"പനിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
==വേഷവിധാനം==
പറയത്തക്ക വേഷവിധാനങ്ങൾ ഒന്നും ഈ തെയ്യത്തിനില്ല. എങ്കിലും ഒരു മുഖാവരണം അത്യാവശ്യമാണ്. [[കവുങ്ങ്|കവുങ്ങിൻ]] [[പാള]] കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമാണിതിനായി ഉപയോഗിക്കുന്നത്. മറ്റു തെയ്യങ്ങളെ പോലെ തന്നെ ചുവന്ന തുണി ഉടുത്തു കെട്ടിയിരിക്കും.
==മാരിപ്പനിയന്മാർ കോതാമൂരിക്കൊപ്പം==
[[കോതാമ്മൂരിയാട്ടം|കോതാമൂരിയാട്ടത്തിനൊപ്പം]] പനിയന്മാരും ഉണ്ടാകും.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും.മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും; പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. കൃഷിയുമായും കന്നുകാലി വളർത്തുമായും ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.ചെറുകുന്ന്അന്നപൂർണ്ണേശ്വരിയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടാണു കോതാമൂരി സംഘം പാടുന്നതെങ്കിലും പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയൻമാർ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകൾ അടങ്ങുന്ന ചോദ്യങ്ങളും ക്കുംഗുരുക്കളുടെ ഉത്തരവും ചിലപ്പോൾ ഭക്തിയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരിക്കും.തളിപ്പറമ്പപ്പനെ,പരമശിവനെ അന്നപൂർണ്ണേശ്വരിയുടെആകർഷണ വലയത്തിൽ വീണുപോയ വിടപ്രഭു ആയിപ്പോലും കോതാമൂരി സംഘം അവതരിപ്പിക്കും.പ്രത്യുൽ‌പ്പന്നമതിത്വവും, നർമ്മ ഭാവനയും ഉള്ളവർക്ക് മാത്രമേ ഈ കലയിൽ ശോഭിക്കാൻ കഴിയൂ.
{{തെയ്യം}}
[[വർഗ്ഗം:തെയ്യങ്ങൾ]]
"https://ml.wikipedia.org/wiki/പനിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്