"നിഹോണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
നിഹോനിയം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#തിരിച്ചുവിടുക[[നിഹോനിയം]]
[[അണുസംഖ്യ]] 113 ആയ [[മൂലകം|മൂലകമാണ്]] '''നിഹോണിയം''' (പ്രതീകം '''Nh'''). ഇത് ഒരു കൃത്രിമ മൂലകമാണ്. (പരീക്ഷണശാലയിൽ മാത്രം നിർമ്മിക്കാൻ കഴിയുന്നതും പ്രകൃതിയിൽ സ്വാഭാവികമായി കാണാത്തതുമായ മൂലകങ്ങളാണ് കൃത്രിമ മൂലകങ്ങൾ). വളരെ [[ആണവവികിരണം|അണുപ്രസരമുള്ള]] ഒരു മൂലകമാണിത്. ഈ മൂലകത്തിൻറെ അറിയപ്പെടുന്ന ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്|ഐസോട്ടോപ്പായ]] നിഹോണിയം-236 ൻറെ [[അർദ്ധായുസ്സ്]] 20 സെക്കൻഡ് ആണ്.
 
2003 ൽ ആണ് ഈ മൂലകം ആദ്യമായി നിർമ്മിച്ചത്. [[അമെരിസിയം]]-243 നെ [[കാൽ‌സ്യം]]-48 മായി അതിശക്തിയായി കൂട്ടിയിടിച്ചപ്പോഴാണ് ഈ മൂലകം പിറവിയെടുത്തത്. [[ഏഷ്യ|ഏഷ്യയിൽ]] കണ്ടെത്തിയ ഏക മൂലകമായ ഇത് [[ജപ്പാൻ|ജപ്പാനിലാണ്]] കണ്ടെത്തിയത്. ജപ്പാൻ എന്നത് ജാപ്പനീസ് ഭാഷയിൽ നിഹോൺ എന്നും ഉച്ചരിക്കാറുണ്ട്. ''ഉദയസൂര്യൻറെ നാട്'' എന്നാണ് ഇതിനർഥം. ഈ പേരിൽ നിന്നാണ് മൂലകത്തിന് നാമകരണം ചെയ്തിരിക്കുന്നത്.<ref>http://www.deshabhimani.com/special/news-special-08-12-2016/608617</ref> മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന [[ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] 2016 നവംബറിൽ ആണ് അതുവരെ ''അനൺട്രിയം'' എന്നറിയപ്പെട്ടിരുന്ന മൂലകത്തിന് നിഹോണിയം എന്ന് നാമകരണം ചെയ്തത്.<ref>''ശാസ്ത്രം എത്ര ലളിതം'', ഡി.സി. ബുക്സ്, കോട്ടയം, പുറം:147</ref>
 
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിൽ]] [[ബ്ലോക്ക്(ആവർത്തന പട്ടിക)|പി. ബ്ലോക്കിലെ]] [[സംക്രമണ മൂലകങ്ങൾ| സംക്രമണ മൂലകമായ]] നിഹോണിയം [[ഏഴാം പിരീഡ് മൂലകങ്ങൾ| ഏഴാം പിരീഡിൽ]] [[ബോറോൺ ഗ്രൂപ്പ്| ബോറോൺ ഗ്രൂപ്പിൽ]] ഉൾപ്പെടുന്നു.
==ചരിത്രം==
 
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വർഗ്ഗം:കൃത്രിമമൂലകങ്ങൾ]]
==അവലംബം==
<references/>
{{chemistrystub}}
{{ആവർത്തനപ്പട്ടിക}}
"https://ml.wikipedia.org/wiki/നിഹോണിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്