പ്ലാനറ്ററി ട്രാൻസിറ്റ് ആന്റ് ഓസിലേഷൻ ഓഫ് സ്റ്റാർസ് (Planetary Transits and Oscillations of stars) എന്നതിന്റെ ചുരുക്കപ്പേരാണ് പ്ലേറ്റോ(PLATO). യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കാൻ പോകുന്ന ഒരു ബഹിരാകാശ നിരീക്ഷണനിലയമാണിത്. സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടം ഫോട്ടോമീറ്ററുകൾ ഉപയോഗിച്ച് ശിലാഗ്രഹങ്ങളുടെ ഘടനയും സ്വഭാവവും പഠിക്കുന്നതിനോടൊപ്പം അവിടെ എവിടെയെങ്കിലും ദ്രാവകാവസ്ഥയിൽ ജലം എന്ന അന്വേഷണവും ഇതിന്റെ പരിധിയിൽ വരുന്നു.[5]

PLATO
ദൗത്യത്തിന്റെ തരംSpace observatory
ഓപ്പറേറ്റർESA
വെബ്സൈറ്റ്sci.esa.int/plato/42276-summary/
ദൗത്യദൈർഘ്യം6 years[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Thales Alenia Space
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിPlanned for 2024
റോക്കറ്റ്Soyuz-ST
വിക്ഷേപണത്തറKourou ELS
കരാറുകാർArianespace
പരിക്രമണ സവിശേഷതകൾ
Reference systemSun–Earth L2
പ്രധാന telescope
തരംMultiple refractors[2]
Collecting area2250 deg2 [4]
WavelengthsVisible spectrum:[3] 390 to 700 nm

ചരിത്രം

തിരുത്തുക

ഇഎസ്‌എ കോസ്മിക് വിഷൻ 2015-2025 (ESA Cosmic Vision 2015-2025)എന്നു പേരിട്ടിരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സംഘം ശാസ്ത്രജ്ഞരാണ് 2007ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മുന്നിൽ പ്ലേറ്റോയെ കുറിച്ചുള്ള നിർദ്ദേശം വെയ്ക്കുന്നത്.[6] ഈ ദൗത്യത്തിന്റെ ആദ്യഘട്ടപ്രവർത്തനങ്ങൾ 2010ൽ പൂർത്തിയായി. 2024ൽ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.[7] 2014 ഫെബ്രുവരി 19നാണ് യൂറോപ്യൻ സ്പേസ് ഏജൻസി കോസ്മിക് വിഷൻ 2015-2025 പദ്ധതിയുടെ ഭാഗമായുള്ള ഈ ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്.[1]

പ്ലാറ്റോയുടെ ദൂരദർശിനി ഡിസൈൻ ചെയ്തിരിക്കുന്നത് ഇറ്റലി, സ്വിറ്റ്സർലന്റ്, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ്. INAF (Osservatorio Astronomico di Padova)ലെ റോബർട്ടൊ റഗാസോണിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇറ്റാലിയൻ സ്പേസ് ഏജൻസി, സ്വിസ് സ്പേസ് ഓഫീസ്, സ്വീഡിഷ് നാഷണൽ സ്പേസ് ബോർഡ് എന്നിവയാണ് ദൂരദർശിനിയുടെ നിർമ്മാണത്തിനാവശ്യമായ ചെലവ് വഹിക്കുന്നത്.[2]

ലക്ഷ്യങ്ങൾ

തിരുത്തുക

ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടെത്തുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. ഗ്രഹത്തിന്റെ വലിപ്പത്തേക്കാൾ ജീവന്റെ സാധ്യതക്കാണ് പ്രാധാന്യം.[5] ‌‌‌‌‌‌വ്യത്യസ്തങ്ങളായ 34 ചെറിയ ദൂരദർശിനികളും കാമറകളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി പ്ലേറ്റോ പത്തു ലക്ഷം നക്ഷത്രങ്ങളെ നിരീക്ഷിക്കും.[1] പ്ലേറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഗ്രഹരൂപീകരണത്തിന്റെ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്തുക എന്നതും ജീവന്റെ ആവിർഭാവം എങ്ങനെയാണ് എന്നറിയുകയുമാണ്.[3]

