പ്രിയങ്ക ബാസ്സി
പ്രിയങ്ക ബാസ്സി ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഇന്ത്യൻ ടെലിവിഷൻ സീരിയലിൽ കേഡറ്റ് നൈന സിങ് അഹ്ലുവാലിയ എന്ന കഥാപാത്രമാണ് പ്രിയങ്കയ്ക്ക് ഏറെ ജനശ്രദ്ധ നേടികൊടുത്തത്. ഡെൽഹി സ്വദേശിയായ അവർ ബാരി ജോൺസ് തിയറ്റർ ഗ്രൂപ്പിലും പങ്കെടുത്തിട്ടുണ്ട്.
പ്രിയങ്ക ബാസ്സി | |
---|---|
ജനനം | പ്രിയങ്ക ബാസ്സി |
ദേശീയത | Indian |
തൊഴിൽ | Actress, Model |
സജീവ കാലം | 2005–present |
ടെലിവിഷൻ രംഗം
തിരുത്തുക2005-ലെ ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയിലെ രണ്ടാമത്തെ സോപ്പ് ഓപ്പറ ആയ ബോംബെ ടാൽകിംഗ് 2005 ആയിരുന്നു പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്.[1][2]ബോളിവുഡിലെ അഭിനേത്രിയായ ഷീന മാലികിനെപ്പോലെയവർ അഭിനയിച്ചിരുന്നു. അവരുടെ അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും 2006-ലെ ഇന്ത്യൻ ടെല്ലി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. [2]
റീയാലിറ്റി ഷോകൾ
തിരുത്തുക- 2012 Survivor India as Contestant
മോഡലിംഗ്
തിരുത്തുകനിരവധി ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ മോഡൽ ആകുകയും സന്തുർ, ഗ്വാളിയർ സൂട്ടിങ് എന്നിവയിലും മോഡൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പാരാ ഹോജ സോണിയേ പോലുള്ള നിരവധി മ്യൂസിക് വീഡിയോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. പാരാ ഹോജ സോണിയേ പാടിയത് ചന്നി സിങ് ആയിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുകവർഷം | അവാർഡ് | കാറ്റഗറി | സീരിയൽ | ഔട്ട് കം |
---|---|---|---|---|
2015 | ഇന്ത്യൻ ടെല്ലി അവാർഡ്സ് | ഫ്രെഷ് ന്യൂ ഫേസ് (Female) | ബോംബെ ടാൽകിംഗ് | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ "Zee Café ready with 'Bombay Talking' | Televisionpoint.com News". Televisionpoint.com. 9 November 2005. Archived from the original on 2012-03-07. Retrieved 26 December 2010.
- ↑ 2.0 2.1 "Interview >"I always knew I could make it big in the industry"". Tellychakkar.com. 17 November 2005. Archived from the original on 2012-03-22. Retrieved 26 December 2010.