ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.

പർദുമാൻ സിംഗ് ബ്രാർ
വ്യക്തി വിവരങ്ങൾ
പൗരത്വംഇന്ത്യൻ
Sport
രാജ്യംഇന്ത്യ
കായികമേഖലട്രാക്ക് ആൻഡ് ഫീൽഡ്
ഇനം(ങ്ങൾ)ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ
ക്ലബ്സർവീസസ്
 
മെഡലുകൾ
Men's Athletics
Representing  ഇന്ത്യ
ഏഷ്യൻ ഗെയിംസ്
Gold medal – first place 1954 മനില ഷോട്ട്‌പുട്ട്
Gold medal – first place 1954 മനില ഡിസ്കസ്
Gold medal – first place 1958 ടോക്യോ ഷോട്ട്‌പുട്ട്
Bronze medal – third place 1958 ടോക്യോ ഡിസ്കസ്
Silver medal – second place 1962 ജക്കാർത്ത ഡിസ്കസ്

കായിക ജീവിതം തിരുത്തുക

1950 ലെ ഷോട്പുട് ഡിസ്കസ് ത്രോ ഇനങ്ങളിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനായ ബ്രാർ,1954-ൽ മനിലയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഷോട്പു ട്ടിലും ഡിസ്കസ് ത്രോയിലും സ്വർണ്ണ മെഡലുകൾ നേടി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ കായിക താരമായി ബ്രാർ മാറി. തുടർന്ന് 1955 ൽ ടോക്കിയോയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ബ്രാർ തന്റെ മെഡൽ വേട്ട തുടർന്നു.കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

മരണം തിരുത്തുക

1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പർദുമാൻ_സിംഗ്_ബ്രാർ&oldid=2451353" എന്ന താളിൽനിന്ന് ശേഖരിച്ചത്