പ്രേം മായ സോണിർ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
പ്രേം മായ ബച്ചൻ സോനിർ (ജനനം: 1961 ജൂലൈ 14) നോർത്ത് ഈസ്റ്റേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് ഗോരഖ്പൂർ അസിസ്റ്റന്റ് സ്പോർട്സ് ഓഫീസറായി പ്രവർത്തിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന 1982 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതാ ഹോക്കി ടീമിന്റെ അംഗമായിരുന്നു.
Personal information | |||
---|---|---|---|
Full name | പ്രേം മായ ബച്ചൻ സോനിർ | ||
Born | ജൂലൈ 14, 1961 |
വനിതകളുടെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ് പല തവണ നേടിയ പ്രേം മായ സോണിർ ഇന്ത്യൻ റെയിൽവേ വനിതാ ഹോക്കി ടീമിന്റെ കോച്ചായി പ്രവർത്തിക്കുന്നു. ദേശീയ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1985 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.
ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള ബാസ്കറ്റ് ബോൾ കളിക്കാരനായ ബച്ചൻ പ്രസാദിനെ വിവാഹം കഴിച്ചു. അങ്കിത് ബച്ചനും അർപിത് ബച്ചനുമാണ് ഇവരുടെ മക്കൾ.
അവലംബം
തിരുത്തുക- sports-reference Archived 2020-04-18 at the Wayback Machine.