പ്രൊദ്യുനോവ
(പ്രൊഡുനോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പ്രധാന ഇനമാണ് പ്രൊദ്യുനോവ വോൾട്ട്ഏറ്റവും കടുപ്പമേറിയ ഈ ഇനത്തിനു ഈ പേർ ലഭിച്ചത് റഷ്യൻ കായിക താരമായ പ്രൊദ്യുനോവ 1999 ൽ ഈ വിഭാഗത്തിൽ പൂർണ്ണമായ പ്രകടനം കാഴ്ചവച്ചതിനാൽ ആണ്.ഏറ്റവും അപകടസാദ്ധ്യതയുള്ള ഇനമാണിത്.[1] അതിനാൽ തന്നെ ഇത് മത്സരവേദികളിൽ വിലക്കണമെന്ന ആവശ്യവും പ്രബലമാണ്.[2]
രീതി
തിരുത്തുകകായികതാരം കുറച്ചുദൂരം വേഗതയിൽ ഓടി വോൾട്ടിനടുത്തേയ്ക്കു വരുന്നു. വോൾട്ടിനു താഴെ സ്പ്രിംഗ് ബോർഡിൽ കാൽകുത്തിയശേഷം വോൾട്ട് ഹോഴ്സിൽ കൈകൾ കുത്തുന്നു. അതിനുശേഷം ഉയർന്നു പൊങ്ങി ക്രമബദ്ധമായി പ്രത്യേക രീതിയിൽ മലക്കം മറിഞ്ഞ് കാലുകൾ സ്പർശിയ്ക്കുന്ന വിധം താഴെ തൊടുന്നു.ഇന്ത്യൻ കായികതാരമായ ദിപ കർമാകർ റയോ ഒളിമ്പിക്സിൽ ഈ ഇനം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
കണ്ണികൾ
തിരുത്തുക- Apparatus Norms Archived 2014-01-09 at the Wayback Machine. at the FIG website
- Vaulting horse Archived 2012-12-14 at the Wayback Machine.
- Description of gymnastics technique by animation Archived 2016-08-12 at the Wayback Machine.