"ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{unreferenced|date =2020 സെപ്റ്റംബർ}}
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ താലൂക്ക്|തൊടുപുഴ താലൂക്കിൽ]] [[തൊടുപുഴ]] നഗരപ്രദേശത്തോട് ചേർന്നു [[ഇടവെട്ടി ഗ്രാമപഞ്ചായത്ത്|ഇടവെട്ടി]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് '''ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. തൊടുപുഴ നഗരത്തിനോട് ചേർന്ന് കിടക്കുന്നതിനാൽ തൊടുപുഴ സന്ദർശിക്കുന്നവർക്ക് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാറുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളും ലോകരക്ഷകനും ചതുർബാഹുവുമായ ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവാണ്]] മുഖ്യപ്രതിഷ്ഠ. എന്നാൽ ആരോഗ്യത്തിന്റെയും ഔഷധത്തിന്റെയും മൂർത്തിയായ [[ധന്വന്തരി]] ഭാവത്തോട് കൂടിയതും, മഹാവിഷ്ണുവിന്റെ ഒൻപതാം അവതാരവുമായ ഭഗവാൻ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] പേരിലാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഇടവെട്ടി ഭഗവാന് ഉപദേവതകളായി [[ഗണപതി]], [[പരമശിവൻ]], [[ദുർഗ്ഗാദേവി|ദുർഗ്ഗാ ഭഗവതി]] , [[സുബ്രഹ്മണ്യൻ]], [[ശാസ്താവ്|ശാസ്താവ് (അയ്യപ്പൻ)]], [[നാഗദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]] എന്നിവർക്കും പ്രതിഷ്ഠകൾ അനുവദിച്ചിട്ടുണ്ട്. ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിൽ]], [[പാണ്ഡവർ|പഞ്ചപാണ്ഡവരിൽ]] നാലാമനായ [[നകുലൻ|നകുലനാണ്]]. [[കർക്കടകം|കർക്കടകമാസം]] പതിനാറാം തീയതി നടക്കുന്ന [[ഔഷധസേവ]]യാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. 2006-'07 കാലത്ത് ഈ സ്ഥലം കേരളമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. [[ചിക്കുൻ ഗുനിയ]] രോഗം കേരളത്തിൽ ആഞ്ഞടിച്ച അക്കാലത്ത് ഇവിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്ന് കഥകളുണ്ടായതാണ് അതിനുള്ള കാരണം. തന്മൂലം, കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ദർശനത്തിനെത്താൻ തുടങ്ങി. ഇതുകൂടാതെ [[അഷ്ടമിരോഹിണി]], [[വിഷു]], [[ദീപാവലി|ദീപാവലി,]] ധന്വന്തരി ജയന്തി, വൈകുണ്ഠ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി) തുടങ്ങിയവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സൗഖ്യ അഭീഷ്ഠസിദ്ധിപൂജയാണ് മുഖ്യ വഴിപാട്. ബുധൻ, വ്യാഴം, ഞായർ തുടങ്ങിയവ പ്രധാന ദിവസങ്ങൾ.
== ഐതിഹ്യം ==
|