പ്രഹ്ളാദ് ജാനി
1940 മുതൽ ഭക്ഷണവും വെള്ളവുമില്ലാതെയാണ് തൻ ജീവിക്കുന്നത് എന്നവകാശപ്പെടുന്ന ഗുജറാത്തിലെ ഒരു ശ്വസന സന്യാസിയാണ് പ്രഹ്ളാദ് ജാനി (ജനനം: 1929 ഓഗസ്റ്റ് 13 മരണം 2020 മെയ് 26). 'മാതാജി' എന്നും 'ചുൻരിവാല മാതാജി' എന്നും അദ്ദേഹം അറിയപ്പെടുന്നു. അംബാദേവിയുടെ അനുഗ്രഹത്താലാണ് തന്റെ ജീവൻ നിലനിൽക്കുന്നതെന്ന് ഇയാൾ അവകാശപ്പെടുന്നു. [1]
Prahlad Jani | |
---|---|
മതം | Hinduism |
Personal | |
ജനനം | Prahlad Jani 13 ഓഗസ്റ്റ് 1929 Charada, British India |
മരണം | 26 മേയ് 2020 Charada, Mehsana district, Gujarat, India | (പ്രായം 90)
ശവകുടീരം | Ambaji, Gujarat, India |
ആദ്യകാല ജീവിതം
തിരുത്തുകഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ചരട ഗ്രാമത്തിൽ 1929 ഓഗസ്റ്റ് 13ന് പ്രഹ്ളാദ് ജാനി ജനിച്ചു. തന്റെ ഏഴാമത്തെ വയസ്സിൽ അദ്ദേഹം, വീട് വിട്ട് ഏകാന്തനായി കാട്ടിൽ താമസിക്കാനായി പോയി. പന്ത്രണ്ടാം വയസ്സിൽ ജാനി ആത്മീയാനുഭവം നേടിയതായി പറയപ്പെടുന്നു. തുടർന്ന് അദ്ദേഹം ഹിന്ദു ദേവതയായ അംബയുടെ അനുയായിയായി. അന്നുമുതൽ, സാരി പോലുള്ള ചുവന്ന വസ്ത്രവും ആഭരണങ്ങളും തോളിൽ നീളമുള്ള മുടിയിൽ ചുവപ്പുനിറത്തിലുള്ള പുഷ്പങ്ങളും ധരിച്ച് അംബയിലെ ഒരു സ്ത്രീ ഭക്തയായി വസ്ത്രം ധരിക്കാൻ അദ്ദേഹം ആരംഭിച്ചു. ജാനിയെ പൊതുവെ മാതാജി എന്നാണ് വിളിക്കുന്നത്. ദേവി തനിക്ക് ഒരു ദ്രാവക ഉപജീവനമാണ് നൽകുന്നതെന്ന് ജാനി വിശ്വസിക്കുന്നു. [2]
പ്രഹ്ളാദ് ജാനിയിൽ നടത്തിയ നിരീക്ഷണ പഠനങ്ങൾ
തിരുത്തുകമുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുൾ കലാം ഉൾപ്പെടെയുള്ളവർ ജാനിയിൽ പഠനം നടത്തിയിട്ടുണ്ട്. ശ്വാസം മാത്രം കഴിച്ച് ഒരാൾക്ക് ഇത്രയും കാലം ജീവിക്കാനാകുമോ എന്ന സംശയത്താൽ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. പ്രത്യേകതയൊന്നും കണ്ടെത്താനായില്ലപ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ, ശരീര ശാസ്ത്രവും അനുബന്ധങ്ങളും നിരീക്ഷിക്കുന്ന ഡിഐപിഎഎസ് എന്നിവർ 2010ൽ പ്രഹ്‌ളാദ് ജാനിയിൽ വിശദപഠനം നടത്തി. 15 ദിവസത്തേക്കു യോഗിയുടെ മുഴുവൻ ജീവിതവും ക്യാമറയിൽ നിരീക്ഷിച്ചായിരുന്നു പഠനം. ഈ ദിവസമത്രയും അദ്ദേഹം അന്നമോ വെള്ളമോ കഴിക്കാതെയാണ് കഴിച്ചുകൂട്ടിയതെന്ന് പറയപ്പെടുന്നു. [3]
ജാനിയെക്കുറിച്ച് രണ്ട് നിരീക്ഷണ പഠനങ്ങൾ നടന്നിട്ടുണ്ട്. ഒന്ന് 2003 ലും മറ്റൊന്ന് 2010 ലും. ഈ രണ്ട് പഠനങ്ങളും നടത്തിയത് അഹമ്മദാബാദിലെ സ്റ്റെർലിംഗ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ ഷാ ആയിരുന്നു. പരീക്ഷണ കാലഘട്ടത്തിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ ആരോഗ്യകരമായി ജീവിക്കാനുള്ള ജാനിയുടെ കഴിവ് രണ്ട് കേസുകളിലും അന്വേഷകനായ സുധീർ ഷാ സ്ഥിരീകരിച്ചു.
