വി.എം. കുട്ടികൃഷ്ണമേനോൻ
ആയൂർവ്വേദത്തിനു നൽകിയ നിസ്തുലമായ സംഭാവനകളുടെ പേരിലും എഴുത്തുകാരൻ എന്നനിലയിലും ശ്രദ്ധേയനാണ് വി.എം. കുട്ടികൃഷ്ണമേനോൻ .
1907 ഒക്ടോബറിൽ തൃശൂരിൽ ജനിച്ചു. രാമവർമ്മ അപ്പൻതമ്പുരാനാണ് അച്ഛൻ. അമ്മ അമ്പാട്ട് വടക്കേമുടവക്കാട്ട് നാണിക്കുട്ടി അമ്മ എന്ന നാരായണി അമ്മ. തൃശൂർ മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലും സെന്റ് തോമസ് കോളേജിലും തിരുവനന്തപുരം ആർട്‌സ് കോളേജിലുമായി പഠനം. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ഡോ ചേലനാട്ട് അച്ച്യുതമേനോന്റെ കീഴിൽ കേരളത്തിലെ നടനകല എന്ന വിഷയത്തിൽ ആദ്യത്തെ ഗവേഷണ വിദ്യാർത്ഥിയായി ചേർന്നു. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കേരള വർമ്മ അമ്മാവൻ തമ്പുരാന്റെ കീഴിൽ വിഷ ചികിത്സയും ബാലചികിത്സയും ആയൂർവ്വേദവും പഠിച്ചു. ആദ്യത്തെ സാഹിത്യ പരിഷത്തിന്റെ സജീവ പങ്കാളിയായിരുന്നു. 'മംഗളോദയ'ത്തിന്റെ പത്രാധിപസമിതിയംഗമായിരുന്നു. അപ്പൻതമ്പുരാന്റെ 'ഭൂതരായർ' സിനിമയാക്കാൻ സംഘടിപ്പിച്ച കേരള സിനിടോണിന്റെ ഡയറക്ടറായിരുന്നു. തൃശൂർ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചു. വി എം കുട്ടികൃഷ്ണമേനോൻ ആയൂർവ്വേദത്തിനു നൽകിയ സംഭാവന നിസ്തുലമാണ്. 1995 ആഗസ്റ്റ് 5 ന് നിര്യാതനായി.
പ്രധാന കൃതികൾ
തിരുത്തുക- കേരളത്തിലെ നടനകല
- അപ്പൻതമ്പുരാന്റെ സാഹിത്യശില്പം
- അഷ്ടാംഗഹൃദയം സൂത്രസ്ഥാനവും രഞ്ജിനീവ്യാഖ്യാനവും
- ക്രിയാകൗമുദി (വിഷവൈദ്യം)
- ചികിത്സാകൗതുകം
അവലംബം
തിരുത്തുക1. ഭാരതീയ വൈദ്യ സംവാദം (വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് ഫൗണ്ടേഷൻ ഫോർ ആയൂർവ്വേദിക് സ്റ്റഡീസ്) 2. ക്രിയാകൗമുദീ