ഇന്ത്യക്കാരനായ ഒരു ഗുസ്തി താരമാണ് പ്രവീൺ റാണ. ഫ്രീസ്റ്റൈൽ ശൈലിയിലാണ് ഇദ്ദേഹം പരിശീലനം നേടുന്നത്. 2008ൽ നടന്ന മൂന്നാമത് യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.[3] റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ 2011ൽ നടന്ന ജൂനിയർ ഗുസ്തി ലോക ചാംപ്യൻഷിപ്പിൽ വെങ്കലമെടൽ നേടിയിട്ടുണ്ട്.

പ്രവീൺ റാണ
Parveen Rana.jpg
ഫോട്ടോ ഡോ. ദീപക് ധൻഖർ, 2019
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1992-11-12) 12 നവംബർ 1992  (30 വയസ്സ്)
Delhi, India
Sport
കായികയിനംFreestyle wrestling
Event(s)74 kg

ജീവിത രേഖതിരുത്തുക

ഡൽഹിയിലെ ഖുതുബ്ഗഡ് ഗ്രാമത്തിൽ 1992 നവംബർ 12ന് ഉദയ്ഭാൻ റാണ, രാജ്ബാല ദമ്പതികളുടെ മകനായി ജനിച്ചു.

നേട്ടങ്ങൾതിരുത്തുക

 • 2013ൽ ജോഹന്നാസ്ബർഗിൽ നടന്ന കോമൺവെൽത്ത ഗെയിംസിൽ ഗോൾഡ് മെഡൽ
 • 2014ൽ അമേരിക്കയിൽ നടന്ന ദാവേ ഷൂൽത്സ് സ്മാരക മത്സരത്തിൽ സ്വർണ്ണം
 • 2013ൽ കൊൽകത്തയിൽ നടന്ന നാഷണൽ സീനിയർ ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി
 • 2012ൽ ന്യൂഡൽഹിയിൽ നടന്ന ഒന്നാമത് ഹരി റാം ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ
 • 2012ൽ കസാക്കിസ്താനിൽ നടന്ന ജൂനിയർ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി
 • 2012ൽ കൊറിയയിൽ നടന്ന ഏഷ്യൻ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി
 • 2012ൽ അമേരിക്കയിൽ നടന്ന ദാവേ ശൂൽത്സ് മെമ്മോറിയൽ ഇന്റർനാഷണലിൽ വെങ്കല മെഡൽ നേ്ടി
 • 2011 റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നടന്ന ജൂനിയർ ഗുസ്തി ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി.
 • 2010ൽ റാഞ്ചിയിൽ നടന്ന 55ാമത് ദേശീയ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.
 • 2008ൽ ഉസ്ബക്കിസ്താനിലെ താശ്കന്റിൽ നടന്ന കേഡറ്റ് ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി
 • 2008ൽ പൂനയിൽ നടന്ന മൂന്നാമത് കോമൺവെൽത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി

അവലംബംതിരുത്തുക

 1. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). മൂലതാളിൽ നിന്നും 2016-03-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 February 2016.
 2. "Dave Schultz Memorial".
 3. "2008 Commonwealth Youth". മൂലതാളിൽ നിന്നും 2016-10-09-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=പ്രവീൺ_റാണ&oldid=3655427" എന്ന താളിൽനിന്ന് ശേഖരിച്ചത്