പ്രഭാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെലുഗു ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേതാവാണ് പ്രഭാസ് (പൂർണ്ണനാമം:വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി). [1] 2002-ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെ ആയിരിന്നു അരങ്ങേറ്റം. ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയിലെ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. സാഹോ, വർഷം, രാധേ ശ്യാം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റർ പെർഫെക്‌റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിർച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ് ലഭിച്ചിട്ടുണ്ട്. 2014 ൽ ഇറങ്ങിയ ആക്ഷൻ ജാക്സൺ എന്ന ഹിന്ദി ചിത്രത്തിൽ പ്രഭാസ് ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[2]

പ്രഭാസ്
450 × 295
ജനനം
വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി

(1979-10-23) ഒക്ടോബർ 23, 1979  (43 വയസ്സ്)
മദ്രാസ് തമിഴ്നാട്
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബി.ടെക്, ശ്രീ ചൈതന്യ കോളേജ്,ഹൈദരാബാദ്
തൊഴിൽഅഭിനേതാവ്
സജീവ കാലം2002 മുതൽ
അറിയപ്പെടുന്നത്ബാഹുബലി, ഛത്രപതി
ഉയരം6 അടി 1 ഇഞ്ച് (185 സെമി )
മാതാപിതാക്ക(ൾ)
 • യു. സൂര്യനാരായണ രാജു (father)
 • ശിവകുമാരി (mother)
പുരസ്കാരങ്ങൾആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ്
വെബ്സൈറ്റ്PRABHAS OFFICIAL WEBSITE

ജീവിതരേഖതിരുത്തുക

തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിൻ്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനായി മദ്രാസ്സിൽ ജനനം. സ്കൂൾ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎൻആർ വിദ്യാലയത്തിൽ ആയിരിന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. [3] തെലുങ്ക് നടൻ കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവൻ ആണ്.

ചലച്ചിത്രങ്ങൾതിരുത്തുക

Year Title Role Director(s) Language Notes/Ref.
2002 ഈശ്വർ ഈശ്വർ ജയന്ത് സി തെലുങ്ക്
2003 രാഘവേന്ദ്ര രാഘവേന്ദ്ര സുരേഷ് കൃഷ്ണ തെലുങ്ക്
2004 വർഷം, അഡവി രാമുടു വെങ്കട്, രാമുടു ശോഭൻ, ബി ഗോപാൽ തെലുങ്ക്
2005 ചക്രം, ഛത്രപതി(chathrapathi ) ചക്രം, ശിവാ കൃഷ്ണ വംശി, എസ് എസ് രാജമൗലി തെലുങ്ക്
2006 പൗർണമി ശിവ കേശവ പ്രഭു ദേവാ തെലുങ്ക്
2007 യോഗി, മുന്ന ഈശ്വർ പ്രസാദ്/യോഗി, മുന്ന വി വി വിനായക്, വംശി പൈദിപള്ളി തെലുങ്ക്
2008 ബുജ്ജിഗാഡു (bujjigadu) ലിംഗ രാജു, ബുജ്ജി പുരി ജഗന്നാഥ് തെലുങ്ക്
2009 ബില്ല, ഏക് നിരഞ്ജൻ രംഗ/ബില്ല, ചോട്ടു മെഹർ രമേശ്, പുരി ജഗനാഥ് തെലുങ്ക്
2010 ഡാർലിംഗ് പ്രഭാസ് "പ്രഭാ" എ കരുണാകരൻ, തെലുങ്ക്
2011 മിസ്റ്റർ പെർഫെക്ട് വിക്കി ദശരഥ് തെലുങ്ക്
2012 റെബെൽ, ഋഷി, രാഘവ ലോറൻസ്, തെലുങ്ക്
2013 മിർച്ചി ജെയ് കൊറത്തല ശിവാ തെലുങ്ക്
2014 ആക്ഷൻ ജാക്സൺ പ്രഭാസ് പ്രഭുദേവ ഹിന്ദി
2015 ബാഹുബലി ദി ബിഗിനിംഗ് ശിവുഡു/മഹേന്ദ്ര ബാഹുബലി & അമരേന്ദ്ര ബാഹുബലി എസ് എസ് രാജമൗലി തെലുങ്ക്, തമിഴ്
2017 ബാഹുബലി 2 ദ കൺക്ലൂഷൻ ശിവുഡു/മഹേന്ദ്ര ബാഹുബലി & അമരേന്ദ്ര ബാഹുബലി എസ് എസ് രാജമൗലി തെലുങ്ക്, തമിഴ്
2019 സാഹോ സിദ്ധാർത്ഥ് നന്ദൻ സാഹോ / അശോക് സുജീത്ത് തെലുങ്ക്, ഹിന്ദി (ഭാഗികമായി തമിഴ്)
2022 രാധേ ശ്യാം വിക്രമാദിത്യ രാധാകൃഷ്ണ കുമാർ തെലുങ്ക്, ഹിന്ദി
2023 ആദിപുരുഷ് രാഘവ ഓം റൗട്ട് തെലുങ്ക്, ഹിന്ദി
2023 സലാർ സലാർ പ്രശാന്ത് നീൽ തെലുങ്ക്

