"ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം Edit Check (references) activated Edit Check (references) declined (common knowledge) മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4:
== ഐതിഹ്യം ==
വനവാസകാലത്ത് പഞ്ചപാണ്ഡവർ പലതവണ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിൽ]] താമസിയ്ക്കുകയുണ്ടായിട്ടുണ്ട്. അക്കാലത്ത് അവർ ഇന്നത്തെ തൊടുപുഴ പട്ടണത്തിന്റെ പരിസരങ്ങളിലും വരികയും തമ്പടിയ്ക്കുകയുമുണ്ടായി. അക്കാലത്ത് അവർ ഓരോരുത്തരും തങ്ങളുടേതായ വിഷ്ണുവിഗ്രഹങ്ങൾ ആരാധിച്ചുപോന്നു. പിന്നീട് ഏറെക്കാലത്തിനുശേഷം അവ നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടെടുക്കുകയും അതാത് സ്ഥലങ്ങളിൽ പ്രതിഷ്ഠിയ്ക്കുകയുമുണ്ടായി. പാണ്ഡവരിൽ മൂത്തവനായ [[യുധിഷ്ഠിരൻ]] പൂജിച്ചിരുന്ന വിഗ്രഹം തൊടുപുഴയിലും, രണ്ടാമനായ [[ഭീമസേനൻ]] പൂജിച്ചിരുന്ന വിഗ്രഹം [[കോലാനി|കോലാനിയിലും]], മൂന്നാമനായ [[അർജ്ജുനൻ]] പൂജിച്ചിരുന്ന വിഗ്രഹം [[മുട്ടം, ഇടുക്കി ജില്ല|മുട്ടത്തും]], നാലാമനായ നകുലൻ പൂജിച്ചിരുന്ന വിഗ്രഹം ഇടവെട്ടിയിലും, അഞ്ചാമനായ [[സഹദേവൻ]] പൂജിച്ചിരുന്ന വിഗ്രഹം [[പെരുമ്പിള്ളിച്ചിറ|പെരുമ്പിള്ളിച്ചിറയിലും]] പ്രതിഷ്ഠിച്ചു. ഇവയിൽ ആദ്യത്തെ മൂന്ന് വിഗ്രഹങ്ങളും കിഴക്കോട്ടും അവസാനത്തെ രണ്ട് വിഗ്രഹങ്ങളും പടിഞ്ഞാറോട്ടും ദർശനം കൊടുത്താണ് പ്രതിഷ്ഠിച്ചത്. അഞ്ചിടത്തും പ്രതിഷ്ഠ യഥാർത്ഥത്തിൽ [[മഹാവിഷ്ണു]] തന്നെയാണ്. എന്നാൽ പാണ്ഡവർ പ്രതിഷ്ഠിച്ചതുകൊണ്ടാകണം, എല്ലാം ശ്രീകൃഷ്ണസങ്കല്പത്തിലായി. അവയിൽ, സ്വർഗ്ഗത്തിലെ വൈദ്യന്മാരായ [[അശ്വിനീദേവന്മാർ|അശ്വിനീദേവന്മാരുടെ]] പുത്രനായ നകുലൻ പ്രതിഷ്ഠിച്ചതുകൊണ്ട് ഇടവെട്ടിയിലെ ഭഗവാനിൽ ധന്വന്തരിഭാവവും കലർന്നു. ഇപ്പോൾ ഈ അഞ്ചു ക്ഷേത്രങ്ങളെയും ചേർത്തുകൊണ്ട് ഒരു യാത്ര ആരംഭിച്ചിട്ടുണ്ട്.
മഹാവിഷ്ണുവിന്റെ 24 അവതാരങ്ങളെ കുറിച്ച് ഭാഗവതം പ്രഥമ സ്കന്ധത്തിലെ തൃതീയ അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ പന്ത്രണ്ടാമത്തെ അവതാരമായാണ് ധന്വന്തരി മൂർത്തിയെ പരാമർശിക്കുന്നത്. ചാന്ദ്രസമ്പ്രദായ പ്രകാരമുള്ള ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും അമൃത കലശവുമായി ഉയർന്നുവന്നത്. അതിനാൽ ഈ ദിനം ധന്വന്തരി ജയന്തി എന്ന പേരിൽ അറിയപ്പെടുന്നു. ധന്വന്തരി ത്രയോദശി എന്നു കൂടി ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. അന്നേ ദിവസം ധന്വന്തരീ ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്കും വഴിപാടുകൾക്കും പ്രാർഥനകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട് എന്നാണ് വിശ്വാസം. ആയുരാരോഗ്യ സമ്പദ്സമൃദ്ധിക്കു ധന്വന്തരി ജയന്തി ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും ഗുണകരമാണ് എന്നാണ് സങ്കല്പം.
|