പ്രധാനമായി പഞ്ചാബി നാടോടി ഗാനങ്ങൾ പാടിയിരുന്ന ഒരു പഞ്ചാബിഗായികയാണ് പർകാഷ് കൗർ (Parkash Kaur) (പഞ്ചാബി: ਪ੍ਰਕਾਸ਼ ਕੌਰ). പഞ്ചാബി നാടോടി ഗാനശാഖ ജനകീയമാക്കുന്നതിൽ ഇവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഷ്‌തു ഗാനങ്ങളും ഇവർ പാടിയിട്ടുണ്ട്.[1]

പർകാഷ് കൗർ
ജന്മനാമംപർകാഷ് കൗർ
ਪ੍ਰਕਾਸ਼ ਕੌਰ
ജനനം(1919-09-19)19 സെപ്റ്റംബർ 1919
ഉത്ഭവംലാഹോർ, ബ്രിട്ടീഷ് ഇന്ത്യ
മരണം2 നവംബർ 1982(1982-11-02) (പ്രായം 63)
വിഭാഗങ്ങൾപഞ്ചാബി നാടോടിസംഗീതം, സിനിമാസംഗീതം
തൊഴിൽ(കൾ)ഗായിക, പിന്നണിഗായിക
വർഷങ്ങളായി സജീവം1940–1982

ആദ്യകാലജീവിതം

തിരുത്തുക

അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിൽ ഒരു പഞ്ചാബി-സിക്ക് കുടുംബത്തിലാണ് പർകാഷ് ജനിച്ചത്. പ്രസിദ്ധ പഞ്ചാബി ഗാനരചയിതാവായ സുരീന്ദർ കൗറിന്റെ മൂത്തസഹോദരിയാണ് പർകാഷ്.

കലാജീവിതം

തിരുത്തുക

1941 -ൽ പെഷവാർ റേഡിയോയിൽ ലൈവ് പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ഇവർ ഗായകജീവിതം തുടങ്ങിയത്. 1943 ആഗസ്ത് 31 -ന് സാഹോദരിയ്ക്കൊപ്പം ആൽബം ഇറക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡമാകെ അറിയപ്പെടുന്നവരായി മാറുകയും ചെയ്തു.[2]



"https://ml.wikipedia.org/w/index.php?title=പർകാഷ്_കൗർ&oldid=3711162" എന്ന താളിൽനിന്ന് ശേഖരിച്ചത്