പ്രമാണത്തിന്റെ സംവാദം:കമ്മൽപൂവ്.jpg

Latest comment: 12 വർഷം മുമ്പ് by Viswaprabha

ഇതു് കമ്മൽ‌പൂവല്ല! അതിനാൽ ഫയലിന്റെ പേരു മാറ്റി Chrysothemis pulchellaയ്ക്കു സമാനമായ പേരു നൽകണം.

ഇതേ സസ്യത്തിന്റെ മറ്റൊരു ചിത്രം മലയാളം വിക്കിപീഡിയൻ അപ്ലോഡ് ചെയ്തിട്ടുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനവുമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:42, 6 ഡിസംബർ 2011 (UTC)Reply

കമ്മൽപ്പൂവിന്റെ ചിത്രമേതെങ്കിലും കണ്ണി ചേർക്കാമോ? --Vssun (സംവാദം) 21:33, 7 ഡിസംബർ 2011 (UTC)Reply

1. കമ്മൽ‌പൂ / കമ്മൽ‌പ്പൂ എന്നു് തൃശ്ശൂരും മറ്റും വിളിക്കുന്ന പൂവിന്റെ ചിത്രം വിക്കിപീഡിയയിലൊ മറ്റോ ഏറെ നാളത്തെ അന്വേഷണത്തിനുശേഷവും കണ്ടെത്താൻ കഴിഞ്ഞില്ല. ചിത്രം ഇവിടെ കാണാം. http://2.bp.blogspot.com/_GU-vyNNogzo/SH2TH91n21I/AAAAAAAABJU/wzPbuzV9FiU/s320/IMG_1619.JPG

2. മിനിടീച്ചറുടെ ബ്ലോഗിലുള്ള ഈ പൂവ് Acmella oleracea (പല്ലുവേദനപ്പൂവ്) http://mini-chithrasalaphotos.blogspot.com/2011_02_01_archive.html (ഞങ്ങൾക്ക്) കമ്മൽ‌പൂവല്ല. http://www.flowersofindia.in/catalog/slides/Toothache%20Plant.html (Common name: Toothache Plant, Para cress • Hindi: Akarkar, Pipulka • Marathi: Pipulka, Akarkara • Kannada: Hemmugalu • Assamese: Pirazha Botanical name: Acmella oleracea Family: Asteraceae (Sunflower family) Synonyms: Spilanthes acmella var. oleracea, Spilanthes fusca)

3. കൊങ്ങിണിപ്പൂവിനെ (ഇതു കുടകിൽ (കൊങ്ങുനാട്ടിൽ) ധാരാളമുണ്ടെന്നു് ഇന്നാൾ മടിക്കേരിയിൽ പോയപ്പോൾ ബോദ്ധ്യമായി. അതായിരിക്കണം ആ പേരു വന്നതു്. ) ചില ഭാഗങ്ങളിൽ പണ്ടുതൊട്ടേ കമ്മൽ‌പ്പൂ എന്നു വിളിക്കാറുണ്ടു്.

ഇവയിൽ ആദ്യത്തേതിന്റെ Taxonomical പേരു തെരഞ്ഞുകൊണ്ടിരിക്കുന്നു. ചിത്രവും ഉടനെ എടുത്ത് ഇടാം.

4. രണ്ടാമത്തെ പൂവ് അടയ്ക്കാമണിയൻ (Sphaeranthus indicus Linnaeus) അല്ല. http://ayurvedicmedicinalplants.com/plants/1010.html ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:47, 7 ഡിസംബർ 2011 (UTC)Reply

"കമ്മൽപൂവ്.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.