പ്രയോഗമഞ്ജരി
കേരളത്തിലെ പ്രാചീനമായ ഒരു തന്ത്ര ഗ്രന്ഥമാണ് പ്രയോഗമഞ്ജരി. മഞ്ജരി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു[1]. ശൈവാഗമങ്ങളുടെ സംക്ഷേപമാണു് മഞ്ജരി. ഇതിന്റെ രചനാകാലം ക്രിസ്തുവിനു പിൻപ് പത്താമത്തേയോ പതിനൊന്നാമത്തേയോ ശതകത്തിൽ ആയിരിക്കുമെന്നു് ഉള്ളൂർ ഉദ്ദേശിക്കുന്നു. പതിന്നാലാം ശതകത്തിൽ ജിവിച്ചിരുന്ന വില്വമംഗലത്തു സ്വാമിയാരുടെ ഗുരുനാഥനാണെന്നു് ഊഹിക്കാവുന്ന ഈശാനഗുരുദേവൻ അദ്ദേഹത്തിന്റെ ʻപദ്ധതിʼ എന്ന തന്ത്രഗ്രന്ഥത്തിൽ പല അവസരങ്ങളിലും ഈ കൃതിയിൽനിന്നു ശ്ലോകങ്ങളും മറ്റും പ്രാക്തനപ്രമാണരൂപത്തിൽ ഉദ്ധരിക്കുന്നുണ്ട്. രവി എന്നൊരു നമ്പൂരിയാണ് ഇതിന്റെ രചയിതാവെന്നും അദ്ദേഹത്തിന്റെ പിതാമഹൻ ഭവത്രാതനും പിതാവു് അഷ്ടമൂർത്തിയും ആയിരുന്നു എന്നും ഈ കൃതിയിലുണ്ട്. [2]
ആകെ ഇരുപത്തൊന്നു പടലങ്ങളാണു് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിയ്ക്കുന്നതു്.
വ്യാഖ്യാനം
തിരുത്തുകപ്രയോഗമഞ്ജരിയുടെ വിസ്തൃതവും മർമ്മസ്‌പൃക്കുമായ ഒരു വ്യാഖ്യാനമാണു് പ്രദ്യോതം. നാരായണന്റെ പുത്രനായ ത്രിവിക്രമൻ എന്നൊരു നമ്പൂരിയാണു് അതിന്റെ രചയിതാവെന്നു ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.
അവലംബം
തിരുത്തുക- ↑ സംസ്കൃതസാഹിത്യം (വീണ്ടും തുടർച്ച), സായാഹ്ന
- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.