട്ടീഷുകാരെ ധിക്കരിച്ചുകൊണ്ട് കോടതിയെ ബഹിഷ്കരിക്കാൻ വക്കീലിനെ പ്രേരിപ്പിക്കുന്നതിന് ഒരു പ്രക്ഷോഭം നടത്തുകയുമുണ്ടായി.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ജീവിതം

തിരുത്തുക

സ്വാതന്ത്ര്യത്തിന് ശേഷം 1950 -ൽ അലഹബാദിലെ പ്രയാഗ് മഹിളാ വിദ്യാപീഠിൽ പഠിച്ചു. നാലു വർഷത്തിനു ശേഷം അവർ ദുരിതാശ്വാസ പ്രവർത്തനത്തിനായി രാമ ദേവിയിൽ ചേർന്നു. 1955 -ൽ സംബാൽപുർ ജില്ലയിലെ ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിന് അമേരിക്കൻ പദ്ധതിയിൽ ചേർന്നു. സ്ത്രീക്കും അനാഥർക്കും വേണ്ടി നസ്റിംസിംഹനാഥിലെ കസ്തൂർബാ ഗാന്ധി മാതൃനികേതൻ എന്ന ഒരു ആശ്രമം ആരംഭിച്ചു. പാവപ്പെട്ടവർക്കായി മറ്റൊരു വീട് ആയ ഡോ.സാന്ദ്ര ബാൽ നികേതനിലെ ബിരിസിംഗു ഖർ സംബാൽപൂർ ജില്ലയിലെ ജുജൂമൂര ബ്ലോക്കിനു കീഴിൽ ആരംഭിച്ചു. ജയിൽ മെച്ചപ്പെടുത്തലും കുഷ്ഠരോഗ നിർമാർജ്ജനവും അവരുടെ പ്രവർത്തനങ്ങളിലുൾപ്പെട്ടിരുന്നു. 1984 -ൽ ഭാരതസർക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാർഡും സമ്മാനവും നൽകിരുന്നു.

അക്കോളേഡ്സ്

തിരുത്തുക

സംബാൽപൂർ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് - ഒറീസ ഗവർണ്ണർ, ശ്രീ സി. രംഗരാജൻ 1998 -ൽ നല്കിയിരുന്നു. 2016 ഡിസംബറിൽ പാർബതിഗിരിയുടെ പേരിലാണ് മെഗാ ലിഫ്റ്റ് ഇറിഗേഷൻ സ്കീം നടപ്പിലാക്കിയത്.[6]

  1. "StreeShakti - The Parallel Force". Retrieved 11 March 2016.
  2. http://www.orissa.gov.in/e-magazine/Orissareview/aug2005/engpdf/parbati%20giri.pdf
  3. "Parbati Giri- The Mother Teresa of Western Odisha - eOdisha.org - latest Odisha News - Business - Culture -Art - Travel". eOdisha.org - latest Odisha News - Business - Culture -Art - Travel. 2013-10-06. Retrieved 2017-08-19.
  4. "Parbati Giri: The Mother Teresa of Western Orissa". Branolia. Retrieved 2017-08-19.
  5. "Parbati Giri - The Outstanding Women Freedom Fighter" (PDF). Magazines.odisha.gov.in.
  6. "Naveen Patnaik calls Parbati Giri 'Mother Teresa of Odisha'". The Economic Times. 2016-12-25. Retrieved 2017-08-19.
"https://ml.wikipedia.org/w/index.php?title=പർബതി_ഗിരി&oldid=3620776" എന്ന താളിൽനിന്ന് ശേഖരിച്ചത്