പ്രമുഖ ഭാരതീയ ഫോട്ടോഗ്രാഫറായിരുന്നു പ്രബുദ്ധ ദാസ്‌ഗുപ്ത (മരണം : 12 ആഗസ്റ്റ് 2012).

പ്രബുദ്ധ ദാസ്‌ഗുപ്ത
ജനനം
പ്രബുദ്ധ ദാസ്‌ഗുപ്ത

(1956-09-21)സെപ്റ്റംബർ 21, 1956 [1]
മരണം12 ഓഗസ്റ്റ് 2012(2012-08-12) (പ്രായം 55)
Alibaug, Maharashtra
ദേശീയതഇന്ത്യൻ
തൊഴിൽഛായാഗ്രാഹകൻ
സജീവ കാലം1975–2012
പങ്കാളി(കൾ)ലക്ഷ്മി മേനോൻ
വെബ്സൈറ്റ്www.prabuddhadasgupta.com

ജീവിതരേഖ തിരുത്തുക

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തിയ പ്രബുദ്ധയുടെ ചിത്രങ്ങൾ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, അമേരിക്കൻ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്മീ മേനോൻ, ലാറ ദത്ത തുടങ്ങിയ പ്രശസ്ത മോഡലുകളോടൊത്ത് പ്രവർത്തിച്ചിട്ടുണ്ട്.[2]

സ്ത്രീകളുടെ നിർവ്വാണ ചിത്രങ്ങളുടെ സമാഹാരമായ വുമെൻസ് എന്ന പുസ്തകം വിവാദമുയർത്തിയിരുന്നു. ഫോട്ടോഗ്രാഫിയിൽ അക്കാദമിക് പരിശീലനങ്ങളില്ലായിരുന്ന ഗുപ്ത സ്വന്തം പരിശ്രമത്തിലൂടെയാണ് മുൻ നിര ഫോട്ടോഗ്രാഫർമാരിലൊരാളായിത്തീർന്നത്.[3]

കൃതികൾ തിരുത്തുക

  • Women: Penguin India, 1996
  • Ladakh: Penguin India, 2000
  • Work: Bodhi Art, 2006 (catalogue)
  • Longing: Bodhi Art, 2007 (catalogue)
  • Edge of Faith: Seagull Books 2009

പുരസ്കാരം തിരുത്തുക

  • സെയിന്റ് ലോറന്റ് ഗ്രാന്റ് പുരസ്കാരം(1991)

അവലംബം തിരുത്തുക

  1. "NGMA, Memorial Meeting Poster". NGMA. August 2012. Retrieved August 20, 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-25. Retrieved 2012-08-13.
  3. ദേശാഭിമാനി 13 ആഗസ്റ്റ് 2012

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രബുദ്ധ_ദാസ്‌ഗുപ്ത&oldid=3638105" എന്ന താളിൽനിന്ന് ശേഖരിച്ചത്