പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ

ഗർഭാവസ്ഥ, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാൽ ഓരോ വർഷവും അഞ്ച് ലക്ഷത്തോളം മാതൃ മരണങ്ങൾ സംഭവിക്കുന്നു, പ്രസവത്തെ തുടർന്ന്, 7 മില്യൺ സ്ത്രീകൾക്ക് നീണ്ടകാലത്തേക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു, 50 മില്യൺ സ്ത്രീകൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതികൂല പ്രഭാവങ്ങൾ ഉണ്ടാകുന്നു. കൗമാര പ്രായത്തിലെ പെൺകുട്ടികളുടെ പ്രസവം അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടമാണ്. ദരിദ്ര/വികസ്വര രാജ്യങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത്.

സ്വാഭാവിക പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ പ്രധാനമായും പ്രസവ പുരോഗതിയിലെ പരാജയം, ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ്, ഇൻട്രാപാർട്ടം അല്ലെങ്കിൽ പോസ്റ്റ്പാർട്ടം രക്തസ്രാവം എന്നിവ മൂലമാകാം. നിർദ്ദിഷ്ട സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു. മാതൃശിശു മരണം ഇതിന്റെ ഗുരുതരമായ ഒരു പ്രശ്നമാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം എന്നിവ അമ്മയുടെ മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗവസ്ഥകളാണ്. പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലേക്ക് ചിലപ്പോൾ ചരുങ്ങാറില്ല. ഇത് കടുത്ത രക്തസ്രാവത്തിലേക്ക് നയിക്കുകയും, ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും, അമ്മയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. മറ്റൊന്ന് അംനിയോട്ടിക്‌ ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ കലരുകയും അത് സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്.

പ്രസവപ്രക്രിയ മന്ദഗതിയിലാകുമ്പോഴോ പൂർണ്ണമായി നിലയ്ക്കുമ്പോഴോ ഉള്ള അവസ്ഥയാണ് ഫെല്യവർ ടു പ്രോഗ്രസ്, ഇത് സെർവിക്കൽ ഡൈലേഷൻ മന്ദഗതിയിലാണെന്ന് സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുടെ ഗർഭധാരണത്തിന് കൂടുതൽ അപകടസാധ്യത നൽകുന്ന ഘടകങ്ങളിൽ ഉയർന്ന മാതൃപ്രായം, മെംബറേനുകളുടെ അകാലത്തിലെ പൊട്ടൽ ആയ പ്രിമെച്വർ റപ്ചർ ഓഫ് മെംബ്രെൻ (Premature Rupture of Membranes), ലേബർ ഇൻഡക്ഷൻ എന്നിവ ഉൾപ്പെടുന്നു. യൂട്ടറോണിക് ഏജന്റായ ഓക്സിടോസിൻ, പ്രസവം പ്രേരിപ്പിക്കുന്നതിന് നൽകാം. ഗർഭധാരണം എന്നിട്ടും പുരോഗമിക്കാതെ വരുമ്പോൾ സിസേറിയനും സാധാരണയായി പരിഗണിക്കപ്പെടുന്നു. സിസേറിയനിൽ, ഗർഭപാത്ര അണുബാധയുണ്ടാകാനുള്ള സാധ്യത അല്ലെങ്കിൽ ത്രോംബോബോളിക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് മരണ സാധ്യതയും കൂടുതലാണ്.

ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ പ്രസവസമയത്ത് ഗർഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് മന്ദഗതിയിലായതു സൂചിപ്പിക്കുന്നത്, തലയുടെ കംപ്രഷൻ, കോഡ് കംപ്രഷൻ, ഹൈപ്പോക്സെമിയ അല്ലെങ്കിൽ വിളർച്ച എന്നിവയാണ്. യൂട്ടറിൻ ടാക്കിസിസ്റ്റോൾ, ഓക്സിടോസിൻ (സാധാരണയായി ഒരു പ്രശ്നമുള്ള ഡോസേജിന്റെ ഫലമായി) എന്നിവയുടെ ഏറ്റവും സാധാരണമായ പ്രതികൂല ഫലമാണ് ഇവ. ഓക്‌സിടോസിൻ ഇൻഫ്യൂഷൻ കുറയുകയോ നിർത്തുകയോ ചെയ്യുമ്പോൾ ഈ ലക്ഷണങ്ങൾ തിരിച്ച് സാധാരണ നിലയിലെത്തും. ഗർഭപിണ്ഡത്തിന്റെ അസാധാരണമായ ഹൃദയമിടിപ്പ് നിലനിൽക്കുകയും യൂട്ടറിൻ ടാക്കിസിസ്റ്റോൾ തുടരുകയും ചെയ്താൽ, ടെർബ്യൂട്ടാലിൻ പോലുള്ള ടോക്കോലൈറ്റിക് പ്രതിവിധികൾ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം, ആവശ്യമെങ്കിൽ യൂട്ടറിൻ ടോണും അടിസ്ഥാന നിലയിലേക്ക് മടങ്ങുകയും ഗർഭപിണ്ഡത്തിന്റെ അവസ്ഥ സ്ഥിരമാവുകയും ചെയ്താൽ ഓക്സിടോസിൻ ഒരു ലേബർ ഓഗ്മെന്റിംഗ് ഏജന്റ് എന്ന നിലയിൽ പുനരാരംഭിക്കാവുന്നതാണ്. ഗർഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് അസാധാരണമായി തുടരുന്നത് ഒരു സിസേറിയൻ ആവശ്യമാണെന്ന് സൂചിപ്പിക്കാം.

