ശ്രീലങ്കൻ മൂറുകൾ

08:01, 28 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ശ്രീലങ്കയിലെ ഒരു വംശീയ ന്യൂനപക്ഷ വിഭാഗമാണ് '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീലങ്കയിലെ ഒരു വംശീയ ന്യൂനപക്ഷ വിഭാഗമാണ് ശ്രീലങ്കൻ മൂറുകൾ (തമിഴ്: இலங்கைச் சோனகர், സിംഹള: ලංකා යෝනක). ഇവർ രാജ്യത്തെ ആകെ ജനസംഖ്യയുടെ 9.3 ശതമാനം വരും.[1] തമിഴ് മാതൃഭാഷയായി ഉപയോഗിക്കുന്ന ഇവരുടെ ഭാഷയിൽ സിൻഹള, അറബ് പദങ്ങൾ ധാരാളമായി സ്വാധീനം ചെലുത്തുന്നു.[2] അവർ പ്രധാനമായും ഇസ്ലാം അനുയായികളാണ്.[3] എട്ടാം നൂറ്റാണ്ട് മുതൽ ശ്രീലങ്കയിൽ സ്ഥിരതാമസമാക്കിയ അറേബ്യൻ കച്ചവടക്കാരാണ് ഇവരുടെ പൂർവ്വികർ എന്ന് കരുതുന്നു. അംബര, ട്രിങ്കോമാലി, ബറ്റികലോവ ജില്ലകളിലാണ് മൂർ ജനസംഖ്യ അധികമായുള്ളത്.[4]

അവലംബം

  1. "Demographics of Sri Lanka", Wikipedia (in ഇംഗ്ലീഷ്), 2018-11-24, retrieved 2018-11-28
  2. Minahan, James B. (2012-08-30). Ethnic Groups of South Asia and the Pacific: An Encyclopedia: An Encyclopedia (in ഇംഗ്ലീഷ്). ABC-CLIO. ISBN 9781598846607.
  3. McGilvray, Dennis B. (1998-11). "Arabs, Moors and Muslims: Sri Lankan Muslim ethnicity in regional perspective". Contributions to Indian Sociology (in ഇംഗ്ലീഷ്). 32 (2): 433–483. doi:10.1177/006996679803200213. ISSN 0069-9667. {{cite journal}}: Check date values in: |date= (help)
  4. PAPIHA, S.S.; MASTANA, S.S.; JAYASEKARA, R. (1996). "Genetic Variation in Sri Lanka". Human Biology. 68 (5): 707–737.
"https://ml.wikipedia.org/w/index.php?title=ശ്രീലങ്കൻ_മൂറുകൾ&oldid=2911493" എന്ന താളിൽനിന്ന് ശേഖരിച്ചത്