പുരസ്കാരങ്ങൾതിരുത്തുക

 • സന്തോഷം ബെസ്ററ് യങ് പെർഫോർമർ അവാർഡ് - വർഷം (മികച്ച പുതുമുഖ നടൻ: ജേതാവ്)
 • ഫിലിം ഫെയർ അവാർഡ് തെലുങ്ക് - ഛത്രപതി (മികച്ച നടൻ: നോമിനേഷൻ)
 • സിനി മാ ബെസ്ററ് ക്രിട്ടിക് ഹീറോ തെലുങ്ക് - ഡാർലിംഗ് (മികച്ച നടൻ: ജേതാവ്)
 • ഫിലിം ഫെയർ അവാർഡ് തെലുങ്ക് - ഏക് നിരഞ്ജൻ (മികച്ച നടൻ: ജേതാവ്)[4]
 • ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ് - മിർച്ചി (മികച്ച നടൻ: ജേതാവ്) 2013 [5]
 • ഫിലിം ഫെയർ അവാർഡ് തെലുങ്ക് - മിസ്റ്റർ പെർഫെക്ട്(മികച്ച നടൻ: നോമിനേഷൻ) 2011
 • ഐ ബി എൻ ലൈവ് മൂവി അവാർഡ്‌സ് - ബാഹുബലി: ദ ബിഗിനിംഗ് (മികച്ച നടൻ: നോമിനേഷൻ) 2015


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. "15 Interesting Facts About Prabhas You Should Know Before Calling Yourself His Biggest Fan!". Indiatimes Lifestyle Network. ശേഖരിച്ചത് 21 സെപ്റ്റംബർ 2017.
 2. "ബാഹുബലിക്കായി ഇനിയും ഏഴുവർഷം നൽകുമെന്ന് പ്രഭാസ്". Asianet News Online Pvt Ltd. ശേഖരിച്ചത് 21 സെപ്റ്റംബർ 2017.
 3. "Prabhas". Forbes India. ശേഖരിച്ചത് 21 സെപ്റ്റംബർ 2017.
 4. "Prabhas records and awards in 10 years". ശേഖരിച്ചത് 21 സെപ്റ്റംബർ 2017.
 5. "Nandi Awards 2012-2013: Rajamouli bags Best Director, Prabhas wins Best Actor". IndiaToday.in. ശേഖരിച്ചത് 21 സെപ്റ്റംബർ 2017.
"https://ml.wikipedia.org/w/index.php?title=പ്രഭാസ്&oldid=3826429" എന്ന താളിൽനിന്ന് ശേഖരിച്ചത്