പ്രസവസമയത്ത് രക്തത്തിന്റെ കൂടിയ സാന്നിധ്യമാണ് ഇൻട്രാപാർട്ടം ഹെമറേജിന്റെ സവിശേഷത. പ്ലാസന്റൽ അബ്റപ്ഷൻ, യൂട്ടറിൽ റപ്ചർ, പ്ലാസന്റ അക്രിറ്റ്, രോഗനിർണയം നടത്താത്ത പ്ലാസന്റ പ്രിവിയ അല്ലെങ്കിൽ വാസ പ്രിവിയ എന്നിവ മൂലം രക്തസ്രാവം സംഭവിക്കാം. ഇവ ഒരു സിസേറിയൻ ആവശ്യമാണെന്ന് സൂചിപ്പിക്കാം.

പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ ഹൈപ്പോവോളീമിയയുടെ ലക്ഷണങ്ങളോടൊപ്പം കുറഞ്ഞത് 1,000 മില്ലി രക്തം നഷ്ടപ്പെടുന്നതാണ് പോസ്റ്റ്-പാർട്ടം ഹെമറേജ് എന്ന് അറിയപ്പെടുന്നത്. സാധാരണഗതിയിൽ, ടാക്കിക്കാർഡിയയോടൊപ്പമുള്ള അമിത രക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം. ഗണ്യമായ രക്തനഷ്ടം ഹൈപ്പോടെൻഷൻ, ഓക്കാനം, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയ്ക്കും കാരണമായേക്കാം. യോനിയിലൂടെ പ്രസവിക്കുന്ന സ്ത്രീകളിൽ 3% മുതൽ 5% വരെ പേർക്ക് പ്രസവാനന്തര പോസ്റ്റ്-പാർട്ടം ഹെമറേജ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഫീറ്റൽ മാക്രോസോമിയ, പ്രീ-എക്ലാംസിയ, നീണ്ടുനിൽക്കുന്ന പ്രസവം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. പ്രസവസമയത്ത് ഓക്‌സിടോസിൻ (പിറ്റോസിൻ) നൽകലും നേരത്തെയുള്ള പൊക്കിൾക്കൊടി ക്ലാമ്പിംഗും അടങ്ങുന്നതാണ് പ്രതിരോധം. പ്രസവശേഷം ഗർഭപാത്രം സങ്കോചിക്കാതെ വരുമ്പോൾ, പ്രസവാനന്തര രക്തസ്രാവം സാധാരണയായി യൂട്രസ് അറ്റോണി മൂലമാണ് സംഭവിക്കുന്നത്.

രോഗനിർണ്ണയ മാനദണ്ഡങ്ങളിലെയും മാനുഷിക വ്യതിയാനങ്ങളുടേയും പൊരുത്തക്കേടുകളുടെ ഫലമായി, പ്രസവപ്രക്രിയ മന്ദഗതിയിലാകുമ്പോഴോ പൂർണ്ണമായി നിലയ്ക്കുമ്പോഴോ ഉള്ള അവസ്ഥകളുമായി ബന്ധപ്പെട്ട മാതൃ-ഗർഭപിണ്ഡ മരണത്തെക്കുറിച്ചുള്ള ഡാറ്റയിൽ വലിയ വ്യത്യാസമുണ്ട്.[1][2][3]

റഫറൻസുകൾ

തിരുത്തുക
  1. "Complications During Pregnancy and Delivery - Healthline". www.healthline.com.
  2. "Managing Complications in Pregnancy and Childbirth". apps.who.int.
  3. "Maternal age and risk of labor and delivery complications". www.ncbi.nlm.nih.gov.