പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീൻ പീസിന്റെ പ്രവർത്തകയാണ് പ്രിയ. ‘ഗ്രീൻപീസ് ഇന്ത്യ’യുടെ സീനിയർ കാമ്പയിനറാണിവർ.

പ്രിയ പിള്ള
ദേശീയതഇന്ത്യൻ
തൊഴിൽപരിസ്ഥിതി പ്രവർത്തക

ജീവിതരേഖ തിരുത്തുക

അഭിഭാഷകയായ ഇവർ 12 വർഷമായി പരിസ്ഥിതി - നീതി പ്രവർത്തനങ്ങളുമായി ബന്ധപ്പട്ട് പ്രവർത്തിക്കുന്നു. ആദിവാസി വിഭാഗങ്ങളുടെ ആവാസ വ്യവസ്ഥ തകർത്ത് ‘എസ്സാർ’ നടത്തുന്ന ഖനനത്തിനെതിരെ അഞ്ചുവർഷത്തിലേറെയായി സമരം ചെയ്യുന്നു.

മഹാനിലെ മനുഷ്യാവകാശ ലംഘനം തിരുത്തുക

മധ്യപ്രദേശ് മഹാനിലെ മനുഷ്യാവകാശ ലംഘനം വിഷയം ബ്രിട്ടിഷ് എംപിമാർക്കു മുൻപിൽ അവതരിപ്പിക്കാൻ ലണ്ടനിലേക്കു പോകാൻ ഒരുങ്ങിയ അവരെ 2015 ജനുവരി 11 ന് ഇമിഗ്രേഷൻ അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതുകൊണ്ടാണ് ഗ്രീൻപീസ് സംഘടനയുടെ പ്രവർത്തകയായ പ്രിയ പിള്ളയുടെ വിദേശ യാത്ര തടഞ്ഞതെന്നാണ് സർക്കാർ നിലപാട്. ദേശതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നയാൾ എന്നുകാണിച്ച് പ്രിയ പിള്ളക്കെതിരെ ഇൻറലിജൻസ് ബ്യൂറോ ജനുവരി ഒമ്പതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശ് സർക്കാരിന് എതിരാണ് മഹാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ആരോപണം. ഈ വിഷയം രാജ്യാന്തര ശ്രദ്ധയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രിയ ലണ്ടൻ യാത്രയ്ക്ക് ഒരുങ്ങിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്നാൽ വിദേശത്ത് പോകാൻ അനുമതി നൽകാമെന്ന വാഗ്ദാനം പ്രിയ പിള്ള തള്ളിയിരുന്നു. തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് തിരച്ചിൽ നോട്ടിസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. നോട്ടിസ് പ്രകാരം പാസ്പോർട്ടിൽ ഇമിഗ്രേഷൻ ബ്യൂറോ പതിച്ച മുദ്ര നീക്കം ചെയ്യണമെന്നും ജസ്റ്റിസ് രാജീവ് ശക്ദർ നിർദ്ദേശിച്ചു. [1][2][3]

അവലംബം തിരുത്തുക

  1. "പ്രിയ പിള്ളയ്ക്കെതിരായ തിരച്ചിൽ നോട്ടിസ് റദ്ദാക്കി". www.manoramaonline.com. Retrieved 13 മാർച്ച് 2015. {{cite web}}: |first1= missing |last1= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "പ്രിയ പിള്ള ഓൺലൈനിലൂടെ ബ്രിട്ടീഷ് പാർലമെൻറ് സമിതിക്ക് മൊഴിനൽകി". www.madhyamam.com. Archived from the original on 2015-03-15. Retrieved 13 മാർച്ച് 2015.
  3. "സർക്കാരിന് വഴങ്ങില്ല: പ്രിയ പിള്ള". news.keralakaumudi.com. Retrieved 13 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=പ്രിയ_പിള്ള&oldid=3661358" എന്ന താളിൽനിന്ന് ശേഖരിച്ചത്