പ്രാരംഭ താൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു ജാലികയുടെയോ (Website) പര്യയനിയുടെയോ (Browser) ആദ്യത്തേതോ പ്രധാനപ്പെട്ടതോ ആയ താളിനെയാണ് പ്രാരംഭ താൾ അഥവാ ആരംഭതാൾ (ഹോം പേജ്- Home Page) എന്നറിപ്പെടുന്നത്. ജാലികയുടെ പ്രഥമതാളിനെ ചിലപ്പോൾ പ്രധാനതാൾ (മെയിൻ പേജ് - Main Page) എന്നും വിളിക്കാറുണ്ട്.
ജാലികയുടെ പ്രാരംഭതാൾ
തിരുത്തുകസാധാരണയായി ഒരു തിരച്ചിൽയന്ത്രത്തിൽ നിന്നും ഒരു ജാലികയിലേയ്ക്ക് പര്യവേക്ഷണം ചെയ്യുന്ന സന്ദ൪ശകൻ കാണുന്ന താൾ ആണ‌് പ്രാരംഭതാൾ. ജാലികയിലെ മറ്റ് പേജുകളിലേയ്ക്ക് ഉപയോക്താവിന് എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന രീതിയിലുളള കണ്ണികൾ മുൻഗണനാക്രമത്തിൽ പ്രാരംഭതാളിൽ സജ്ജീകരിച്ചിട്ടുണ്ടാകും. മിക്കവാറും ഒരു തിരയൽ ചതുരവും (Search Box) ഉണ്ടായേക്കും. ഒരു വാ൪ത്താവെബ്സൈറ്റിന്റെ പ്രാരംഭതാളിൽ മുന്തിയ വാ൪ത്തകളുടെ തലക്കെട്ടുകളും ഒന്നാം ഖണ്ഡികകളും മുഴുവൻ വായനയ്ക്കുളള കണ്ണികളോടൊപ്പം അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ചില ജാലികകൾ അവയുടെ പ്രാരംഭതാൾ ഉപയോക്താക്കളെ അംഗത്വമെടുക്കാൻ ആക൪ഷിക്കുന്ന വിധത്തിലായിരിക്കും സജ്ജീകരിച്ചിരിക്കുന്നത്.