ജലാശയങ്ങളിൽ വസിക്കുന്ന പ്ലാങ്ക്ടൺ എന്ന പേരിൽ അറിയപ്പെടുന്ന വിവിധ ചെറിയ ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പ്ലാങ്ക്ടോളജി. പ്ലാങ്ക്ടോളജി വിഷയങ്ങളിൽ പ്ലാങ്ക്ടണുകളുടെ പ്രെമറി പ്രൊഡക്ഷൻ (അന്തരീക്ഷത്തിലെയോ ജലത്തിലെയോ കാർബൺ ഡൈ ഓക്സൈഡിൽ നിന്നും ജൈവ സംയുക്തങ്ങളുടെ സിന്തസിസ്), ഊർജ്ജ പ്രവാഹം, കാർബൺ ചക്രം എന്നിവ ഉൾപ്പെടുന്നു.

പ്ലാങ്ക്ടനുകൾ "ബയോളജിക്കൽ പമ്പ്" പ്രക്രിയയിലൂടെ സമുദ്ര ആവാസവ്യവസ്ഥയിലെ ഉപരിതല യൂഫോട്ടിക് സോണിൽ നിന്ന് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് കാർബൺ കടത്തുന്നു. ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള നിരവധി സാധ്യതകളിലൊന്നായ കാർബൺ ഡൈ ഓക്സൈഡ് സിങ്കുകൾക്ക് ഇത്തരം പ്രക്രിയകൾ അത്യന്താപേക്ഷിതമാണ്. ആധുനിക പ്ലാങ്ക്ടോളജിയിൽ ഡ്രിഫ്റ്റിംഗ് ജീവികളുടെ പെരുമാറ്റ വശങ്ങൾ ഉൾപ്പെടുന്നു.

ലോങ് ടേം ഇക്കോസിസ്റ്റം ഒബ്സർവേറ്ററി പോലെയുള്ള ചില പ്ലാങ്ക്ടോളജി പ്രോജക്ടുകൾ പൊതുജനങ്ങളെ ഓൺലൈനിൽ പങ്കെടുക്കാൻ അനുവദിക്കുന്നു.

ശ്രദ്ധേയമായ പ്ലാങ്ക്ടോളജിസ്റ്റുകൾ തിരുത്തുക

 

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്ലാങ്ക്ടോളജി&oldid=3976273" എന്ന താളിൽനിന്ന് ശേഖരിച്ചത്