പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന

ഭാരത സർക്കാർ രണ്ടാം യു.പി.എ. സർക്കാരിൻറെ കാലത്ത് 2009-10 ധനകാര്യ വർഷത്തിൽ ആരംഭിച്ച ഒരു സാമൂഹ്യ ക്ഷേമപദ്ധതിയാണ് പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന. അമ്പതുശതമാനത്തിലധികം (50%) പട്ടികജാതി വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ 44000 ഗ്രാമങ്ങളിൽ 1000 ഗ്രാമങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.[1] 2015 ജനുവരിയിൽ 1500 ഗ്രാമങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി.[2] കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന (PMAGY)
രാജ്യംഇന്ത്യ
പ്രധാനമന്ത്രിമൻമോഹൻ സിങ്
ആരംഭിച്ച തീയതി2009-10

ചരിത്രം

തിരുത്തുക

2009-10 ലെ കേന്ദ്ര ബജറ്റിൽ അന്നത്തെ ധനകാര്യ മന്തി പ്രണബ് മുഖർജിയാണ് പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന പദ്ധതി പ്രഖ്യാപിച്ചത്. 2010 ജൂലൈ 23 ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലെ 18 ബി,ബി. ഗ്രാമത്തിൽ അന്നത്തെ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മുകുൾ വാസ്നിക് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ബീഹാർ, രാജസ്ഥാൻ, തമിഴ്നാട്, ആസ്സാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 1000 ഗ്രാമങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കിയത്.

ഇതും കാണുക

തിരുത്തുക
  1. http://pib.nic.in/newsite/erelease.aspx?relid=49796
  2. http://socialjustice.nic.in/SchemeList/Send/40?mid=24541