ഉപകരണങ്ങൾ

തിരുത്തുക

32 സാധാരണ ക്യാമറകളും 2 വലിയ ക്യാമറകളും കൂടി 34 ക്യാമറകളാണ് ഇതിലുള്ളത്.[4][8] ഓരോ ക്യാമറയും ആറു ലെൻസ് വീതം ഉൾക്കൊള്ളുന്നവയാണ്. ഇവ ഓരോന്നും 1100 ചതുരശ്ര ഡിഗ്രി ഫീൽഡ് നിരീക്ഷിക്കാൻ ശേഷിയുള്ളവയുമാണ്.[4] കോറോട്ട്, കെപ്ലർ എന്നിവയിൽ നിന്നും വ്യത്യസ്തമായി പ്ലേറ്റോക്ക് തിളക്കം കൂടിയ നക്ഷത്രങ്ങളെയും (കാന്തിമാനം 4-8‌) നിരീക്ഷിച്ച് അവയുടെ ഗ്രഹങ്ങളെ കണ്ടെത്താനാവും. മാത്രമല്ല കൂടുതൽ പ്രദേശം നിരീക്ഷിക്കാനുള്ള ശേഷിയും ഇതിനുണ്ട്.[4]

വിക്ഷേപണം

തിരുത്തുക

2024ൽ സോയൂസ് ഉപയോഗിച്ച് ഗൂയന്ന സ്പേസ് സെന്ററിൽ നിന്നായിരിക്കും ഇതിന്റെ വിക്ഷേപണം. സൂര്യനും ഭൂമിക്കും ഇടയിൽ L2 എന്ന ലഗ്രാജ്ഞിയൻ പോയന്റിലായിരിക്കും പ്ലേറ്റോയുടെ സ്ഥാനം.[1]

  1. 1.0 1.1 1.2 1.3 "ESA selects planet-hunting PLATO mission". European Space Agency. Retrieved 19 February 2014.
  2. 2.0 2.1 "PLATO - Camera Telescope Optical Units". INAF- Osservatorio Astrofisico di Catania. 2014. Archived from the original on 2019-10-25. Retrieved 20 February 2014.
  3. 3.0 3.1 "PLATO Mission Summary". European Space Agency. ESA. 19 February 2014. Retrieved 19 February 2014.
  4. 4.0 4.1 4.2 4.3 Pagano, Isabella. "The PLATO 2.0 Payload Module". INAF- Osservatorio Astrofisico di Catania. Archived from the original on 2014-07-20. Retrieved 20 February 2014.
  5. 5.0 5.1 Amos, Jonathan (29 January 2014). "Plato planet-hunter in pole position". BBC News. Retrieved 2014-01-29.
  6. Isabella Pagano (2014). "PLATO 2.0". INAF- Osservatorio Astrofisico di Catania. Archived from the original on 2019-07-03. Retrieved 20 February 2014.
  7. ജീവൻ തെരയാൻഇനി പ്ലേറ്റോ-സാബു ജോസ് (ദേശാഭിമാനി കിളിവാതിൽ)[1] Archived 2016-03-04 at the Wayback Machine.
  8. PLATO: detailed design of the telescope optical units. Authors: D. Magrin, Ma. Munari, I. Pagano, D. Piazza, R. Ragazzoni, et al., in Space Telescopes and Instrumentation 2010: Optical, Infrared, and Millimeter Wave, Edited by Oschmann, Jacobus M., Jr.; Clampin, Mark C.; MacEwen, Howard A. Proceedings of the SPIE, Volume 7731, pp. 773124-8 (2010)