കോറോട്ട്
സൗരയൂഥത്തിനു വെളിയിൽ ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമാണ് കോറോത്ത് (Convection Rotation and Planetary Transits - COROT)[1].
General information | |
---|---|
NSSDC ID | 2006-063A |
Organization | Centre National d'Etudes Spatiales European Space Agency |
Launch date | 2006-12-27 14:24:00 UTC |
Launch site | Baikonur Cosmodrome Kazakhstan |
Launch vehicle | Soyuz 2.1b/Fregat |
Mission length | 2.5 + 4 years ( 17 years, 11 months and 24 days elapsed) |
Mass | 630 kg |
Type of orbit | Polar |
Orbit height | 827 km |
Location | Earth orbit |
Telescope style | Afocal |
Diameter | 27 cm |
Website | smsc.cnes.fr/COROT |
2006 ഡിസംബർ 27 ന് ഖസാഖ്‌സ്ഥാനിലെ ബേക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 827 കിലോമീറ്റർ ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് 1.2 ലക്ഷം നക്ഷത്രങ്ങളുടെ പരിസരം ഈ ഉപഗ്രഹം നിരീക്ഷിക്കും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ ക്നെസ് (CNES) ആണ് ഈ ദൗത്യത്തിന്റെ നേതൃത്വം വഹിക്കുന്നത്. കൂടാതെ യൂറോപ്യൻ സ്പേസ് ഏജൻസി, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്)[2].