"മോയിൻകുട്ടി വൈദ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
വരി 5:
പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും [[ജിന്ന്|ജിന്നിന്റെ]] പരസ്‌പരപ്രവർത്തനങ്ങളുമൊക്കെ കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
 
==jeeva carithram==
==ജീവിത രേഖ==
മലപ്പുറം ജില്ലയിലെ [[കൊണ്ടോട്ടി|കൊ​ണ്ടോട്ടിക്കടുത്തു്]] ഓട്ടുപാറയിൽ ഉണ്ണി മമ്മദ് കുഞ്ഞാമിന ദമ്പതികളുടെ മകനായാണ് മോയിൻകുട്ടി ജനിച്ചത്<ref>{{Cite web|url=http://mappilakalaacademy.org/?page_id=341|title=മഹാകവി മോയിൻകുട്ടി വൈദ്യർ – Mahakavi Moyinkutty Vaidyar Mappila Kala Academy|access-date=2021-01-21|archive-url=https://web.archive.org/web/20201028061104/http://mappilakalaacademy.org/?page_id=341|archive-date=2021-01-21|language=ml-IN}}</ref>. ഉണ്ണിമുഹമ്മദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്റയുടെ 27-ാമത്തെ ഇശൽ മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി ആയുർവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ്, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40-ാം വയസ്സിൽ)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ, [[മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി]] എന്ന പേരിലൊരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.<ref>[https://www.prd.kerala.gov.in/ml/node/95112]|prd.kerala.gov.in</ref>
 
വരി 13:
ഓട്ടുപാറ വിട്ടിൽ ഉണ്ണിമമ്മദ് വൈദ്യയാർ-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1852-ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ആണ്‌ വൈദ്യർ ജനിച്ചത്‌. വൈദ്യചികിൽസാ കുടുംബത്തിൽ അംഗമായ മോയിൻകുട്ടിയെ ഒരു ചികിൽസകനാകാനായിരുന്നു പിതാവ് ഉണ്ണിമമ്മദ് വൈദ്യരുടെ തിരുമാനം എന്നാൽ തന്റെ ജീവിതം ഇശലുകളുടെ ലോകത്തിന് സമർപ്പിക്കാനായിരുന്നു വൈദ്യർക്ക് താൽപര്യം. അറബി, ഇംഗ്ലീഷ്, പാർഷി, തമിഴ്, സംസ്കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ ചെറുപ്രായത്തിൽ തന്നെ വശത്താക്കി. വിവിധ ഭാഷകളിൽ ഉള്ള പ്രാവിണ്യവും സർഗവൈഭവവും കൊണ്ട് സങ്കര പദപ്രയോഗങ്ങൾ അണിയിച്ച് ഒരുക്കി ഇശലുകളുടെ ലോകത്ത് തന്റെ സ്വന്തം ഇടം പടുത്തുയർത്തി. അത് ഒരു മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയ വട്ടങ്ങളായിരുന്നു.
 
മാപ്പിളപാട്ട് ഗാന ശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകൾ നൽകിയ കവിയാണ് വൈദ്യർ.<ref>[http://mappilakalaacademy.org/?page_id=573] {{Webarchive|url=https://web.archive.org/web/20201028050024/http://mappilakalaacademy.org/?page_id=573 |date=2020-10-28 }}|
കൃതികൾ-http://mappilakalaacademy.org</ref>
വളരെ അധികം കലാസൃഷ്ടികൾ മലയാളിക്ക് വൈദ്യർ സമ്മാനിച്ചിട്ടുണ്ട്. നാൽപ്പത് വയസ്സുവരെ മാത്രമാണ് വൈദ്യർ ജിവിച്ചത്. ബദറുൽമുനീർ ഹുസ്നുൽജമാൽ, ബദർകിസ്സപ്പാട്ട്, സലസീൽ, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്ട്, തീവണ്ടി ചിന്ത്‌, സലിഖത്ത്, മുല്ലപ്പു ചോലയിൽ, കറാമത്ത് മാല, തുടങ്ങിയ ധാരാളം കലാ സൃഷ്ടികൾ വൈദ്യരുടെ തുലികയിൽ വിരിഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/മോയിൻകുട്ടി_വൈദ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്