പ്രൊഫസർ പാണാവള്ളി രാധാകൃഷ്ണൻ

പ്രൊഫസർ പാണാവള്ളി രാധാകൃഷ്ണൻ

ജനനം 1931 ജനുവരി 22-ന് ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഗ്രാമത്തിൽ. അച്ഛൻ കുളക്കുഴിയിൽ വേലായുധ കൈമ്മൾ അമ്മ അരിയിടത്തു യശോദ കുഞ്ഞമ്മ. പ്രാഥമിക വിദ്യാഭ്യാസം പാണാവള്ളി ഓടമ്പള്ളി പ്രൈമറി സ്കൂളിൽ. ഹൈസ്കൂൾ വിദ്യാഭ്യാസം തുറവൂർ തിരുമല ദേവസ്വം സംസ്കൃതസ്കൂളിൽ. കോളേജ് വിദ്യാഭ്യാസം കിടങ്ങന്നൂർ - തിരുവനന്തപുരം സംസ്കൃതം കോളേജുകളിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും 1957-ൽ സംസ്കൃതം എം.എ. പരീക്ഷയും, 1968-ൽ മലയ എം.എ പരീക്ഷയും ജയിച്ചു. വിശ്വസംസ്കൃതപ്രതിഷ്ഠാനം 1958-ൽ കേരള യൂണിവേഴ്സിറ്റിയുടെ മലയാളം ലക്സിക്കൺ വിഭാഗത്തിൽ പണ്ഡിറ്റായി നിയമിതനായി. 1959 തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിൽ ന്യായശാസ്ത്ര വിഭാഗം ലക്ചറർ ആയി നിയമിക്കപ്പെട്ടു. തുടർന്ന് അവിടെ പ്രൊഫസറായും പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ പോസ്റ്റ്ഗ്രാജുവേറ്റ് പ്രൊഫസറായും, തൃപ്പൂണിത്തുറ ഗവ. സംസ കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ശേഷം സർ സേവനത്തിൽനിന്ന് 1986-ൽ വിരമിച്ചു.

1993-ൽ കാലടിയിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആരംഭിച്ചപ്പോൾ അവിടെ ആദ്യ ന്യായശാസ്ത്ര പ്രൊഫസറും, ന്യായവിഭാഗം ഡീനുമായി സേവനമനുഷ്ഠിച്ചു. പിന്നീട്, അവിടെ യു.ജി.സി. പദ്ധതിയിൽ പരമ്പരാഗത സംസ്കൃത പണ്ഡിതനായും പ്രവർത്തിച്ചു.

യൂണിവേഴ്സിറ്റി വിട്ടുപോന്ന ശേഷം, എറണാകുളം തമ്മനത്ത് പ്രവർത്തിക്കുന്ന സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണററി പ്രൊഫസറും അവിടത്തെ റിസർച്ച് ജേർണലിന്റെ പത്രാധിപസമതിയംഗവുമായിരുന്നു. 2011 ൽ വിശ്വസംസ്കൃതപ്രതിഷ്ഠാനം ത്തിൻ്റെ പണ്ഡിതരത്നപുരസ്കാര ത്തിന് അർഹനായി.


അവലംബം തർക്കസംഗ്രഹം മലയാളവ്യാഖ്യാനം, സുകൃതീന്ദ്ര ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൂത്താപ്പാടി,തമ്മനം, കൊച്ചി,


[1]

  1. തർക്ക സംഗ്രഹം മലയാളവ്യാഖ്യാനം സുകൃതീന്ദ്ര ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൂത്താപ്പാടി,തമ്മനം, കൊച്ചി,