പ്രസരണോർജ്ജം
വിദ്യുത് കാന്തിക തരംഗങ്ങളുടെ ഊർജ്ജമാണ് പ്രസരണോർജ്ജം(ഇംഗ്ലീഷിൽ: Radiant energy)[1]. പ്രസരണ പ്രവാഹത്തെ സമയത്തെ മാനദണ്ഡമാക്കി സമാകലനം ചെയ്ത് പ്രസരണോർജ്ജം കണക്കാക്കാം . മറ്റെല്ലാ ഊർജ്ജങ്ങളേയും പോലെ പ്രസരണോർജ്ജത്തിന്റെ അന്താരാഷ്ട്ര ഏകകവും ജൂൾ ആണ്. ഏതെങ്കിലും സ്രോതസ്സിൽനിന്ന് അതിന്റെ പരിസരങ്ങളിലേക്ക് പ്രസരണം ഉത്സർജ്ജിക്കപ്പെടുമ്പോളാണ് ഈ പദം സാദാരണ ഉപയോഗിക്കുന്നത്. പ്രസരണോർജ്ജം മനുഷ്യനേത്രങ്ങൾക്ക് ദൃഷ്ടിഗോചരമാകുകയോ അല്ലാതാകുകയോ ചെയ്യാം.[2][3]
അവലംബം
തിരുത്തുക- ↑ "Radiant energy Archived 2017-11-15 at the Wayback Machine.". Federal standard 1037C
- ↑ George Frederick Barker, Physics: Advanced Course, page 367
- ↑ Hardis, Jonathan E., "Visibility of Radiant Energy Archived 2009-09-29 at the Wayback Machine.". PDF.