വിമർശനങ്ങൾ
തിരുത്തുകപ്രഹ്ളാദ് ജാനിയിൽ നടത്തിയ പഠനങ്ങളൊന്നും തന്നെ ഒരു ശാസ്ത്ര ജേണലിനും സമർപ്പിച്ചിട്ടില്ലായെന്നത് ഈ പഠനങ്ങളുടെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. [4]
2003-ലെ പഠനം
തിരുത്തുക2003 ലെ പഠനത്തിൽ ഡോ. സുധീർ ഷായും അഹമ്മദാബാദിലെ സ്റ്റെർലിംഗ് ഹോസ്പിറ്റലിലെ മറ്റ് ഡോക്ടർമാരും 10 ദിവസത്തേക്ക് ജാനിയെ നിരീക്ഷിച്ചു. അയാളെ ഒരു സീൽ ചെയ്‌ത മുറിയിൽ താമസിച്ചു. നിരീക്ഷണത്തിനിടയിൽ അദ്ദേഹം മലമൂത്ര വിസർജ്ജനം നടത്തിയിട്ടില്ലാ എന്നകാര്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ 10 ദിവസത്തിനുള്ളിൽ ജാനിയുടെ ഭാരം കുറഞ്ഞുവെന്നത് ഭക്ഷണമില്ലാതെ അനിശ്ചിതമായി പോകാമെന്ന അദ്ദേഹത്തിന്റെ വാദത്തിൽ ചില സംശയങ്ങൾ സൃഷ്ടിച്ചു. [5]
2010-ലെ പഠനം
തിരുത്തുക2010 ലെ പരീക്ഷണത്തിനിടെ ആറുദിവസത്തെ പഠനത്തിന്റെ കണ്ടെത്തലുകൾ രഹസ്യാത്മകമാണെന്നാണ് പരിശോധനാ സംഘത്തിലെ ഡിആർഡിഒ വക്താവ് പ്രതികരിച്ചത്. പരിശോധനാ സംഘത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ, ഏതെങ്കിലും വിശകലന വിവരങ്ങൾ മാത്രമേ വെളിപ്പെടുത്താനാകൂ എന്ന് പ്രസ്താവിച്ചു. ഡോക്ടർമാരും മറ്റ് വിമർശകരും പഠനങ്ങളുടെ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആളുകൾക്ക് ദിവസങ്ങളോളം ജീവിക്കാൻ കഴിയുമെങ്കിലും വർഷങ്ങളോളം അതിജീവിക്കാൻ കഴിയില്ല, പ്രത്യേകിച്ചും തലച്ചോറിന്റെ പ്രവർത്തനത്തിൽ നിർണായകമായ ഗ്ലൂക്കോസ് ശരീരത്തിൽ എത്തിച്ചേരാത്തതിനാൽ. എല്ലാ പരിശോധനകളും തദ്ദേശീയമായി നടത്തിയതിനാൽ മാതാജിയുടെ അവകാശവാദങ്ങളുടെ സത്യസന്ധത ഇതുവരെയും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. [6]
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/news/latest-news/2018/06/12/prahlad-jani-living-without-food-water-for-over-7-decades.html
- ↑ http://news.bbc.co.uk/2/hi/south_asia/3236118.stm
- ↑ http://www.mangalam.com/news/detail/168978-odd-news.html
- ↑ https://www.theguardian.com/commentisfree/belief/2010/may/18/prahlad-jani-india-sunshine
- ↑ https://www.telegraph.co.uk/news/worldnews/asia/india/7645857/Man-claims-to-have-had-no-food-or-drink-for-70-years.html
- ↑ https://www.nbcnews.com/healthmain/70-years-without-eating-starving-yogi-says-its-true-1C9926692