ഇസ്ലാം മതവിശ്വാസമനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ഹദീസുകൾ പ്രകാരം രോഗം, ചികിത്സ, ശുചിത്വം എന്നിവയെ സംബന്ധിച്ച സദുപദേശങ്ങളും വൈദ്യശാസ്ത്രജ്ഞരല്ലാത്ത പണ്ഡിതന്മാർ പ്രസ്തുത ഹദീസുകൾ പ്രചരിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായി സമാഹരിച്ച ലിഖിതങ്ങളും ചേർന്നതാണ് പ്രവാചകവൈദ്യം അഥവാ Prophetic medicine (അറബി: الطب النبوي, 'Al-Tibb al-nabawī)[1][2] എന്നാൽ ഇതിൽനിന്നു വിഭിന്നമായ ഗ്രീക്ക് (യുനാനി) പ്രകൃതിചികിത്സാരീതികളായിരുന്നു ഇസ്ലാമിക ലോകത്ത് പൊതുവേ നിലനിന്നിരുന്നത്.

ചരിത്രം തിരുത്തുക

പ്രവാചകവൈദ്യം എന്ന പേരിൽ ഒരു വിജ്ഞാനശാഖയോ ചികിൽസാരീതിയോ പ്രവാചക കാലഘട്ടത്തിലോ പിൻതലമുറയിലോ നിലവിലുണ്ടായിരുന്നില്ല. തന്നോട് രോഗപീഡയെപ്പറ്റി ആവലാതിപ്പെട്ടവരോട് വൈദ്യന്മാരെ പോയി കാണാൻ പറയുകയായിരുന്നു പ്രധാനമായും നബി ചെയ്തിരുന്നത്. എന്നാൽ ചില പ്രത്യേക രോഗാവസ്ഥകളിൽ നിശ്ചിത വ്യക്തികൾക്ക് നൽകിയ നിർദേശങ്ങൾ, പിന്നീട് ഹദീസ് ക്രോഡീകരണ വേളയിൽ, പ്രവാചകന്റെ ചികിത്സാനിർദേശങ്ങളെപ്പറ്റിയുള്ള നിവേദനങ്ങൾ, ഹദീസ് പണ്ധിതന്മാർ 'കിതാബുത്വിബ്ബ്' എന്ന ശീർഷകത്തിന് കീഴെ രേഖപ്പെടുത്തി വെച്ചു. പിൽക്കാല പണ്ധിതന്മാരിൽ ചിലർ ഹദീസ് ഗ്രന്ഥങ്ങളിൽ ചിതറിക്കിടന്ന ഈ നിവേദനങ്ങൾ ഒരുമിച്ചുകൂട്ടി 'അത്വിബ്ബുന്നബവി' എന്ന പേരിൽ ഗ്രന്ഥരചന നടത്തുകയുണ്ടായി. പുതിയ ഒരു വൈദ്യശാസ്ത്ര ശാഖയോ എന്നേക്കും എവിടേക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ചികിത്സാരീതിയോ എന്ന നിലയ്ക്കല്ല അവർ ഈ ഗ്രന്ഥരചന നടത്തിയത്. മറിച്ച്, പ്രാവാചകന്റേതായി ഉദ്ധരിക്കപ്പെട്ട ചികിത്സാനിർദേശങ്ങൾ ഒന്നിച്ചൊരിടത്ത് അവതരിപ്പിക്കുകയായിരുന്നു.[3]

പ്രവാചക കാലത്തെയും ശേഷവുമുള്ള അറേബ്യൻ-നാടോടി ഔഷധങ്ങളും ചികിത്സാരീതികളും 'ത്വിബ്ബുന്നബവി' യിലേക്ക് ചിലരെങ്കിലും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ചേർത്ത് വെച്ചിട്ടുണ്ടാവണം എന്നും വിശ്വസിക്കപ്പെടുന്നു.[4]

ചികിത്സാഘടകങ്ങളും രീതികളും തിരുത്തുക

ചെടികൾക്കു പുറമേ പച്ചവെള്ളവും തേനും ഒട്ടകപ്പാലും, ഒട്ടക മൂത്രവും നബി ഔഷധങ്ങളായി ഉപയോഗിച്ചിരുന്നു. കൊമ്പുവെയ്ക്കുക തുടങ്ങിയ ചികിത്സാരീതികളും നബി അനുവദിച്ചു.[5]

കേരളത്തിൽ ത്വിബ്ബുന്നബി ഓപ്പൺ യൂണിവേഴ്സിറ്റി എന്ന പേരിലുള്ള സ്ഥാപനം പ്രവാചകവൈദ്യത്തിൽ കോഴ്സുകൾ നടത്തുന്നുണ്ട്.[6]

അവലംബം തിരുത്തുക

  1. "Islamic Culture and the Medical Arts - Prophetic Medicine". National Library of Medicine. 15 December 2011. Retrieved 10 May 2020.
  2. Muzaffar Iqbal, Science and Islam (Westport, CT: Greenwood press,2007),59
  3. http://abushareefa.blogspot.com/2013/12/blog-post.html
  4. http://abushareefa.blogspot.com/2013/12/blog-post.html
  5. ഇസ്ലാമിക വിജ്ഞാനകോശത്തെ അവലംബമാക്കി https://islampadanam.islamonlive.in/130/ Archived 2020-06-20 at the Wayback Machine.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-28. Retrieved 2020-08-06.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Ghaly, Mohammed, Prophetic Medicine, in Muhammad in History, Thought, and Culture: An Encyclopedia of the Prophet of God (2 vols.), Edited by C. Fitzpatrick and A. Walker, Santa Barbara, ABC-CLIO, 2014, Vol. II, pp. 502–506. ISBN 1610691776

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രവാചകവൈദ്യം&oldid=3966792" എന്ന താളിൽനിന്ന് ശേഖരിച്ചത്