പ്രവീൺ ഗോദ്ഖിണ്ഡി
ഓടക്കുഴൽ (ബാംസുരി) വാദകനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പ്രവീൺ ഗോദ്ഖിണ്ഡി[1].
പ്രവീൺ ഗോദ്ഖിണ്ഡിi ಪ್ರವೀಣ್ ಗೋಡಖಿಂಡಿ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പ്രവീൺ ഗോദ്ഖിണ്ഡി |
ഉത്ഭവം | ധാർവാഡ് , കർണാടക |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം & ചലച്ചിത്രസംഗീതം |
തൊഴിൽ(കൾ) | ബാംസുരി വാദകൻ, സംഗീത സംവിധായകൻ |
വെബ്സൈറ്റ് | http://www.pravingodkhindi.in , http://www.pravingodkhindi.com |
ജീവിതരേഖ
തിരുത്തുകപണ്ഡിറ്റ് വെങ്കടേഷ് ഗോദ്ഖിണ്ഡിയുടേയും ശ്രീമതി പദ്മജയുടേയും മകനായി 1973 ഒക്ടോബർ 28- ന്നാണ് അദ്ദേഹത്തിന്റെ ജനനം. ധാർവാറിലെ എസ്.ഡി.എം കോളേജ് ഓഫ് എഞ്ചിയീറിങ്ങ് ആൻഡ് ടെക്നോളജിയിലെ പൂർവ്വവിദ്യാർത്ഥിയായ അദ്ദേഹം ഒരു പരിചയസമ്പന്നനായ ഇലക്ട്രിക്കൽ എഞ്ചിനീയർ കൂടിയാണ്.
തന്റെ പിതാവും പ്രശസ്തനായ ഒരു ബാംസുരി വാദകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പണ്ഡിറ്റ് വെങ്കടേഷ് ഗോദ്ഖിണ്ഡിയാണ് അദ്ദേഹത്തിന്റെ ഗുരു. മൂന്നാം വയസ്സിൽ തുടങ്ങി ദശകങ്ങളോളം നീണ്ടു നിന്ന പരിശീലനത്തേത്തുടർന്ന് പ്രവീൺ പിതാവിന്റെ തനത് രീതിയിലുള്ള ഓടക്കുഴൽ വാദനത്തിൽത്തന്നെ (ഹിന്ദുസ്ഥാനിയിലെ ഗായകി രീതി) പ്രവീണനായി. തന്ത്രകാരി രീതിയിലുള്ള വാദനത്തിലും അദ്ദേഹം സമർത്ഥനാണ്. ഭാരതീയരീതിയും പാശ്ചാത്യരീതിയും കൂട്ടിച്ചേർത്തുള്ള ഫ്യൂഷൻ സംഗീതത്തിലും അദ്ദേഹം തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ആൽബങ്ങൾ
തിരുത്തുക- ഓം കൃഷ്ണ
- മധുരധ്വനി
- അന്തര്യാമി
- എക്കോസ് ഓഫ് ദി വാലി
സംഗീത അവതരണങ്ങൾ
തിരുത്തുകഇന്ത്യയിലും വിദേശത്തുമായി ധാരാളം ബാംസുരി കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. “മൂന്ന് തലമുറകൾ” എന്ന പേരിൽ തന്റെ അച്ഛും മകനായ ഷഡജ് ഗോദ്ഖിണ്ഡിക്കുമൊപ്പം അദ്ദേഹം നടത്തിയ ബാംസുരി കച്ചേരി ലോകമൊട്ടുക്കുമുള്ള സംഗീതാസ്വാദകരെ ആകർഷിച്ചിരുന്നു. 2010, സപ്തംബർ-ൽ അർജന്റീനയിലെ മെൻഡോസയിൽ നടന്ന ‘ആഗോള ഓടക്കുഴൽ മേള”യിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. എട്ടടി നീളമുള്ള ഓടക്കുഴലിൽ (8 feet Contrabass Flute) വാദനം നടത്തിയ ആദ്യത്തെ ഇന്ത്യാക്കരനുമാണ് അദ്ദേഹം. ആ കുഴലിനെ അദ്ദേഹം “ദൈവത്തിന്റെ പുല്ലാങ്കുഴൽ” (GOID’s BANSI) എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.
കന്നടയിലെ നിരവധി ടി.വി. സീരിയലുകൾക്കും ഏതാനും പ്രശസ്ത സിനിമകൾക്കും അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. രാഗരഞ്ജിനി എന്ന ഒരു ടി.വി. ഷോയും അദ്ദേഹത്തിന്റെതായുണ്ട്. ഉസ്താദ് സക്കീർ ഹുസ്സൈൻ, ഡോ. ബാലമുരളീകൃഷ്ണ, പണ്ഡിറ്റ് കാദ്രി ഗോപാൽനാഥ്, പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, വിദ്വാൻ കുമരേഷ് തുടങ്ങി സംഗീതലോകത്തെ ഏറെ അതികായന്മാരോടൊപ്പം അദ്ദേഹം പരിപാടികൾ നടത്തിയിട്ടുണ്ട്. സാക്സോഫോൺ വിദ്വാൻ കാദ്രി ഗോപാല്നാഥുമായിച്ചേർന്ന് അദ്ദേഹം പുറത്തിറക്കിയ “രാഗ് രംഗ്” എന്ന ആൽബം വളരെ ജനപ്രിയത നേടിയിരുന്നു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെ സധാരണക്കാർക്കിടയിൽ പ്രചരിപ്പിക്കാൻ അദ്ദേഹം താല്പര്യപൂർവം ശ്രമിച്ചുപോരുന്നു.
അവലംബം
തിരുത്തുക- ↑ India today international. Living Media International Ltd. 2002-01-01. p. 54. A FEATHER DANCES Virgin: Rs75 Pravin Godkhindi presents seven "rhythms" or fusion compositions of the flute....