ഒരു ഇന്ത്യൻ-കനേഡിയൻ ബിസിനസുകാരനും, ടൊറന്റൊ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവുമാണ്[3][4][5][6] പ്രേം വത്സ(ഓഗസ്ത് 5 1950). കനേഡിയൻ വാരൻ ബഫറ്റ് എന്ന് ഇദ്ദേഹം അറിയപ്പെടുന്നു[7][8] 2020 ജനുവരിയിൽ ഭാരതസർക്കാർ പത്മ പുരസ്കാരം ഇദ്ദേഹത്തിനു നൽകി[9][10][11].

പ്രേം വത്സ

ജനനം (1950-08-05) ഓഗസ്റ്റ് 5, 1950  (74 വയസ്സ്)
ഹൈദരാബാദ്, ഇന്ത്യ
ദേശീയതകനേഡിയൻ[1]
കലാലയംയൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഒണ്ടാരിയോ, ഐഐടി മദ്രാസ്
തൊഴിൽബിസിനസുകാരൻ
ബോർഡ് അംഗമാണ്; ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ചെയർമാൻ

കനേഡിയൻ മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറിയെ ഇൻഡ്യക്കാരനായ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ഏറ്റെടുക്കുന്നു. കാനഡ ആസ്താനമായി പ്രവർത്തിക്കുന്ന ഫെയർഫാക്സ് 29000 കോടി രൂപയ്ക്കാണ് ബ്ലാക്ക്ബെറി സ്വന്തമാക്കുന്നത്.[12]

ബ്ലാക്ക്ബെറിയിൽ 10 ശതമാനം ഓഹരിയുള്ള പ്രേം വത്സ കഴിഞ്ഞ മാസം ബ്ലാക്ക്ബെറി ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ നിന്ന് രാജിവച്ചതിനു ശേഷമാണ് ഏറ്റെടുക്കൽ നടപടികളാരംഭിച്ചത്.

1972 ൽ മദ്രാസ് ഐഐടിയിൽ നിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി സഹോദരനോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ ഹൈദരാബാദുകരനായ പ്രേം വത്സ ഒന്റ്റാരിയോ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ ശേഷമാണ് ഓഹരി വിപണിയിൽ ഇടപെടുന്നത്.

നിരവധി കമ്പനികളെ ഏറ്റെടുത്ത ശേഷം ഇവയെല്ലാം ചേർത്ത് 1987 ൽ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് രൂപീകരിച്ച പ്രേം വത്സ കാനഡയുടെ വാരൻ ബഫറ്റ് എന്നാണ് അറിയപ്പെടുന്നത്.

  1. "Prem Watsa".
  2. "#1741 V. Prem Watsa". Forbes. Retrieved 18 November 2015.
  3. (BusinessWeek.com - Executive Profile - Prem Watsa/FFH) http://investing.businessweek.com/research/stocks/people/person.asp?personId=1136292&symbol=FFH.TO
  4. (Forbes.com - Executive Profile - Prem Watsa/FFH) https://www.forbes.com/finance/mktguideapps/personinfo/FromPersonIdPersonTearsheet.jhtml?passedPersonId=890456 [പ്രവർത്തിക്കാത്ത കണ്ണി]
  5. (Yahoo! Finance - Company Profile of Fairfax Financial) http://biz.yahoo.com/ic/56/56469.html
  6. (Fool.com - 2007-12-05 - How to Dodge the Debt: BRK.A & FFH) http://www.fool.com/investing/general/2007/12/05/how-to-dodge-the-debt.aspx
  7. "reportonbusiness.com: Short shrift". Archived from the original on 2006-04-20. Retrieved 2021-12-23.
  8. Feeley, Jef (22 April 2010). "Zenith National Investors Lose Bid to Halt Buyout". Bloomberg. Retrieved 8 June 2015.
  9. "Anand Mahindra, Venu Srinivasan to be honoured with Padma Bhushan; Naukri.com founder to get Padma Shri". The Economic Times. 26 January 2020. Retrieved 26 January 2020.
  10. "MINISTRY OF HOME AFFAIRS" (PDF). padmaawards.gov.in. Retrieved 25 January 2020.
  11. "IIT Madras congratulates its professors, alumnus on being conferred with Padma awards". Hindustan Times. 26 January 2020. Retrieved 26 January 2020.
  12. "ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌". മാതൃഭൂമി. 2013 സെപ്റ്റംബർ 24. Archived from the original on 2013-09-26. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പ്രേം_വത്സ&oldid=3971347" എന്ന താളിൽനിന്ന് ശേഖരിച്ചത്